Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎ പഠിക്കാം,പ്ലേസ്മെന്റ് നേടാം

Author Details
students-group-study

ബിടെക്കും എംബിഎയുമൊക്കെ പഠിച്ചാലല്ലേ പ്ലേസ്മെന്റ് കിട്ടൂ ? ഹ്യുമാനിറ്റീസ് പഠിച്ചാൽ അങ്ങനെ വല്ലതുമുണ്ടോ ?ഇങ്ങനെയൊരു സംശയം മനസ്സിലുണ്ടെങ്കിൽ ഐഐടി മദ്രാസിലെ എംഎ ഇംഗ്ലിഷ് ആൻഡ് ഡവലപ്മെന്റ് സയൻസ് വിദ്യാർഥികളെ തേടി ഈ വർഷമെത്തിയവർ ആരൊക്കെയെന്നു നോക്കുക. മക്കിൻസി,ജെപി മോർഗൻ, പ്രൈസ്‌വാട്ടർഹൗസ്കൂപ്പേഴ്സ്, ബിസിജി, ടിസിഎസ്, വിവിധ എൻജിഒകൾ, ഗവേഷണ സ്ഥാപനങ്ങൾ.

ഇത്തവണ ഈ കോഴ്സിൽ ആദ്യ പ്ലേസ്മെന്റ് നേടിയത് ഒരു മലയാളിയാണ്, ഡവലപ്മെന്റൽ സ്റ്റ‍ഡീസ് അവസാനവർഷ വിദ്യാർഥിയായ കാസർകോട് കൊന്നക്കാട് പുളിക്കത്തടത്തിൽ ജോസഫ് ജോർജ്. പ്രൈസ്‌വാട്ടർഹൗസ്കൂപ്പേഴ്സിൽ ലഭിച്ച ഈ പ്ലേസ്മെന്റിന്റെ പാക്കേജ് മാസം രണ്ടുലക്ഷം രൂപവരെ ഉയരുന്നതാണ്. വിവിധരാജ്യങ്ങളിൽ ജോലി ചെയ്യാനുള്ള അവസരവുമുണ്ട്.

ഇന്റർഡിസിപ്ലിനറി സ്വഭാവം
പ്ലസ് ടു കഴിഞ്ഞവർക്കുള്ള അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംഎ കോഴ്സ് 2006ലാണു തുടങ്ങിയത്. ഇന്റർഡിസിപ്ലിനറി സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത. ആദ്യ രണ്ടുവർഷം പല വിഷയങ്ങളും നമ്മുടെ താൽപര്യത്തിന് അനുസരിച്ച് തിരഞ്ഞെടുത്തു പഠിക്കാം.

ഇക്കണോമിക്സ്, അർബൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, ഇന്റർനാഷനൽ റിലേഷൻസ്, ടെക്നോളജിയുമായി ബന്ധപ്പെട്ട ഹ്യുമാനിറ്റീസ് വിഷയങ്ങൾ എന്നിങ്ങനെ ചോയ്സ്.

പ്ലേസ്മെന്റ് രണ്ടുതരം
ഇൻസ്റ്റിറ്റ്യൂട്ട് പ്ലേസ്മെന്റ്, ഡിപാർട്മെന്റ് പ്ലേസ്മെന്റ് എന്നിങ്ങനെ രണ്ടുരീതിയിലാണു പ്ലേസ്മെന്റ്. ഇൻസ്റ്റിറ്റ്യൂട്ട് പ്ലേസ്മെന്റിൽ എൻജിനീയറിങ് വിദ്യാർഥികൾക്കൊപ്പം പരിഗണിക്കുമ്പോൾ നേട്ടങ്ങൾ താരതമ്യേന കുറവാണെങ്കിലും ഇത്തവണ 5 പേർക്കു മികച്ച ഓഫറുകൾ ലഭിച്ചു. എംഎ വിദ്യാർഥികൾക്കു വേണ്ടി മാത്രമായുള്ള ഡിപാർട്മെന്റ് പ്ലേസ്മെന്റ് ഇതിനു പുറമെയാണ്. 65 % ആണു ശരാശരി പ്ലേസ്മെന്റ് ലഭ്യത. ഉപരിപഠനാർഥം വിദേശ സർവകലാശാലകളിലേക്കു പോകുന്നവരേറെ. ഗവേഷണവും സിവിൽ സർവീസും മറ്റു സാധ്യതകൾ.

എക്സ്ചേഞ്ച് പ്രോഗ്രാം
ഓസ്ട്രേലിയ, കാനഡ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഉന്നത സർവകലാശാലകളുമായുള്ള സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളാണു കോഴ്സിന്റെ മറ്റൊരു മെച്ചം. ഇത്തരം പ്രോഗ്രാമുകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു വിദേശരാജ്യങ്ങളിൽ പോയി അവിടത്തെ പഠനം പരിചയിക്കാനുള്ള അവസരമുണ്ടാകും.

രണ്ടാംഗ്രേഡ് അല്ല
സാങ്കേതികവിദ്യാഭ്യാസത്തിന്റെ തട്ടകമായ ഐഐടിയിൽ ഹ്യുമാനിറ്റീസ് വിദ്യാർഥികൾ തരംതാഴ്ത്തലോ കൾച്ചർ ഷോക്കോ നേരിടുന്നുണ്ടോ? ഇല്ലെന്നു വിദ്യാർഥികൾ തന്നെ പറയുന്നു. ഇരു സ്ട്രീമുകളിലെയും വിദ്യാർഥികൾ തമ്മിൽ കൃത്യമായ അക്കാദമിക് എക്സ്ചേഞ്ച് ഉണ്ട്. എൻജിനീയറിങ് പഠിക്കുന്നവർ ചില ഇലക്ടീവുകൾ ഹ്യുമാനിറ്റീസിൽനിന്നു തിരഞ്ഞെടുക്കുന്നു; തിരിച്ചുമുണ്ട്.

ഇപ്പോൾ അപേക്ഷിക്കാം

ഐഐടി മദ്രാസിന്റെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

അവസാന തീയതി: ജനുവരി 23

പ്രവേശനപരീക്ഷ: ഏപ്രിൽ 21

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം.

ഓൺലൈൻ ഒബ്ജെക്ടീവ് ടെസ്റ്റ്, എസ്സേ എന്നിവ അടങ്ങിയതാണു പ്രവേശനപരീക്ഷ (എച്ച്എസ്ഇഇ). ഒബ്ജെക്ടീവ് ഭാഗത്തിൽ ഇംഗ്ലിഷ് (25 % മാർക്ക്), അനലിറ്റിക്കൽ & ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (25 %), ജനറൽ സ്റ്റഡീസ് (50 %) എന്നിങ്ങനെയാണു വിഷയങ്ങൾ. എസ്സേയിൽ കാലികപ്രസക്തിയുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം.http://hsee.iitm.ac.in

ലോകക്രമം, അതിലെ മാറ്റങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണു ഡവലപ്മെന്റ് സ്റ്റഡീസ്. വിവിധ രാജ്യങ്ങളിലെ വികസന പ്രശ്നങ്ങൾ പഠനവിധേയമാക്കുന്നു. മൂന്നു തീമാറ്റിക് മൊഡ്യൂളുകളായാണു കോഴ്സ്. 1) ജെൻഡർ, 2) ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം, 3) നഗരവൽക്കരണം.രാജ്യാന്തര കമ്പനികളും ഇന്നു തദ്ദേശീയ അറിവിനു പ്രാമുഖ്യം കൊടുക്കുന്നു. അത് ഈ കോഴ്സിനു ഗുണമാണ്.

വി.വി. വിജു

VV-Viju

ഗവേഷണ വിദ്യാർഥി,ഐഐടി മദ്രാസ്

ഇന്റർഡിസിപ്ലിനറി ഗവേഷണത്തിന്റെ പ്രസക്തിയെക്കുറിച്ചാണു ഞാൻ പ്രധാനമായി പഠിച്ചത്. അഞ്ചുവർഷം കൊണ്ട് പ്ലേസ്മെന്റ് രംഗത്ത് ഏറെ മുന്നേറ്റമുണ്ടായി.

ഐശ്വര്യ രവിദേവ്

Aiswarya-Ravidev

റിസർചർ ബിഹേവിയറൽ, 

ബിസിനസ് & സോഷ്യൽ സയൻസസ്

ടിസിഎസ് ഇന്നവേഷൻ ലാബ്സ്, ഹൈദരാബാദ്

പല വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാകും ഡവലപ്മെന്റ് സ്റ്റഡീസ് വിദ്യാർഥി പ്ലേസ്മെന്റ് ഇന്റർവ്യൂവിൽ നേരിടേണ്ടി വരിക. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തികരംഗവുമെല്ലാം ഇതിൽ വരും. ഇത്തവണ പ്ലേസ്മെന്റിൽ 30 % വർധനയുണ്ടായി. ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഒരാളൊഴികെ എല്ലാവർക്കും പ്ലേസ്മെന്റ് ലഭിച്ചു. മാസം 90,000 രൂപയാണു ശരാശരി ശമ്പളം. ഡേറ്റ കമ്പനികളടെ ആവിർഭാവം ഈ മേഖലയുടെ സ്വീകാര്യത വളരെയധികം കൂട്ടി.

ജോസഫ് ജോർജ്,

Joseph-IIT

അവസാനവർഷ വിദ്യാർഥി

More Campus Updates>