Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹമ്മദാബാദ് മൈക്കയിൽ കമ്യൂണിക്കേഷൻ മാനേജ്മെന്റ്

mica

മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ അഹമ്മദാബാദ് (മൈക്ക) നടത്തുന്ന ദ്വിവൽസര പിജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (കമ്യൂണിക്കേഷൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്:www.mica.ac.in. ആകെ 180 സീറ്റുകളാണുള്ളത്.ബിരുദമാണു യോഗ്യത, അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ‌

സിലക്‌ഷന് 3 ഘട്ടം

എ) പ്രാഥമിക സിലക്‌ഷന് ഐഐഎം ക്യാറ്റ് 2018, XAT 2019, ജിമാറ്റ് എന്നിവയിലൊരു ടെസ്റ്റ് എഴുതിയിരിക്കണം.

ബി) ഡിസംബർ ഒന്നിന് ‘മൈക്കാറ്റ്’ (MICAT) എന്ന ടെസ്‌റ്റ് (കൊച്ചി, തിരുവനന്തപുരം എന്നിവയും കേന്ദ്രങ്ങൾ). 

സി) 2019 മാർച്ച് 16–18: ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ (ബെംഗളൂരു കേന്ദ്രം) 

മറ്റു വിവരങ്ങൾ

മൈക്കാറ്റ് ഓൺലൈൻ അപേക്ഷ നവംബർ 20 വരെ റജിസ്റ്റർ ചെയ്യാം. ഇതിന്റെ നടപടിക്രമങ്ങൾ വെബ് സൈറ്റിലുണ്ട്. റജിസ്‌ട്രേഷൻ ഫീ 1985. രൂപ. ഇതിനു ശേഷം മൈക്കാറ്റിന് ഒരവസരം കൂടെയുണ്ട്. രണ്ടാം മൈക്കാറ്റ് ഫെബ്രുവരി 9ന്. ഇതിലാണു താൽപര്യമെങ്കിൽ ജനുവരി 30 വരെ റജിസ്റ്റർ ചെയ്യാം. വെവ്വേറെ 1985 രൂപ വീതമടച്ച് രണ്ടു തവണ ടെസ്റ്റ് എഴുതി മെച്ചമായ സ്കോർ പ്രയോജനപ്പെടുത്തുകയുമാകാം.

ട്യൂഷൻ ഫീയും ഹോസ്റ്റൽ ചെലവും അടക്കം രണ്ടു വർഷത്തേക്ക് ഉദ്ദേശം 18.5 ലക്ഷം രൂപ വരും. കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് നോക്കുകയോ ഇൻസ്‌റ്റിറ്റ്യൂട്ടുമായി നേരിട്ടു ബന്ധപ്പെടുകയോ  ആകാം.ഇതിനു പുറമേ രണ്ടു പിജി പ്രോഗ്രാമുകൾക്കും ഇപ്പോൾ അപേക്ഷിക്കാം, 

(1) ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ് കമ്യൂണിക്കേഷൻസ് (2) പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്യൂണിക്കേഷൻ.

ജോലി എവിടെ?

വിവിധ രംഗങ്ങളിൽ എക്‌സിക്യൂട്ടിവ് തലത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയും. കമ്യൂണിക്കേഷൻ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട മികച്ച ബിസിനസ് സ്‌ഥാപനങ്ങൾ, പരസ്യരംഗം,  മീഡിയ മാനേജ്‌മെന്റ്, മാർക്കറ്റിങ് ഗവേഷണം, കമ്യൂണിക്കേഷനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വാണിജ്യസ്‌ഥാപനങ്ങൾ,  ബ്രാൻഡ് മാർക്കറ്റിങ്, അക്കൗണ്ട് പ്ലാനിങ്, പബ്ലിക് റിലേഷൻസ്,  ഫൈനാൻഷ്യൽ സർവീസസ്, സിനിമാ നിർമാണം എന്നിവ സാധ്യതയുള്ള മേഖലകളാണ്.

More Campus Updates>