sections
MORE

സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് ഇനിയും അപേക്ഷിച്ചില്ലേ?

SHARE

ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് ഇനിയും അപേക്ഷിച്ചില്ലേ?. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന ദിനമാണിന്ന്.ഓൺലൈനായി അപേക്ഷിക്കണം. ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ് തുടങ്ങി 24 സർവീസുകളിലായി ഏകദേശം 896 ഒഴിവുകളിലേക്കാണ് ഈ പരീക്ഷയുടെ അടിസ്‌ഥാനത്തിൽ നിയമനം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കാം.  പ്രിലിമിനറി പരീക്ഷ ജൂൺ രണ്ടിനു നടക്കും. 

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കിയാൽ മതി. സാങ്കേതികബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. ‌

പ്രായം: 2019 ഓഗസ്‌റ്റ്  ഒന്നിന്  21– 32 വയസ്. 1987 ഓഗസ്‌റ്റ് രണ്ടിനും 1998 ഓഗസ്‌റ്റ് ഒന്നിനും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/ വർഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്ക് (അന്ധർ, ബധിര–മൂകർ, അസ്‌ഥി സംബന്ധമായ വൈകല്യമുള്ളവർ) പത്തും വർഷം പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടൻമാർക്ക് ഇളവ് ചട്ടപ്രകാരം.

റിക്രൂട്് ചെയ്യപ്പെടുന്ന സർവീസുകളും തസ്‌തികകളും ചുവടെ.

(i) Indian Administrative Service.

(ii) Indian Foreign Service.

(iii) Indian Police Service.

(iv) Indian P & T Accounts & Finance Service, Group ‘A’.

(v) Indian Audit and Accounts Service, Group ‘A’.

(vi) Indian Revenue Service (Customs and Central Excise), Group ‘A’.

(vii) Indian Defence Accounts Service, Group ‘A’.

(viii) Indian Revenue Service (I.T.), Group ‘A’.

(ix) Indian Ordnance Factories Service, Group ‘A’ (Assistant Works Manager, Administration).

(x) Indian Postal Service, Group ‘A’.

(xi) Indian Civil Accounts Service, Group ‘A’.

(xii) Indian Railway Traffic Service, Group ‘A’.

(xiii) Indian Railway Accounts Service, Group ‘A’.

(xiv) Indian Railway Personnel Service, Group ‘A’.

(xv) Post of Assistant Security Commissioner in Railway Protection Force, Group ‘A’

(xvi) Indian Defence Estates Service, Group ‘A’.

(xvii) Indian Information Service (Junior Grade), Group ‘A’. (xviii) Indian Trade Service, Group ‘A’.

(xix) Indian Corporate Law Service, Group ‘A’ .

(xx) Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade).

(xxi) Delhi, Andaman & Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Civil Service, Group ‘B’.

(xxii) Delhi, Andaman & Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Police Service, Group ‘B’.

(xxiii) Pondicherry Civil Service, Group ‘B’.

(xxiv) Pondicherry Police Service, Group ‘B’.

അപേക്ഷകർക്ക് നിർദിഷ്‌ട മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ശാരീരിക യോഗ്യതകൾ വേണം. എസ്‌സി, എസ്‌ടി, ഒബിസി, അംഗപരിമിതർക്ക് നിശ്‌ചിത ശതമാനം സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. അംഗപരിമിതരെ എല്ലാ സർവീസുകളിലേക്കും പരിഗണിക്കുന്നതല്ല.  പരിഗണിക്കുന്ന സർവീസുകളും അനുബന്ധ വിവരങ്ങളും  വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ളതു കാണുക. 

തിരഞ്ഞെടുപ്പ്: പ്രിലിമിനറി എക്‌സാം (ഒബ്‌ജക്‌ടീവ് പരീക്ഷ), മെയിൻ എക്‌സാം, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.  ഇപ്പോൾ പ്രിലിമിനറി പരീക്ഷയ്‌ക്കു മാത്രമായാണ് അപേക്ഷ ക്ഷണിക്കുന്നത്. സംസ്‌ഥാനത്ത് കൊച്ചിയും തിരുവനന്തപുരവും  കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളാണ്. ആദ്യമാദ്യം ചോദിക്കുന്നവർക്ക് കേന്ദ്രം അനുവദിക്കുന്ന രീതിയാണ്. മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് കേന്ദ്രമുള്ളത്. 

അപേക്ഷാഫീസ് : 100 രൂപ. എസ്‌ബിഐയുടെ ഏതെങ്കിലും ശാഖ മുഖേന നേരിട്ടു പണമടയ്‌ക്കാം. എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും  വീസാ/മാസ്‌റ്റർ  ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയും ഫീസടയ്‌ക്കാം. സ്‌ത്രീകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി അപേക്ഷിക്കണം. www.upsconline.nic.in  എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു ശ്രദ്ധിക്കണം. യുപിഎസ്‌സി സംബന്ധിച്ച വിവരങ്ങൾക്ക് www.upsc.gov.in എന്ന സൈറ്റ് നോക്കാം. അപേക്ഷിക്കുന്നതു സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ 011-23381125/011- 23385271/011-23098543 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. 

പ്രിലിമിനറി പരീക്ഷ: 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളാണുണ്ടാവുക.  ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാകും രണ്ടു പേപ്പറുകൾക്കും. ദൈർഘ്യം രണ്ടു മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുമുണ്ടാകും. പ്രിലിമിനറിയിലെ രണ്ടാം പേപ്പർ ക്വാളിഫൈയിങ് പേപ്പറാണ്.  ഇതിൽ 33% മാർക്ക് എങ്കിലും  നേടണം.

പ്രിലിമിനറി പരീക്ഷാ സിലബസ് 

 പേപ്പർ–1 Current events of national and international importance.    

History of India and Indian National Movement.   

Indian and World Geography-Physical, Social, Economic Geography of India and the World.  

Indian Polity and Governance-Constitution, Political System, Panchayati Raj, Public Policy, Rights Issues, etc.   

Economic and Social Development-Sustainable Development, Poverty, Inclusion, Demographics, Social Sector Initiatives, etc.   

General issues on Environmental ecology, Bio-diversity and Climate Change - that do not require subject specialization

General Science.

പേപ്പർ– 2 Comprehension 

Interpersonal skills including commu nication skills   

Logical reasoning and analytical ability

Decision making and problem solving   

  General mental ability     

Basic numeracy (numbers and their relations, orders of magnitude, etc.) (Class X level), Data interpretation (charts, graphs, tables, data sufficiency etc. — Class X level) സമയം–2 മണിക്കൂർ

മാർക്ക്–200

മെയിൻ പരീക്ഷ:  മെയിൻ പരീക്ഷ ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലാണ്. മൂന്നു മണിക്കൂർ വീതമുള്ള പേപ്പറുകളാണിതിൽ. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. പരീക്ഷാ ക്രമവും മാർക്ക് വിവരങ്ങളും ചുവടെ. 

300 മാർക്ക് വീതമുള്ള രണ്ട് ക്വാളിഫൈയിങ് പേപ്പറുകളുണ്ട്. പേപ്പർ – എയിൽ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽപ്പെടുന്ന ഏതെങ്കിലും  ഭാഷയും പേപ്പർ– ബിയിൽ ഇംഗ്ലിഷും തിരഞ്ഞെടുക്കണം. ഇംഗ്ലിഷ് ഭാഷാ വിജ്ഞാനവും മാതൃഭാഷാ വിജ്ഞാനവും അളക്കുന്ന ഈ രണ്ടു പേപ്പറുകൾ മെയിൻ പരീക്ഷയുടെ ഭാഗമാണെങ്കിലും റാങ്ക് നിർണയത്തിൽ പരിഗണിക്കാറില്ല.   മെറിറ്റിനു പരിഗണിക്കുന്ന പേപ്പറുകൾ സംബന്ധിച്ച വിശദവിവരങ്ങൾ താഴെ പട്ടികയിൽ. 

മെയിൻ പരീക്ഷാ സിലബസ്പരീക്ഷ വിഷയങ്ങൾ

പേപ്പർ ഒന്ന് എസ്സേ, മാർക്ക്–250

പേപ്പർ രണ്ട് ജനറൽ സ്‌റ്റഡീസ് ഒന്ന് (ഭാരതീയ പൈതൃകവും സംസ്‌കാരവും;ലോകചരിത്രവും ഭൂമിശാസ്‌ത്രവും), മാർക്ക്–250

പേപ്പർ മൂന്ന് ജനറൽ സ്‌റ്റഡീസ് രണ്ട് (ഗവർണൻസ്, ഭരണഘടന, സാമൂഹികനീതി, ഭരണക്രമം, രാഷ്‌ട്രാന്തരബന്ധങ്ങൾ), മാർക്ക്–250

പേപ്പർ നാല് ജനറൽ സ്‌റ്റഡീസ് മൂന്ന് (ടെക്‌നോളജി, സമ്പദ്‌വികസനം,ജൈവവൈവിധ്യം, പരിസ്‌ഥിതി, സെക്യൂരിറ്റി, ഡിസാസ്‌റ്റർ മാനേജ്‌മെന്റ്), മാർക്ക്–250

പേപ്പർ അഞ്ച് ജനറൽ സ്‌റ്റഡീസ് നാല് (ധർമശാസ്‌ത്രം, സത്യസന്ധത, അഭിരുചി), മാർക്ക്–250

പേപ്പർ ആറ് ഐച്‌ഛികവിഷയം ഒന്നാം പേപ്പർ, മാർക്ക്–250

പേപ്പർ ഏഴ് ഐച്‌ഛികവിഷയം രണ്ടാം പേപ്പർ, മാർക്ക്–250

ആകെ മാർക്ക് –1750

എഴുത്തു പരീക്ഷയ്‌ക്ക് ആകെ – 1750 മാർക്ക്, പഴ്‌സനാലിറ്റി ടെസ്‌റ്റ് – 275 മാർക്ക്. റാങ്കിങ്ങിനു മൊത്തം മാർക്ക് – 2025 മാർക്ക്. 

മെയിൻ പരീക്ഷയുടെ ഓപ്‌ഷനൽ വിഷയങ്ങൾ:
 (i) Agriculture  (ii) Animal Husbandry and Veterinary Science  (iii) Anthropology  (iv) Botany  (v) Chemistry  (vi) Civil Engineering   (vii) Commerce and Accountancy   (viii) Economics  (ix) Electrical Engineering  (x) Geography  (xi) Geology  (xii) History  (xiii) Law  (xiv) Management  (xv) Mathematics  (xvi) Mechanical Engineering   (xvii) Medical Science   (xviii) Philosophy  (xix) Physics  (xx) Political Science and International Relations  (xxi) Psychology  (xxii) Public Administration   (xxiii) Sociology  (xxiv) Statistics  (xxv) Zoology  (xxvi) Literature of any one of the following languages: Assamese, Bengali, Bodo, Dogri, Gujarati, Hindi, Kannada, Kashmiri, Konkani, Maithili, Malayalam, Manipuri, Marathi, Nepali, Odia, Punjabi, Sanskrit, Santhali, Sindhi, Tamil, Telugu, Urdu and English. 

അഭിമുഖം
ഉദ്യോഗാർഥിയുടെ വിജ്ഞാന പരിശോധനയേക്കാൾ വ്യക്തിത്വ നിർണയമാണ്  അഭിമുഖത്തിലൂടെ ലക്ഷ്യമിടുന്നത്. അന്തിമ റാങ്ക് നിർണയം ഇന്റർവ്യൂ മാർക്കിന്റെ കൂടി അടിസ്ഥാനത്തിലായതിനാൽ ഈ പരീക്ഷാ ഘട്ടം വളരെ നിർണായകമാണ്. അഭിമുഖത്തിനു ലഭിച്ച മാർക്കും എഴുത്തുപരീക്ഷയിലെ മാർക്കും പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുന്നത്. ആയിരത്തോളം പേരാണ് അവസാന ലിസ്റ്റിൽ ഇടം നേടുന്നത്. കൃത്യമായ ആസൂത്രണവും പരീക്ഷാവബോധവും ഉണ്ടെങ്കിൽ ഇന്ത്യയിലെ ഏതൊരു ബിരുദധാരിക്കും വിജയികളുടെ പട്ടികയിൽ ഉൾപ്പെടാവുന്നതേ ഉള്ളൂ.

പ്രായപരിധി & ശ്രമപരിധി

വിഭാഗം– പ്രായപരിധി– ശ്രമപരിധി

ജനറൽ വിഭാഗം– 32 വയസ്സ്– 6 തവണ

ഒബിസി വിഭാഗം–35 വയസ്സ്–9 തവണ

SC/ST വിഭാഗം–37 വയസ്സ്–പരിധിയില്ല

ഇന്റർവ്യൂ മോശമായാലും ജോലി സാധ്യത
സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറിയും മെയിനും കടന്ന്, ഇന്റർവ്യൂവിൽ വിജയിക്കാൻ കഴിയാത്തവർ എഴുത്തുപരീക്ഷയ്ക്കും ഇന്റർവ്യൂവിനും നേടിയ മാർക്കുകൾ വെബ്സൈറ്റിൽ പരസ്യപ്പെടുത്തും. പൊതുമേഖലയിലെയോ സ്വകാര്യമേഖലയിലെയോ ഉദ്യോഗദാതാക്കൾക്ക് ഇതുനോക്കി ആവശ്യമെങ്കിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഇങ്ങനെ മാർക്കുകൾ പ്രസിദ്ധപ്പെടുത്താൻ സമ്മതം നൽകിയവരുടെ വിവരങ്ങൾ മാത്രമേ പ്രസിദ്ധപ്പെടുത്തൂ. അഞ്ചു ലക്ഷത്തിലേറെപ്പേർ മത്സരിക്കുന്ന പരീക്ഷയിൽ അവസാന കടമ്പയായ ഇന്റർവ്യൂവിൽ എത്തുമ്പോൾ ആകെ ഒഴിവുകളുടെ ഇരട്ടിപ്പേർക്കു മാത്രമാണ് അവസരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA