ADVERTISEMENT

വേനലവധിക്ക് എന്താ പരിപാടി ? ഇങ്ങോട്ടു പോരൂ... എന്നു വിളിക്കുന്നു പാലക്കാട് ഐഐടി. കോളജ് വിദ്യാർഥികൾക്കായി 45 ദിവസത്തെ സമ്മർ ഇന്റേൺഷിപ്പും ഹയർസെക്കൻഡറി ആദ്യ വർഷ വിദ്യാർഥികൾക്ക് 10 ദിവസത്തെ ശാസ്ത്ര ക്യാംപും. 

അപേക്ഷ: മാർച്ച് 25 വരെ.

വെബ്സൈറ്റ്: www.iitpkd.ac.in

സമ്മർ ഇന്റേൺഷിപ്
ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിൽ മാത്രമല്ല, മാനവിക വിഷയങ്ങളിലും ഇന്റേൺഷിപ് അവസരമുണ്ട്. തിയറി ക്ലാസുകളിൽ കേട്ടറിഞ്ഞ പലകാര്യങ്ങളും പ്രഗത്ഭരായ ഗവേഷകരിൽ നിന്നു നേരിട്ടറിയാനുള്ള സുവർണാവസരം.  ഉപരിപഠന, തൊഴിലന്വേഷണ വേളകളിൽ ഈ ഇന്റേൺഷിപ് റെസ്യുമെയിൽ പ്ലസ് ആകും. 

ഇന്റേൺഷിപ് കാലയളവ്: മേയ് 13 മുതൽ ജൂൺ 28 വരെ 

സ്റ്റൈപൻഡ്: 9000 രൂപ 

(45 ദിവസത്തേക്ക്). താമസവും ഭക്ഷണവും ഐഐടി ഒരുക്കും. 

യോഗ്യത: സയൻസ്, ഹ്യുമാനിറ്റീസ്, എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർഥികളായിരിക്കണം. ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലെ 4, 5 സെമസ്റ്റർ വിദ്യാർഥികൾക്കും ബിടെക് 3,4 വർഷക്കാർക്കും അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്: അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ചുരുക്കപ്പട്ടികയിൽ പെട്ടവർക്ക് അഭിമുഖം. ഗവേഷണാഭിരുചി പരിശോധിക്കുന്ന ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

സയൻസ് ക്വസ്റ്റ്
ഐഐടിയിലെ മുൻ അധ്യാപകനായിരുന്ന പ്രഫ. എം.സി.വൽസകുമാറിന്റെ സ്മരണാർഥമാണു 30 പേർക്കായുള്ള സയൻസ് ക്വസ്റ്റ് ക്യാംപ്. കുട്ടികളിൽ ശാസ്ത്രാഭിരുചിയും വിശകലന ശേഷിയും വളർത്തുകയാണു ലക്ഷ്യം. ശാസ്ത്ര പ്രഭാഷണങ്ങൾ, ലാബ് ശിൽപശാലകൾ, ശാസ്ത്ര സംവാദം തുടങ്ങിയവ ക്യാംപിന്റെ ഭാഗമായുണ്ട്.

ക്യാംപ് കാലയളവ്: മേയ് 15 – 24. താമസവും ഭക്ഷണവും ഐഐടി ഒരുക്കും. 

യോഗ്യത: ഹയർസെക്കൻഡറി സയൻസ് ആദ്യവർഷ വിദ്യാർഥികൾ. 

കേരളത്തിലോ കോയമ്പത്തൂർ ജില്ലയിലോ ഉള്ളവരായിരിക്കണം. 

അവസാന തീയതി: ഏപ്രിൽ 3

തിരഞ്ഞെടുപ്പ്: പത്താം ക്ലാസിലെ സയൻസ്, മാത്‌സ് വിഷയങ്ങളിലെ മാർക്ക്, അപേക്ഷയോടൊപ്പമുള്ള ‘ക്വസ്റ്റ് ക്വസ്റ്റ്യൻസി’നു നൽകുന്ന ഉത്തരങ്ങൾ എന്നിവ പരിഗണിച്ച്.

 

എന്തു കൊണ്ട് ഐഐടി പാലക്കാട് ?
ഐഐടികളിൽ പ്രായം കൊണ്ടു ചെറുപ്പമാണെങ്കിലും അക്കാദമിക നിലവാരത്തിൽ ആ കുട്ടിക്കളിയില്ല ഐഐടി പാലക്കാടിന്. ചുരുങ്ങിയ സമയം കൊണ്ടു പിജി, ഗവേഷണ പ്രോഗ്രാമുകൾ വരെ ആരംഭിക്കാനായി. അടിസ്ഥാന സൗകര്യ രംഗത്തും അതിവേഗ വളർച്ചയാണ്. ഇവിടത്തെ മികച്ച അധ്യാപകർകക്കൊപ്പം അത്യാധുനിക ഗവേഷണപദ്ധതികളിൽ പരിശീലനം നേടാമെന്നതാണ് ഇന്റേൺഷിപ് കൊണ്ടുള്ള പ്രധാന മെച്ചം. മികച്ച ലാബുകൾ, സാങ്കേതിക സംവിധാനങ്ങൾ എന്നിവയുമായി പരിചയപ്പെടാം. ഡിഗ്രി, പിജി തലത്തിലെ ഇന്റേൺഷിപ് പരിചയം കരിയറിലും ഗുണംചെയ്യും. 

കെ.എം.ഉണ്ണി 

(അഡ്വൈസർ, ഐഐടി പാലക്കാട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com