ADVERTISEMENT

ഒരു തെറ്റും വരാതെ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണ് കേരള എൻട്രൻസിലെ ഓൺലൈൻ അപേക്ഷാസമർപ്പണം. www.cee.kerala.gov.in എന്ന സൈറ്റിലെ ‘ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്കിൽ ക്ലിക് ചെയ്തെത്തുന്ന സൈറ്റിലെത്തി, 5 പടവുകൾ മുറയ്ക്കു കയറി, അപേക്ഷാസമർപ്പണം പൂർത്തിയാക്കാം.

റജിസ്ട്രേഷൻ: ഇത് ഒരിക്കൽ മാത്രം മതി. സൈറ്റിലെ റജിസ്ട്രേഷൻ ലിങ്കിൽ ക്ലിക് ചെയ്െതത്തുന്ന സൈറ്റിൽ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പാസ്‍വേഡ് എന്നിവ നൽകി അവിടെക്കാണുന്ന കാപ്ചയും (CAPTCHA) പൂരിപ്പിച്ച്, ‘റജിസ്റ്റർ’ ലിങ്കിൽ ക്ലിക് ചെയ്യുക. പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി എന്നിവ എഴുതിക്കാട്ടുന്ന സൈറ്റിലെത്തും. അവയിൽ തിരുത്തൽ വേണമെങ്കിൽ വരുത്തി, കൺഫേം ബട്ടൺ അമർത്തുക. നിങ്ങൾക്കായി സിസ്റ്റം ഒരു ആപ്ലിക്കേഷൻ നമ്പർ തന്നിട്ട്, തുടർന്നുപോകാൻ നർദേശിക്കും. സൈറ്റിൽ അപേക്ഷാഫോം പ്രത്യക്ഷപ്പെടും. (പാസ്‌വേഡിന് 8 കാരക്‌റ്ററെങ്കിലും വേണം. ഇതിൽ അക്ഷരവും അക്കവും ചിഹ്നവും (@, & മുതലായവ) ഉൾപ്പെടണം. ഈ അപേക്ഷാ നമ്പറും പാസ്‌വേഡും രഹസ്യമായി കുറിച്ചു വച്ച് സൂക്ഷിക്കണം)

അപേക്ഷ പൂരിപ്പിക്കൽ: അപേക്ഷാഫോമിൽ നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ കൃത്യമായി ചേർക്കുക. ഏതെല്ലാം പ്രോഗ്രാമുകളിൽ ചേരുന്നുവെന്നതും ഈ ഘട്ടത്തിൽ അറിയിക്കണം.‘സേവ് & പ്രീവ്യൂ’ ക്ലിക് ചെയ്ത് നിങ്ങൾ ചേർത്ത വിവരങ്ങളെല്ലാം ഒരിക്കൽക്കൂടി വായിച്ച് ബോധ്യപ്പെട്ട് ‘സേവ് & ഫൈനലൈസ്’ ക്ലിക് ചെയ്യുക.

അപേക്ഷാ ഫീ: ഇത് ഓൺലൈനായി അടയ്ക്കുക. ഇ ചലാൻ വഴി പിന്നീട് അടയ്ക്കുകയുമാകാം. പ്രോസ്പെക്റ്റസിലെ വിശദാംശങ്ങൾ നോക്കുക (ഖണ്ഡിക 7.3.1)

അപ്‌ലോഡുകൾ: നിങ്ങളുടെ പാസ്പോർട് സൈസ് ഫോട്ടോയും കൈയൊപ്പും നിർദേശാനുസരണം jpeg ഫോർമാറ്റിൽ തയാറാക്കി വച്ചിട്ടുള്ളത് അപ്‌ലോഡ് ചെയ്യുക. ഇവയ്ക്കു പുറമേ ഏതെല്ലാം രേഖകളാണ് അപ്‌ലോഡ് ചെയ്യേണ്ടതെന്ന് 7.6–ാം ഖണ്ഡികയിലുണ്ട്. ഇതിന് മാർച്ച് 31 വരെ സമയമുണ്ട്. പക്ഷേ, സ്വദേശവും ജനനത്തീയതിയും തെളിയിക്കുന്ന രേഖകൾ ഫെബ്രുവരി 28ന് അകം അപ്‌ലോഡ് ചെയ്തിരിക്കണം.

പ്രിന്റ്: അപേക്ഷയുടെ കൺഫർമേഷൻ പേജ് പ്രിന്റ് ചെയ്തെടുത്ത് സൂക്ഷിക്കുക. ഇത് അയച്ചുകൊടുക്കേണ്ട. ഫെസിലിറ്റേഷൻ സെന്ററുകളിലെ സേവനം പ്രയോജനപ്പെടുത്താം. ചേർത്ത വിവരങ്ങളെല്ലാം കുറ്റമറ്റതെന്ന് വിദ്യാർഥിയും രക്ഷിതാവും പരമാവധി ശ്രദ്ധയോടെ നേരിട്ടു നോക്കി ഉറപ്പാക്കിയതിനു ശേഷം മാത്രം ‘സേവ് & ഫൈനലൈസ്’ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com