ADVERTISEMENT

സിവിൽ സർവീസ് കോച്ചിങ് സെന്ററുകൾ ധാരാളമുള്ള കേരളത്തിൽ എന്തു കൊണ്ടാണ് എൻലൈറ്റ് ഐഎഎസ് മാത്രം വേറിട്ടു നിൽക്കുന്നതെന്നല്ലേ, എന്നാൽ കേട്ടോളൂ ഒന്നും രണ്ടുമല്ല 17 റാങ്കുകളാണ് ഇത്തവണയും തിരുവനന്തപുരത്തെ ഈ ഐഎഎസ് അക്കാദമി സ്വന്തമാക്കിയത്. 66–ാം റാങ്ക് നേടിയ അർജുൻ മോഹൻ പ്രിലിമിനറിക്കും മെയിൻ പരീക്ഷ യ്ക്കുമുള്ള തയാറെടുപ്പു നടത്തിയത് ഇവിടെയാണ്. 29–ാം റാങ്ക് നേടിയ ശ്രീലക്ഷ്മി അഭിമുഖത്തിനായുള്ള തയാറെടുപ്പു നടത്തിയത് എൻലൈറ്റിലാണ്. മൂന്നു വർഷം മുൻപു പനവിള ജംക്ഷനിൽ ആരംഭിച്ച എൻലൈറ്റ് ഐഎഎസിൽ നിന്ന് ഇതുവരെ അൻപതു വിദ്യാർഥികൾ സിവിൽ സർവീസ് റാങ്കു ലിസ്റ്റിൽ ഇടം നേടി. മുൻ വർഷങ്ങളിൽ കേരളത്തിന് അഭിമാന നേട്ടങ്ങൾ കൈവരിച്ച അതുൽ (റാങ്ക് 13–2016), എസ്. അഞ്ജലി (റാങ്ക് 26–2017) എന്നിവരും എൻലൈറ്റിൽ പഠിച്ചവരാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് സിവിൽ സർവീസ് കോച്ചിങ് രംഗത്ത് എൻലൈറ്റ് ശ്രദ്ധിക്കപ്പെടുന്നതും ഇവിടുത്തെ വിജയത്തിളക്കം കൊണ്ടു തന്നെ. 

enlite2

വിജയം സുനിശ്ചിതം
പൊതുവായി ക്ലാസ്സുകൾ എടുത്തു പോകുന്ന രീതിയിൽ നിന്നുമാറി ഓരോ വിദ്യാർഥിക്കും പ്രത്യേകമായി മെന്ററിങ് നൽകുന്നു എന്നതാണ് എൻലൈറ്റ് ഐഎഎസിലെ കോച്ചിങ്ങിന്റെ പ്രധാന സവിശേഷത. അതു കൊണ്ടു തന്നെ എൻലൈറ്റിൽ കോച്ചിങ്ങിനെത്തുന്ന കഠിനപ്രയത്നവും നിശ്ചയദാർഢ്യവുമുള്ള ഓരോ വിദ്യാർഥിയും വിജയിക്കാതെ പോകുന്നില്ല എന്നതാണു സത്യം. എപ്പോഴും തങ്ങൾക്കൊപ്പം ഒരു അധ്യാപകന്റെ പിന്തുണയുണ്ട് എന്ന ആത്മവിശ്വാസത്തോടെ പഠിക്കാൻ വിദ്യാർഥികൾക്കൊപ്പം ഇവിടത്തെ അധ്യാപകർ സദാ പിന്തുണയുമായി ഒപ്പം നിൽക്കുന്നു. ഇത്തരത്തിലുള്ള കോച്ചിങ് വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അതോടൊപ്പം ക്ലാസുകൾ അങ്ങേയറ്റം ലൈവാക്കാനും ഇവർ സദാ ശ്രദ്ധാലുക്കളാണ്. ഇതോടെ കഠിനമായ പല പാഠങ്ങളും രസകരമായ രീതിയിൽ മടുപ്പില്ലാതെ വളരെ അനായാസം പഠിച്ചെടുക്കാൻ വിദ്യാർഥികൾക്കു കഴിയുന്നു. 

