sections
MORE

ക്യാറ്റ്: കട്ട്ഓഫ് കൃത്യമായ സൂചന

IIM-Ahmedababd
SHARE

ക്യാറ്റ് ഫലം വന്നു. ഇനിയെങ്ങോട്ട് ? ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സനൽ ഇന്റർവ്യൂ തുടങ്ങിയവയും മുൻ കോഴ്സുകളിലെ മാർക്ക് തുടങ്ങിയ ഘടകങ്ങളും ഐഐഎമ്മുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ നിർണായകമാകുമെന്നതു വസ്തുത തന്നെ. എങ്കിൽ പോലും ക്യാറ്റ് സ്കോർ കൃത്യമായ സൂചികയാണ്. വിവിധ സ്ഥാപനങ്ങളിലെ കട്ട് ഓഫ് അനുസരിച്ച് സ്വന്തം സാധ്യതകൾ പരിശോധിക്കാം.

 90 പ്ലസ്: അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത ഉൾപ്പെടെ മുൻനിര ഐഐഎമ്മുകളുടെയെല്ലാം കട്ട്ഓഫ് ക്യാറ്റ് സ്കോർ ഈ വിഭാഗത്തിലാണ് എത്തുക. 90 പെർസന്റൈലാണ് മിക്ക ഐഐഎമ്മുകളുടെയും കട്ട്ഓഫ്. 

ഡൽഹി, ബോംബെ, മദ്രാസ്, ഖരഗ്പുർ, കാൻപുർ ഐഐടികളിലെ മാനേജ്മെന്റ് സ്കൂളുകൾ, ഡൽഹി സർവകലാശാലയുടെ എഫ്എംഎസ് എന്നിവയെല്ലാം 95 ക്യാറ്റ് പെർസന്റൈൽ നിഷ്കർഷിക്കുന്നവയാണ്.‌ഇൻഡസ്ട്രിയൽ എൻജിനീയറിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ മുംബൈ നിറ്റിയിൽ 97 പെർസന്റൈൽ നിഷ്കർഷിക്കുന്നു.

മറ്റൊരു മാനേജ്മെന്റ് വമ്പനായ എംഡിഐ ഗുരുഗ്രാമിൽ 92 പെർസന്റൈൽ വേണം. സ്വകാര്യ സ്ഥാപനങ്ങളായ ഗ്രേറ്റ് ലേക്സ്, ഐഎംടി ഗാസിയാബാദ്, എക്സ്ഐഎംബി തുടങ്ങിയവയും ഇൻഡോർ, കാശിപുർ, ഉദയ്പുർ തുടങ്ങിയ പുതിയ ഐഐടികളും 90നു മുകളിൽ പെർസന്റൈൽ വേണ്ടവയാണ്.

80–90: റോത്തക് പോലെയുള്ള പുതിയ ഐഐഎമ്മുകൾ ഇക്കൂട്ടത്തിൽപെടും. മുംബൈ എസ്പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട്, മണിപ്പാൽ താപ്മി, റാഞ്ചി എക്സിസ്, ഡൽഹി ഫോർ സ്കൂൾ തുടങ്ങിയവ 85നു മുകളിൽ കട്ട്ഓഫ് നിഷ്കർഷിക്കുന്നു. ബെംഗളൂരു എക്സൈം, ഹൈദരാബാദ് മാനേജ് തുടങ്ങിയവ 80 കട്ട്ഓഫ് പ്രതീക്ഷിക്കുന്നു.

 60–80: ഭോപാൽ ഐഐഎഫ്എം, ഹൈദരാബാദ് ഐബിഎസ്, ബെംഗളൂരു ഐഎഫ്ഐഎം, നോയിഡ ഐഎംഎസ് തുടങ്ങിയ സ്ഥാപനങ്ങൾ‌ 75 പെർസന്റൈൽ നിഷ്കർഷിക്കുന്നു.

More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA