sections
MORE

നിങ്ങളുടെ ജീവിതം മാറ്റിമറിക്കും, ഈ 5 സ്‌കോളർഷിപ്പുകൾ

fellowship
SHARE

സാമൂഹിക മാറ്റം, നയരൂപീകരണം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ നവീന ആശയങ്ങളും അതു യാഥാർഥ്യമാക്കാൻ വേണ്ട ആത്മ സമർപ്പണവുമുള്ളവർക്ക് വഴിത്തിരിവായേക്കാവുന്ന ചില സ്കോളർഷിപ്പുകൾ നമ്മുടെ രാജ്യത്തുണ്ട്. അപേക്ഷയിലെ വിശദാംശങ്ങൾ, ഫോൺ ഇന്റർവ്യൂ, കൂടിക്കാഴ്ച എന്നിവ വഴിയാണു തിരഞ്ഞെടുപ്പ്. എന്തു കൊണ്ട് ഞാൻ ഈ ഫെലോഷിപ്പിനു ശ്രമിക്കുന്നു എന്ന് ഓരോ ഘട്ടത്തിലും ബോധ്യപ്പെടുത്താൻ കഴിയണം. ഇപ്പോൾ തന്നെ തയാറെടുത്തു തുടങ്ങിയാൽ കയ്യെത്തിപ്പിടിക്കാം. അത്തരം 5 ഫെലോഷിപ്പുകൾ 

1– അസിം പ്രേംജി ഫെലോഷിപ് 

ഗ്രാമീണമേഖലയിലെ കുട്ടികളുടെയും  അധ്യാപകരുടെയും പ്രയാസങ്ങളറിഞ്ഞ്, അവരെ കൈപിടിച്ചുനടത്താൻ താത്പര്യമുണ്ടോ, എങ്കിൽ അസിം പ്രേംജി ഫൗണ്ടേഷനുമായി കൈകോർക്കാം. 35,000 രൂപ പ്രതിമാസ സ്റ്റൈപൻഡ്. 

കാലാവധി: ഒരു വർഷം 

യോഗ്യത: ബിരുദാനന്തര ബിരുദം / പ്രഫഷനൽ ബിരുദം. 4–10 വർഷത്തെ ജോലി പരിചയം നിർബന്ധം. ഇംഗ്ലിഷിനു പുറമേ ഹിന്ദി/ തമിഴ് / കന്നഡ എന്നീ ഭാഷകളിലേതെങ്കിലുമൊന്ന് അറിയണം. പരമാവധി 35 വയസ്സ്. 

അപേക്ഷാ സമയം: ഒക്ടോബർ – നവംബർ 

വെബ്സൈറ്റ്: www.azimpremjifoundation.org, fellowship@azimpremjifoundation.org 

2– ടീച്ച് ഫോർ ഇന്ത്യ 
പരിമിതമായ സാമൂഹിക, സാമ്പത്തിക ചുറ്റുപാടിൽ നിന്നുള്ള കുട്ടികൾ ഏറെയുള്ള സ്കൂളുകളിൽ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിൽ താത്പര്യമുണ്ടെങ്കിൽ മികച്ച അവസരം.വിദ്യാർഥികളുടെ സാമൂഹിക ചുറ്റുപാടുകളിൽ കൂടി മാറ്റം വരുത്താനുള്ള വിവിധ പ്രോജക്ടുകൾ ടീച്ച് ഫോർ ഇന്ത്യയിലുണ്ട്. 19,000 രൂപ പ്രതിമാസ സ്റ്റൈപൻഡ്. 5,500 രൂപ മുതൽ 10,000 രൂപ വരെ ‌താമസച്ചെലവും. 

കാലാവധി: 2 വർഷം. 

യോഗ്യത: ബിരുദം. ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യാനറിയണം. 

അപേക്ഷാ സമയം: മാർച്ച് 24. ഫെബ്രുവരി, സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ‌ സമയങ്ങളിലും അവസരമുണ്ട്. 

വെബ്സൈറ്റ്: www.teachforindia.org. 

3– ദ് ലെജിസ്‌ലേറ്റീവ് അസിസ്റ്റന്റ് ടു മെംബർ ഓഫ് പാർലമെന്റ് (ലാംപ്) ഫെലോഷിപ്

പാർലമെന്റംഗങ്ങളോടൊപ്പം പ്രവർത്തിച്ചു പാർലമെന്ററി നടപടിക്രമങ്ങളിലും നയരൂപീകരണത്തിലും പരിചയം നേടാം. മാസ സ്റ്റൈപൻഡ്: 20,000 രൂപ. ഗവേഷക കൂട്ടായ്മയായ പിആർഎസ് ലെജിസ്‌ലേറ്റീവ് റിസർച് ഒരുക്കുന്ന ഈ ഫെലോഷിപ് തുറന്നിടുന്ന അവസരങ്ങളേറെയാണ്. 

യോഗ്യത: ബിരുദം, പ്രായപരിധി: 25 

കാലാവധി: പാർലമെന്റിന്റെ വർഷകാല സമ്മേളനം മുതൽ ബജറ്റ് സമ്മേളനം വരെ. 

അപേക്ഷാ സമയം: ഡിസംബർ – ജനുവരി 

വെബ്സൈറ്റ്: www.prsindia.org 

4– ഗാന്ധി ഫെലോഷിപ് 

സാമൂഹിക മാറ്റങ്ങൾക്കായി പ്രവർത്തിക്കാനുള്ള ആഗ്രഹവും മനസ്സുമുണ്ടോ? എങ്കിൽ പിരാമൽ സ്കൂൾ ഓഫ് ലീഡർഷിപ് ഒരുക്കുന്ന ഗാന്ധി ഫെലോഷിപ്പിന് ഒരു കൈനോക്കാം. 14,000 രൂപയാണു മാസ സ്റ്റൈപൻഡ്. 600 രൂപ പ്രതിമാസ ഫോൺ അലവൻസും ലഭിക്കും. താമസ സൗകര്യം, ആരോഗ്യ ഇൻഷുറൻസ് എന്നിവയുമുണ്ട്. 

കാലാവധി: 2 വർഷം 

യോഗ്യത: ബിരുദം / ബിരുദാനന്തര ബിരുദം. പ്രായപരിധി: 26 

അപേക്ഷാസമയം: മാർച്ച് 31വരെ 

വെബ്സൈറ്റ്: www.gandhifellowship.org 

5– യൂത്ത് ഫോർ ഇന്ത്യ 

ഗ്രാമീണ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കും വിധത്തിലുള്ള ‘കിടു ഐഡിയകൾ’ ഉണ്ടോ? ഈ രംഗത്തു പ്രവ‍ർത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേ‍ർന്നു പ്രവർത്തിക്കാൻ തയാറാണോ? അത്തരം മിടുക്കർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന മികച്ച അവസരം. പ്രതിമാസം 15,000 രൂപ, 1000 രൂപ യാത്രാബത്ത എന്നിവയ്ക്കു പുറമെ ഫെലോഷിപ് വിജയകരമായി പൂർത്തിയാക്കിയാൽ 30,000 രൂപ വറെയും ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് സൗകര്യവുമുണ്ട്. 

ഫെലോഷിപ് ജീവിതം എങ്ങനെ തുണയ്ക്കും? 

∙ വെല്ലുവിളികൾ നിറഞ്ഞ സാമൂഹിക ചുറ്റുപാടുകൾ ഉൾക്കൊള്ളാനുള്ള കഴിവ്. 

∙ മെച്ചപ്പെട്ട നേ‍തൃശേഷി, ആശയവിനിമയ ശേഷി, ടൈം മാനേജ്മെന്റ്. 

∙ നെറ്റ്‌വർക്കിങ്. വിവിധ മേഖലകളിലുള്ളവരുമായുള്ള ബന്ധം പിന്നീട് വേറെ ജോലി തേടുമ്പോഴും സംരംഭങ്ങൾ തുടങ്ങുമ്പോഴും തുണയാകും. 

∙ റെസ്യുമെയിൽ മുതൽക്കൂട്ട്. 

എലിസബത്ത് സാമുവൽ 
കോഴ്സ് ഡിസൈനർ ടീച്ച് ഫോർ ഇന്ത്യ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA