Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമ പഠനത്തിലൂടെ ഉറപ്പിക്കാം ഭാവി

llb

കേരളത്തിലെ യുവാക്കളെ സംബന്ധിച്ചിടത്തോളം ആകാംക്ഷയോടെ കടന്നു വരുന്ന പരീക്ഷയാണ് അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശന പരീക്ഷ. പ്ലസ്ടു പരീക്ഷയിൽ വിജയിച്ചവർക്കു നിയമമേഖലയിൽ കടന്നു കൂടാനുള്ള അവസരമാണ് എൽഎൽബി പ്രവേശന പരീക്ഷ ഒരുക്കുന്നത്. 

ലക്സ് ബീഗം ബാക്കിലേറിയസ് എന്ന ലാറ്റിൻ പദത്തിന്റെ ചുരുക്ക രൂപമാണ് എൽഎൽബി അഥവാ ബാച്‍ലർ ഓഫ് ലോ. കേരളത്തിലെ നിയമ കലാലയങ്ങളിൽ ത്രിവത്സര എൽഎൽബിയും പഞ്ചവത്സര എൽഎൽബിയും അതു കഴിഞ്ഞാൽ എൽഎൽഎം എന്ന മാസ്റ്റർ ബിരുദവുമാണ് നിലവിലുള്ള പ്രധാന കോഴ്സുകൾ. 

ധാരാളം ജോലി സാധ്യതകൾ ഈ മേഖലയിൽ നിലവിലുണ്ട്. എൽഎൽഎം പരീക്ഷയിൽ. വിജയിക്കുന്നവർക്ക് യുജിസി–നാഷനൽ എലിജിബിലിറ്റി ടെസ്റ്റും കൂടി വിജയിച്ചാൽ നിയമ കലാലയങ്ങളിൽ അധ്യാപകരായി പ്രവേശിക്കാം. എൽഎല്‍ ബി ബിരുദമെടുക്കുന്നവർക്ക് ബാങ്കുകളിലും ഇതര സ്ഥാപന ങ്ങളിലും ലീഗൽ/ഓഫീസർമാരായി ജോലി ലഭിക്കും. എൽഎൽബി ബിരുദം എടുത്തു കഴിഞ്ഞാൽ മുൻസിഫ്– മജിസ്ട്രേറ്റ് പരീക്ഷയെഴുതി ജഡ്ജിമാരായും സേവനം അനുഷ്ടിക്കാം. സീനിയർ അഡ്വക്കേറ്റായി പ്രവർത്തിക്കുന്നവർക്ക് സർക്കാരിന്റെ പല കമ്മിഷനുകള്‍ക്കും നേതൃത്വം കൊടുക്കാം. കേരളാ ബാർ കൗൺസിലിൽ നിന്നും എൻറോൾ ചെയ്താൽ കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുള്ള കോടതികളിലും സുപ്രീം കോടതികളിലും അഭിഭാഷകരുമാകാം. 

നിയമ കലാലയങ്ങൾ : സംസ്ഥാനത്ത്  തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് സർക്കാർ ലോ കോളേജുകൾ, തിരുവനന്തപുരം ജില്ലയിൽ‍ പാറശാലയിൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ്, പേരൂർക്കടയിലെ കേരളാ ലോ അക്കാദമി, നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോ, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ കെ.എം.സി.ടി. ലോ കോളജ്, കൊല്ലം ജില്ലയിലെ ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്, കൊട്ടിയത്തെ എൻഎസ്എസ് ലോ കോളജ്, പത്തനംതിട്ടയിലെ മൗണ്ട് സിയോൻ ലോ കോളജ്, ഇടുക്കി ജില്ലയിലെ തൊടുപുഴ അൽ അസ്ഹർ ലോ കോളജ് മുത്താരംകുന്നിലെ കോ–ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ, കോട്ടയത്തെ സിഎസ്ഐ കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്, എറണാകുളം പൂത്തോട്ടയിലെ ശ്രീനാരായണ ലോ കോളജ്, ആലുവയിലെ ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കോഴിക്കോട്ടുള്ള ഭവൻസ് എൻഎപൽക്കിവാല അക്കാദമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച് എന്നിവ സർക്കാരുമായി ധാരണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കലാലയങ്ങളാണ്. ഇതിൽ സർക്കാർ കോളജുകളിൽ 80 സീറ്റ് വീതവും കൊല്ലം ലീഗൽ സ്റ്റഡീസിൽ 90 സീറ്റും കോഴിക്കോടും നാലാഞ്ചിറയിലുമുള്ള കോളജുകളിൽ 50 സീറ്റ് വീതവും മറ്റ് കോളജുകളിലെല്ലാം 30 സീറ്റ് വീതവുമാണുള്ളത്. സർക്കാരിതര കലാലയങ്ങളിലെ പകുതി സീറ്റുകൾ എൽഎൽബി പ്രവേശന പരീക്ഷയെഴുതി ജയിക്കുന്നവർക്ക് മാറ്റിവച്ചിട്ടുണ്ട്. കൊച്ചിയിലെ നുവാൽസിലും നിയമപഠനത്തിന് മികച്ച അവസരമുണ്ട്. 

എൽഎൽബി പ്രവേശനത്തിന് അപേക്ഷകർ ഹയർസെക്കൻഡറി പരീക്ഷയോ, പ്ലസ്ടു പരീക്ഷയോ പാസായിരിക്കണം. അവസാന പരീക്ഷയെഴുതുന്നവർക്കും പ്രവേശന പരീക്ഷയെഴുതാം. പൊതുവിഭാഗത്തിലുള്ളവർ 45% മാർക്കും പട്ടികജാതി–വർഗത്തിൽപ്പെടുന്നവർ 40% മാർക്കും നേടിയിരിക്കണം. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർക്ക് 17 വയസ് തികഞ്ഞിരിക്കണം. എന്നാൽ ഉയർന്ന പ്രായപരിധിയില്ല. 

മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രവേശനപരീക്ഷയിൽ ജനറൽ ഇംഗ്ലീഷ് (65 മാർക്ക്), പൊതുവിജ്ഞാനം (65 മാര്‍ക്ക്), നിയമ അഭിരുചി (70 മാർക്ക്) എന്നിവയുണ്ടാകും. 

More Campus Updates>>