ADVERTISEMENT

കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പും ഇന്തോ– യുഎസ് സയൻസ് ആൻഡ് ടെക്‌നോളജി ഫോറവും ചേർന്നു രാജ്യത്തെ വനിതാ ഗവേഷകർക്കു നൽകുന്ന ഫെലോഷിപ്പിനു ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെഡിസിൻ എന്നീ മേഖലകളിൽ രാജ്യാന്തര സഹകരണത്തോടെ ഗവേഷണം നടത്താം. 2 വ്യത്യസ്ത മൊഡ്യൂളുകളുണ്ട്.

∙ വിമൻ ഓവർസീസ് സ്റ്റുഡന്റ് ഇന്റേൺഷിപ് പ്രോഗ്രാം: അംഗീകൃത ഇന്ത്യൻ സ്ഥാപനത്തിൽ ബന്ധപ്പെട്ട മേഖലയിലെ പിഎച്ച്ഡി ഗവേഷകയായിരിക്കണം. 2019 ജൂൺ 17ന് 21– 35 വയസ്സ്. ആദ്യവർഷ പിഎച്ച്ഡി വിദ്യാർഥികൾ, തീസിസ് സമർപ്പിച്ചുകഴിഞ്ഞവർ, സെപ്റ്റംബർ 17നകം സമർപ്പിക്കുന്നവർ എന്നിവരെ പരിഗണിക്കില്ല. 3– 6 മാസം സഹായം ലഭിക്കും. പ്രതിമാസം 2500 ഡോളർ സ്റ്റൈപ്പൻഡ്, 2500 ഡോളർ വരെ വിമാനക്കൂലി, 1000 ഡോളർ കണ്ടിൻജൻസി ഗ്രാന്റ്, 500 ഡോളർ വരെ ആരോഗ്യ ഇൻഷുറൻസ് എന്നിവയുണ്ട്.

∙ വിമൻ ഓവർസീസ് ഫെലോഷിപ് പ്രോഗ്രാം: ബേസിക് / എൻജിനീയറിങ് / ടെക്നോളജി / ആഗ്രിക്കൾച്ചറൽ / മെഡിക്കൽ സയൻസിൽ പിഎച്ച്ഡി നേടി, ഇന്ത്യയിലെ അംഗീകൃത സ്ഥാപനത്തിൽ സ്ഥിരം ജോലിയിലിരിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. യുഎസിലെ സ്ഥാപനവുമായി സഹകരിച്ചാണു ഗവേഷണം. യുഎസ് സന്ദർശിച്ചിട്ടില്ലാത്തവർക്കു മുൻഗണന. കഴ‍ിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നു മാസത്തിലേറെ, ഫെലോഷിപ്പോടെ, വിദേശത്തു ഗവേഷണം നടത്തിയവർ അപേക്ഷിക്കേണ്ട. 2019 ജൂൺ 17ന് 27 – 45 വയസ്സ്. 3– 6 മാസം സഹായം ലഭിക്കും.  മാസം 3,000 ഡോളർ സ്റ്റൈപ്പൻഡ്, 2,500 ഡോളർ വിമാനക്കൂലി, 1,000 ഡോളർ വരെ കണ്ടിൻജൻസി ഗ്രാന്റ്, 1000 ഡോളർ വരെ ഹെൽത്ത് ഇൻഷുറൻസ്, 1,200 ഡോളർ വരെ കോൺഫറൻസ് അലവൻസ് എന്നിവയുണ്ട്. 

മേയ് 1 മുതൽ ജൂൺ 17 വരെ https://iusstf.org വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. സംശയപരിഹാരത്തിന് ഇ–മെയിൽ: wistemm@indousstf.org.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com