Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കാൻ പഠിക്കാം; ലക്ഷങ്ങള്‍ കൈകുമ്പിളിൽ ഒതുക്കാം

pilot

കേരളത്തിലെ ഏക പൈലറ്റ് പരിശീലന കേന്ദ്രമാണ് തിരുവനന്തപുരത്തുള്ള കേരള ഏവിയേഷൻ ട്രെയിനിങ് സെന്റർ. കേരള സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം. പ്രവർത്തിക്കുന്നത്. സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് (എസ്.പി.എൽ), പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (പി.പി.എൽ), കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്(സി.പി.എൽ)എന്നീ കോഴ്സുകൾക്കാണ് ഇവിടെ പരിശീലനം നൽകുന്നത്. 

പിപിഎൽ കോഴ്സിനുള്ള അടിസ്ഥാന യോഗ്യത എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയിലെ വിജയമോ ആണ്. അപേക്ഷകന് 16 വയസ് പൂർത്തിയായിരിക്കണം. സിപിഎൽ കോഴ്സിന്റെ യോഗ്യത ഫിസിക്സും കണക്കും പ്രധാന വിഷയങ്ങളായി വിജയിച്ച പ്രീഡിഗ്രിയോ പ്ലസ്ടുവോ ആണ്. പരിശീലനത്തിനു മുൻപു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ച ഡോക്ടറുടെ പക്കൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം അനുവദിക്കുക. 

സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് (എസ്.പി.എൽ) ചീഫ് ഫ്ലൈയിങ് ഇൻസ്ട്രക്ടർ/ഫ്ലൈറ്റ് ഇന്‍സ്ട്രക്ടർ ഇൻ ചാർജ് നടത്തുന്ന പരീക്ഷയാണ് എസ്പിഎൽ ലഭിക്കാനുള്ള അടി സ്ഥാനം. എയർ റഗുലേഷൻ, ഏവിയേഷൻ മെറ്റീയറോളജി, എയർ നാവിഗേഷൻ, എയർ ക്രാഫ്റ്റ് ആൻഡ് എൻജിൻ എന്നീ വിഷയങ്ങളിലാണ് പരീക്ഷ.

പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (പി.പി.എൽ)
പി.പി.എൽ ലഭിക്കാൻ 40 മുതൽ 60 വരെ മണിക്കൂർ പരിശീലനം നേടണം. എയർ റഗുലേഷൻ, എയർ നാവിഗേഷൻ, ഏവിയേഷൻ മെറ്റീയറോളജി, (കോംപസിറ്റ്), എയർ ക്രാഫ്റ്റ് ആൻഡ് എൻജിൻ (ടെക്നിക്കൽ) എന്നീ വിഷയങ്ങളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തുന്ന ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ വിജയിക്കണം. 

ഒരു വർഷം നാലു തവണ പരീക്ഷ നടത്തുന്ന സംവിധാനമാണ് നിലവിലുള്ളത്. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. ഇതോടൊപ്പം തനിയെ വിമാനം പറപ്പിക്കുന്നതിന് ഡി.ജി.സി.എ നൽകുന്ന ഫ്ലൈറ്റ് റേഡിയോ ടെലിഫോൺ ഓപ്പറേറ്റേഴ്സ് ലൈസൻസും കരസ്ഥമാക്കിയിരിക്കണം. 

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ)
സി.പി.എൽ. ലഭിക്കാൻ 250 മണിക്കൂർ പരിശീലന പറക്കൽ നടത്തണം. ഇതിന് എയർ റഗുലേഷൻ, എയർ നാവിഗേഷൻ, ഏവിയേഷൻ മെറ്റീയറോളജി, എയർ ക്രാഫ്റ്റ് ആൻഡ് എൻജിൻ (ജനറൽ ആൻഡ് സ്പെസിഫിക്) എന്നിവയിൽ ഡി.ജി.സി.എ നടത്തുന്ന പരീക്ഷയും ന്യൂഡൽഹിയിലെ വയർലസ് പ്ലാനിങ് ആൻഡ് കോ–ഓർഡിനേഷൻ വിങ് നടത്തുന്ന സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി, റേഡിയോ ടെലിഫോണിങ് റിസീവർ പരീക്ഷയും വിജയിക്കണം. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ.

 എല്ലാ വർഷവും ജൂൺ–ജൂലൈ മാസങ്ങളിലാണ് കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നത്. 

വിലാസം : അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, കേരള ഏവിയേഷൻ ട്രെയിനിങ് സെന്റർ, ചാക്ക, തിരുവനന്തപുരം, ഫോൺ : 0471–2501496, 0471–2501814.

ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥാപനങ്ങൾ:‌‌

∙മദ്രാസ് ഫ്ലൈയിങ് ക്ലബ്, ചെന്നൈ, തമിഴ്നാട്, ഫോൺ: 2341709

∙കോയമ്പത്തൂർ ഏവിയേഷൻ ട്രെയിനിങ് അക്കാദമി, കോയമ്പത്തൂർ, തമിഴ്നാട്.

∙ഗവൺമെന്റ് ഫ്ലൈയിങ് ട്രെയിനിങ് സ്കൂൾ, ബാംഗ്ലൂർ, കർണാടക, ഫോൺ : 332251

∙ആന്ധ്രാപ്രദേശ് ഫ്ലൈയിങ് ക്ലബ്, ഹൈദരാബാദ്, ഫോൺ: 7753759

സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ

∙ടെട്രാ ഏവിയേഷൻ അക്കാദമി, േസലം, തമിഴ്നാട്

∙ബാംഗ്ലൂർ ഏറോനോട്ടിക്കൽ ടെക്നിക്കൽ സർവീസസ് (പ്രൈ) ലിമിറ്റഡ്, ബാംഗ്ലൂർ, കർണാടക. ഫോൺ : 5571566, 573900

∙അക്കാദമി ഓഫ് കാർവർ ഏവിയേഷൻ(പ്രൈ) ലിമിറ്റഡ്, ബൽഗാം, കർണാടകം, ഫോൺ : 3892643, 420906

∙തെനേജ എയ്റോസ്പേസ് ആൻഡ് ഏവിയേഷൻ ലിമിറ്റഡ്, ബാംഗ്ലൂർ, കർണാടക, ഫോൺ: 91 (08005550609, 5550610,5550944)

∙ഓറിയന്റ് ഫ്ലൈറ്റ് സ്കൂൾ, പോണ്ടിച്ചേരി, ഫോൺ: 234041

∙ഫ്ലൈടെക് ഏവിയേഷൻ ലിമിറ്റഡ്, ഹൈദരാബാദ്, ഫോൺ: 040–7800331, 7801109

∙വിങ്സ് ഏവിയേഷൻ (പ്രൈ) ലിമിറ്റഡ്, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്.

More Campus Updates>>