Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോളർഷിപ്പോടെ ബിസിനസ് അനലിറ്റിക്സ് പഠിക്കാം

Pressing enter button

ഇന്ത്യയിലെ മൂന്നു ഉന്നതസ്ഥാപനങ്ങൾ കൈകോർത്ത് നടത്തുന്ന, ബിസിനസ് അനലിറ്റിക്സിൽ രണ്ടുവർഷ പിജി ഡിപ്ലോമാ പ്രോഗ്രാമിന് ജനുവരി മൂന്നു വരെ അപേക്ഷിക്കാം.ഐഐടി ഖരഗ്പൂർ, ഐഐഎം കൊൽക്കത്ത, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത എന്നിവയാണു സ്ഥാപനങ്ങൾ.‌വെബ്സൈറ്റ് www.pgdba.iitkgp.ac.in. അപേക്ഷാഫീസ് 2000 രൂപ.

പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ.  60%  മാർക് അഥവാ 6.5 ഗ്രേഡ് പോയിന്റ് ആവറേജ് എങ്കിലും നേടി, ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ / മാസ്റ്റർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% അഥവാ 6.0 മതി. ക്യാംപസിൽ താമസിക്കണം. ആകെ 60 സീറ്റ്. സംവരണമുണ്ട്. ചെന്നൈ, ബെംഗളൂരു അടക്കമുള്ള കേന്ദ്രങ്ങളിൽ ഫെബ്രുവരി 17ന് എഴുത്തുപരീക്ഷയും മാർച്ച് 30, 31 തീയതികളിൽ ഇന്റർവ്യൂവും നടത്തും.

ഹോസ്റ്റൽ വാടകയും പഠനോപകരണങ്ങളുമടക്കം മൊത്തം 20 ലക്ഷം രൂപ ഫീസ്, . അർഹതയുള്ളവർക്ക് സ്കോളർഷിപ്പിന് സൗകര്യങ്ങൾ. ഫോൺ: 03222-282312; ഇ–മെയിൽ : pgdba@vgsom.iitkgp.ac.in