sections
MORE

ജോലിയും കാരണമാകുമോ വിവാഹേതര ബന്ധങ്ങൾക്ക്? പഠനം പറയുന്നത്

Office-relationship
SHARE

വിവാഹങ്ങളോളം പഴക്കമുണ്ട് വിവാഹേതര ബന്ധങ്ങൾക്കും. പെട്ടെന്നൊരു ദിവസം പങ്കാളി നിങ്ങളെ ചതിച്ച് വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുമോ ഇല്ലയോ എന്നൊന്നും ആർക്കും പറയാനാകില്ല. എന്നാൽ അടുത്തിടെ നടന്നൊരു പഠനം ചൂണ്ടിക്കാണിക്കുന്നതു വിവാഹേതര ബന്ധത്തിനുള്ള സാധ്യതകളും പ്രവചിക്കാൻ സാധിക്കുമെന്നാണ്. പങ്കാളിയുടെ ജോലിയെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം. 

വിവാഹിതർക്കു വേണ്ടിയുള്ള ഡേറ്റിങ് വെബ്സൈറ്റായ ആഷ് ലി മാഡിസൺ ആണ് തങ്ങളുടെ 1000 ഉപഭോക്താക്കളെ പങ്കെടുപ്പിച്ചു സർവേ നടത്തിയത്. പഠനം പറയുന്നത് താഴെ പറയുന്ന ജോലി ചെയ്യുന്നവരാണു നിങ്ങളുടെ പങ്കാളികളെങ്കിൽ ഒന്നു സൂക്ഷിച്ചോളുക. ഏതു നിമിഷവും ഒരു വിവാഹേതര ബന്ധം നിങ്ങളുടെ ജീവിതത്തിലേക്കു വില്ലനായി എത്താം.

പഠനം നടത്തിയവർ കണ്ടെത്തിയത് ഐ.ടി, മെഡിക്കൽ, കല, സാംസ്കാരികം, സാമൂഹികം, രാഷ്ട്രീയം, മാർക്കറ്റിങ്, സോഷ്യൽ വർക്ക്, ഹോസ്പിറ്റാലിറ്റി മേഖല, ധനകാര്യം, വിദ്യാഭ്യാസം, സംരംഭകത്വം, കൈത്തൊഴിലുകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഇത്തരത്തിൽ വഴി തെറ്റാൻ സാധ്യതയുണ്ടെന്നാണ്. അതിന് പലവിധ കാരണങ്ങളും അവർ പറയുന്നു. 

സമയ നിയന്ത്രണങ്ങളില്ലാതെ പകൽ, രാത്രി ഷിഫ്റ്റുകളിലായി എപ്പോഴും ജോലി നടക്കുന്ന സ്ഥലങ്ങളാണ് ഐ.ടി, മെഡിക്കൽ ഫീൽഡുകൾ. സർഗ്ഗാത്മക മേഖലകളിലുള്ളവരും പ്രണയവും തമ്മിലുള്ള ബന്ധം അടയും ചക്കരയും പോലെയാണ്. സിനിമ, എന്റർടൈൻമെന്റ് മേഖലയെ ചുറ്റിപ്പറ്റി ഉയരുന്ന ഗോസിപ്പുകളുടെ എണ്ണം തന്നെ സർവേയുടെ കണ്ടെത്തലുകളെ സാധൂകരിക്കും. ഓടിപ്പാഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാർക്ക് ഇതിനൊക്കെ എവിടെയാ നേരം എന്നു തോന്നിയേക്കാം. എന്നാൽ അമേരിക്കൻ മുൻ പ്രസിഡന്റ്  ബിൽ ക്ലിന്റണെ പോലെ നിരവധി പേരുടെ വിവാഹേതര ബന്ധങ്ങൾ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതു മറക്കരുത്. 

വലിയൊരു സാമൂഹിക സർക്കിൾ നിർമ്മിച്ചെടുക്കേണ്ടത് ചില പ്രഫഷനുകളിൽ പിടിച്ചു നിൽക്കാൻ അത്യാവശ്യവുമാണ്. നിരവധി പേരെ കാണുകയും പരിചയപ്പെടുകയും ആ പരിചയം നിലനിർത്തുകയുമൊക്കെ ചെയ്യേണ്ടി വരും. അതിനിടെ വിവാഹേതര ബന്ധങ്ങളുടെ സാധ്യതയും കൂടുതലാണ്. പലപ്പോഴും യാത്രകളും ചർച്ചകളും മീറ്റിങ്ങും ഒക്കെയായി ആകെ തിരക്കേറിയതാകും ഇവരുടെ ജീവിതം. ഇതിനിടെ ജീവിത പങ്കാളിയോടൊത്ത് ആവശ്യത്തിന് സമയം ചെലവഴിക്കാൻ സാധിച്ചെന്നു വരില്ല. ഇതു വിവാഹേതര ബന്ധങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് സർവേ വിലയിരുത്തുന്നു.

വൈദഗ്ധ്യം ആവശ്യമുള്ള കൈത്തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവരും വിവാഹേതര ബന്ധങ്ങളിൽ ചെന്നു ചാടാറുണ്ട്. സർവേയിൽ പങ്കെടുത്ത പുരുഷന്മാരിൽ ഭൂരിപക്ഷവും (29 ശതമാനം) ഈ മേഖലയിൽ ജോലി ചെയ്യുന്നവരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA