ADVERTISEMENT

വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിൽ പിഎസ്‌സിയുടെ അലംഭാവം വീണ്ടും. 2019 തുടങ്ങി മൂന്നു മാസം പിന്നിട്ടിട്ടും ഇതുവരെ പ്രസിദ്ധീകരിച്ചത് വെറും 9 വിജ്ഞാപനം മാത്രം. ഈ വർഷത്തെ ഒരേയൊരു വിജ്ഞാപനം വന്നത് 30–01–2019ലെ അസാധാരണ ഗസറ്റിൽ. ഇതിനുശേഷം രണ്ടു മാസം പിന്നിട്ടിട്ടും ഒരു വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കാൻ പിഎസ്‌സിക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും കുറവ് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വർഷമായിരുന്നു. വെറും 396 വിജ്ഞാപനം. ഇതിലും ദയനീയമാകും  2019ലെ അവസ്ഥ. 

2018ൽ മാർച്ച് 31നകം 19 വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ 2019ൽ ഈ കാലയളവിൽ വെറും  9 വിജ്ഞാപനം മാത്രമേ വെളിച്ചം കണ്ടിട്ടുള്ളൂ. ഇതിൽതന്നെ ജനറൽ വിഭാഗക്കാർക്ക് അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നത് അഞ്ചു തസ്തികയിൽ മാത്രം.   ബാക്കി നാല് വിജ്ഞാപനങ്ങൾ എൻസിഎ ആയിരുന്നു. വിവിധ സംവരണ വിഭാഗങ്ങളിൽപെട്ടവർക്കു മാത്രമാണ് ഇതിൽ അപേക്ഷിക്കാൻ കഴിയുക. ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ച് രണ്ടു മാസം പിന്നിട്ടെങ്കിലും പിന്നീട് ഒരു വിജ്ഞാപനംപോലും പ്രസിദ്ധീകരിക്കാൻ പിഎസ്‌സിക്കു കഴിഞ്ഞില്ല. 

വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് എന്നീ സുപ്രധാന തസ്തികകൾ ഉൾപ്പെടെ ചെറുതും വലുതുമായ ധാരാളം തസ്തികയിൽ ഈ വർഷം വിജ്ഞാപനം പ്രതീക്ഷിക്കുന്നുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള  നൂറുകണക്കിന് എൻസിഎ നിയമനങ്ങളുടെയും  പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരുടെ ധാരാളം സ്പെഷൽ റിക്രൂട്മെന്റുകളുടെയും വിജ്ഞാപനം വരേണ്ടതാണ്. കൃത്യമായ ഇടവേളകളിൽ ഈ വിജ്ഞാപനം വന്നില്ലെങ്കിൽ  അവസാന നിമിഷം ഒന്നിച്ചു പ്രസിദ്ധീകരിക്കേണ്ടിവരും. കഴിഞ്ഞ വർഷവും ഇതേ അവസ്ഥയാണുണ്ടായത്.  2018ൽ ആകെ പ്രസിദ്ധീകരിച്ച 396 വിജ്ഞാപനങ്ങളിൽ 165 എണ്ണം ഡിസംബര്‍ അവസാനമാണ് പ്രസിദ്ധീകരിച്ചത്. ഇത്തവണ ഇത് ആവർത്തിക്കാതിരിക്കണമെങ്കിൽ കൃത്യമായ ഇടവേളകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെ പിഎസ്‌സി പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com