ADVERTISEMENT

കേന്ദ്രീയ വിദ്യാലയങ്ങളിലെ ദേശീയ അവാർഡ് നേടിയ അധ്യാപകർക്കു 2 വർഷം സർവീസ് നീട്ടിനൽകാമെന്നുള്ള വ്യവസ്ഥ കേന്ദ്ര സർക്കാർ റദ്ദാക്കി. യുവാക്കളായ അപേക്ഷകർക്കു കൂടുതൽ അവസരം നൽകുന്നതിന്റെ ഭാഗമായാണു നടപടിയെന്നാണു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ വിശദീകരണം. ദേശീയ അധ്യാപക പുരസ്കാരം നേടിയവർക്ക് അവരുടെ നേട്ടത്തിന് അംഗീകാരമെന്ന നിലയിൽ വിരമിക്കൽ പ്രായത്തിനുശേഷം 5 വർഷം വരെ സർവീസ് നീട്ടിനൽകാമെന്ന സിബിഎസ്ഇ തീരുമാനം നിലനിൽക്കെയാണു കേന്ദ്രീയ വിദ്യാലയ സംഘടന്റെ വിവാദ ഉത്തരവ് പുറത്തിറങ്ങിയത്.

കേന്ദ്രീയ വിദ്യാലയങ്ങളിലെ (െകവി) അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആണ്. എന്നാൽ, സർവീസിനിടയിൽ ദേശീയ അധ്യാപക പുരസ്കാരം നേടിയാൽ 62 വയസ്സ് വരെ ജോലിയിൽ തുടരാമെന്നായിരുന്നു വ്യവസ്ഥ. 60 വയസ്സിൽ വിരമിക്കേണ്ടിയിരുന്ന ഒട്ടേറെ അധ്യാപകർക്ക് ഈ ഉത്തരവിലൂടെ 2 വർഷംകൂടി ജോലി ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ, പുതിയ ഉത്തരവുപ്രകാരം 60 വയസ്സ് പൂർത്തിയായാലുടൻ വിരമിക്കണം. സ്കൂളിൽ അധ്യാപകരുടെ ഒഴിവുണ്ടെങ്കിൽ, വിരമിച്ച അധ്യാപകനെ കരാർ വ്യവസ്ഥയിൽ നിയമിക്കാം.

കെവികളിലെ വളരെക്കുറച്ച് അധ്യാപകർക്കു മാത്രമാണ് ഓരോ വർഷവും അധ്യാപക പുരസ്കാരം ലഭിക്കുന്നത്. കെവി സംഘടന്റെ കീഴിൽ 1,128 സ്കൂളുകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com