sections
MORE

ക്യാമറ കൂടെ ചാടേണ്ട!...എടുത്തു ചാടാം സിനിമയിലേക്ക്

chinthavishtayaya-shyamala
SHARE

തലക്കെട്ടിൽ ഇങ്ങനെ പറഞ്ഞെങ്കിലും ക്യാമറ എവിടെ വയ്ക്കണമെന്ന അടിസ്ഥാന ധാരണ പോലുമില്ലാത്തവർ സിനിമാ പഠനത്തിലേക്ക് എടുത്തുചാടിയിട്ടു കാര്യമില്ല. അതേസമയം, അടിസ്ഥാനധാരണ മാത്രം പോരാ. ശരിയായ പരിശീലനവും വേണം. 

സിനിമാ സ്വപ്നമുള്ളവർക്കു മികച്ച പരിശീലനം നൽകുന്ന രണ്ടു സ്ഥാപനങ്ങളാണു പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും. രണ്ടിടത്തേക്കു‌മായി പൊതു അപേക്ഷയും പ്രവേശനപരീക്ഷയും (ജെഇടി). അവസാന തീയതി ഈ മാസം 31.

എഴുത്ത് മുതൽ അഭിനയം വരെ
സംവിധാനം, ഛായാഗ്രഹണം, സൗണ്ട് എൻജിനീയറിങ്, അഭിനയം തുടങ്ങിയവയിലാണു കോഴ്സുകൾ. രണ്ടിടത്തും സിനിമയ്ക്കും ടിവിക്കും വെവ്വേറെ വിങ്ങുകളുണ്ട്. പഠിച്ചിറങ്ങുന്നവർക്കു സിനിമയിലും ടിവിയിലും മാത്രമല്ല, പരസ്യമേഖലയിലും സർക്കാരിന്റെ വാർത്താവിനിമയ സ്ഥാപനങ്ങളിലുമെല്ലാം  ജോലി സാധ്യതയുണ്ട്. 

ലോകോത്തര സൗകര്യങ്ങൾ
സിനിമാ ലോകത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ വരെ ഉൾക്കൊണ്ടുള്ള സാങ്കേതിക സംവിധാനങ്ങൾ ലഭ്യം. ഇന്ത്യയിലെയും വിദേശത്തെയും ക്ലാസിക്കുകളുടെ വലിയ കലക്‌ഷനുമായി ഫിലിം ലൈബ്രറികൾ. പ്രാക്ടിക്കൽ അസൈൻമെന്റുകളുടെ ഭാഗമായി മികച്ച പ്രോജക്ടുകൾ ചെയ്യാം. ദേശീയ, രാജ്യാന്തര പ്രമുഖരുടെ വർക്‌ഷോപ്പുകൾ മറ്റെങ്ങും ലഭിക്കാത്ത അറിവുകൾ സമ്മാനിക്കും. ബന്ധങ്ങളും സ്ഥാപിക്കാം. 

പ്രവേശനം അഭിരുചി അളന്ന് 
ഓരോ കോഴ്സിനും സീറ്റ് പരിമിതമായതിനാൽ പ്രവേശനം എളുപ്പമല്ല. 100 മാർക്കിന്റെ 3 മണിക്കൂർ പ്രവേശനപരീക്ഷയാണ് ആദ്യ കടമ്പ. 30 മാർക്ക് മൾട്ടിപ്പിൾ ചോയ്സ് ഒബ്ജെക്ടീവ് ചോദ്യങ്ങൾക്കും 70 മാർക്ക് വിവരണാത്മക ചോദ്യങ്ങൾക്കും.

പൊതുവിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, ലോജിക്കൽ റീസണിങ്, ഇന്ത്യൻ കല തുടങ്ങിയവ സംബന്ധിച്ചാകും ഒബ്ജെക്ടീവ് ചോദ്യങ്ങൾ. 

ബാക്കിയുള്ള 70 മാർക്കിന് നാം തിരഞ്ഞെടുത്തിരിക്കുന്ന മേഖലയെ സംബന്ധിച്ച ചോദ്യങ്ങൾ. 

തിരഞ്ഞെടുക്കുന്ന മേഖല സംവിധാനവും തിരക്കഥയുമാണെങ്കിൽ ഒരു ആശയമോ ചിത്രമോ തന്നു സ്ക്രിപ്റ്റ് തയാറാക്കാൻ ആവശ്യപ്പെട്ടേക്കാം. എഡിറ്റിങ് ആണെങ്കിൽ പല ദൃശ്യങ്ങൾ ക്രമം തെറ്റിച്ചു നൽകി അതു ക്രമത്തിലാക്കാൻ നിർദേശിക്കും. ഇന്റർവ്യൂവിന്റെ രീതി കോഴ്സുകൾക്കനുസരിച്ചു മാറും.  

സിനിമാ പഠനം കേരളത്തിലും
കോട്ടയം പള്ളിക്കത്തോട്ടിലെ ‘കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്’ സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ്. സിനിമയുമായി ബന്ധപ്പെട്ട് 6 കോഴ്സുകളാണ് ഇവിടെയുള്ളത്. പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ. ഈ വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചുതുടങ്ങിയിട്ടില്ല.എംജി സർവകലാശാല തൊടുപുഴയിൽ പുതുതായി സിനിമാ പഠനകേന്ദ്രം തുടങ്ങുന്നുമുണ്ട്.

വിദഗ്ധരുമായുള്ള ഇടപെടൽ നമ്മുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കും. കോഴ്സിന്റെ ഭാഗമായി ചെയ്യുന്ന സ്വതന്ത്ര സിനിമകൾ കരിയറിലെ ഹൈലൈറ്റുകളാണ്. 

Sanju-Surendran

സഞ്ജു സുരേന്ദ്രൻ
(പുണെയിൽ ഫിലിം ഡയറക്‌ഷൻ പഠിച്ചു. 2017ലെ തിരുവനന്തപുരം മേളയിൽ നവാഗത സംവിധായകനുള്ള രജത ചകോരവും മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരവും നേടി). സിനിമാ അഭിരുചിയും ക്രാഫ്റ്റും മെച്ചപ്പെട്ടു എന്നതാണു പഠനത്തിന്റെ വലിയ മെച്ചം. നിരന്തരം മാറുന്ന സാങ്കേതികവിദ്യകളിലെ പരിശീലനം വിലപ്പെട്ടതാണ്.

Christo-Tomy

ക്രിസ്റ്റോ ടോമി
(കൊൽക്കത്തയിൽ ഡയറക്‌ഷൻ പഠിച്ചു. 2016ൽ മികച്ച നോൺഫീച്ചർ ഫിലിം സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചു).

യോഗ്യത: ബിരുദം

പ്രവേശനപരീക്ഷ: ഫെബ്രുവരി 24

കേരളത്തിലെ പരീക്ഷാകേന്ദ്രം: തിരുവനന്തപുരം 

https://applyadmission.net/jet2019

More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA