Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറൈൻ എൻജിനീയർ പരിശീലനം

marine-engineering

വാണിജ്യക്കപ്പലുകളിൽ ചീഫ് എൻജിനീയർ വരെയാകാൻ അവസരമൊരുക്കുന്ന ഒരുവർഷ പ്രോഗ്രാമിന് ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ മുംബൈ പോർട് ക്യാംപസിൽ സൗകര്യം. ‘മെറി’ എന്ന സ്ഥാപനം  തന്നെയാണിത്.

മെക്കാനിക്കൽ / മെക്കാനിക്കൽ ആൻഡ് ഓട്ടമേഷൻ / നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ് / നേവൽ ആർക്കിടെക്ചർ ബിരുദം, ഫൈനൽ ഇയറിൽ 50 % എങ്കിലും മാർക്കോടെ ജയിച്ച അവിവാഹിതർക്കാണ് പ്രവേശനം. പത്തിലോ ,പന്ത്രണ്ടിലോ ബിരുദത്തിനോ ഇംഗ്ലിഷിന് 50 % മാർക്കും വേണം. 2019 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്. മികച്ച ആരോഗ്യം പ്രധാനം. കോഴ്സ് ഫീ 3.5 ലക്ഷം രൂപ. റജിസ്ട്രേഷൻ ഫീ 10,000 രൂപ.  ‌സ്പോൺസർ ചെയ്തെത്താവുന്ന വ്യവസ്ഥയുമുണ്ട്.

www.imumumbaiport.ac.in ൽനിന്നു ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമും, Indian Maritime University, Mumbai Port Campus എന്ന പേരിൽ മുംബൈയിൽ മാറാവുന്ന 1000 രൂപയുടെ ഡ്രാഫ്റ്റും, നവംബർ 30ന് അകം കിട്ടത്തക്കവിധം Indian Maritime University, Mumbai Port Campus (MERI), Hay Bunder Road, Mumbai- 400033 എന്ന വിലാസത്തിൽ അയയ്ക്കുക.ഫോൺ: 022 23719946.

More Campus Updates>