സ്മാർട്ട് വർക്കിലൂടെ വിജയം
ഹാർഡ് വർക്കിനൊപ്പം സ്മാർട്ട് വർക്കും ഉണ്ടെങ്കിൽ ആർക്കും സിവിൽ സർവീസ് നേടാം എന്ന് എൻലൈറ്റിലെ വിദ്യാർഥിയും റാങ്ക് ജേതാവുമായ അർജുൻ മോഹൻ പറയുന്നു. സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചാൽ സാധാരണക്കാരായ വിദ്യാർഥികൾക്കും സിവിൽ സർവീസ് നേടാനാകുമെന്നാണ് കോച്ചിങ് നൽകുന്ന എൻലൈറ്റ് ഐഎഎസിന്റെ സാരഥികളും അഭിപ്രായപ്പെടുന്നത്. നാട്ടിൻ പുറത്തെ വാസവും മലയാളം മീഡിയത്തിൽ പഠിച്ചതും ഡിഗ്രിക്കും മറ്റു പരീക്ഷകൾക്കും അധികം മാർക്കില്ലാത്തതും ഐഎഎസ് കടക്കാൻ ഒരിക്കലും തടസ്സമല്ലെന്ന് ഇവർ ഓർമിപ്പിക്കുന്നു. അർപ്പണബോധത്തോടെ ശരിയായ ദിശയിൽ പഠിച്ചാൽ, ആത്മാർഥമായി പരിശ്രമിച്ചാൽ വിജയം നേടാം. 

പരീക്ഷയ്ക്കു വേണ്ട പരിശീലനം
വേണ്ടതും വേണ്ടാത്തതുമെല്ലാം പഠിച്ചെടുത്തു മനസ്സ് മടുപ്പിക്കുന്ന ക്ലാസ് റൂം കോച്ചിങ്ങല്ല ഇവിടത്തെ രീതി. എന്തൊക്കെയാണ് പഠിക്കേണ്ടത്, എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നു വേർതിരിച്ചു കൊടുക്കാൻ കഴിയുന്നിടത്താണു സിവിൽ സർവീസ് കോച്ചിങ്ങിന്റെ വിജയമെന്നു മനസ്സിലാക്കി പരീക്ഷയ്ക്കു വേണ്ടവ മാത്രം പഠിപ്പിക്കാൻ ശ്രദ്ധിക്കുന്നു. സിവിൽ സർവീസ് പരീക്ഷയെ മുന്‍നിർത്തി, ഉറപ്പായും വായിക്കേണ്ടത് മാത്രം എൻലൈറ്റ് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിനാൽ വിദ്യാർഥികൾക്ക് പഠനം അനായാസമാകുന്നു. ലോകത്തിലെ സകല കാര്യങ്ങളെക്കുറിച്ചും നോട്ട് തയാറാക്കി പഠിച്ചാലേ ഐഎഎസ് സ്വന്തമാക്കാൻ കഴിയൂ എന്നു തെറ്റായി ധരിച്ചിരിക്കുന്ന വിദ്യാർഥികൾക്ക് ഒരു പുതിയ അനുഭവമാണ് ഇവിടത്തെ കോച്ചിങ്. വിദ്യാർഥികൾക്ക് ഏറ്റവും എളുപ്പമായ രീതിയിലാണ് ഓരോ പഠന വിഷയങ്ങളുടെയും അവതരണവും പരിശീലനവും. എൻലൈറ്റിലെ കോച്ചിങ്ങിനെ വേറിട്ടതാക്കുന്ന വിജയമന്ത്രവും ഇതുതന്നെയാണ്.

വിജയം നിർണയിക്കും, ഐച്ഛിക വിഷയം
സിവിൽ സർവീസ് പരീക്ഷയിൽ ഐച്ഛിക വിഷയം തിരഞ്ഞെടുക്കുന്നതു വിജയം നിർണയിക്കുന്ന ഘടകമാണ്. മുൻവിധിയോടെയോ മറ്റുള്ളവർ പറയുന്നതു കേട്ടോ തിരഞ്ഞെടുക്കുന്ന ഐച്ഛിക വിഷയം പലപ്പോഴും ഉദ്യോഗാർഥികൾക്കു പരിശീലനത്തിന്റെ തുടക്കത്തിൽത്തന്നെ മടുപ്പുളവാക്കാനിടയുണ്ട്. ഉദ്യോഗാർഥിയുടെ അഭിരുചിക്കനുസരിച്ചുള്ള ഐച്ഛിക വിഷയമെടുത്ത് തീവ്രമായ പരിശീലനത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുകയാണ് അഭികാമ്യം. 

പ്രധാന പ്രോഗ്രാമുകൾ
പ്രിലിമിനറി, മെയിൻസ്, പ്രിലിംസ് ടെസ്റ്റ് സീരീസ്, മെയിൻസ് ടെസ്റ്റ് സീരീസ്, കറന്റ് അഫയേഴ്സ്, മെയിൻസ് ആൻസർ റൈറ്റിങ്, ഫിലോസഫി ഓപ്ഷനൽസ്, ജ്യോഗ്രഫി ഓപ്ഷനൽസ്, ഇന്റർവ്യൂ ഗൈഡൻസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്നിവയാണ് എൻലൈറ്റ് ഐഎഎസിലെ പ്രധാന പ്രോഗ്രാമുകൾ.

എൻലൈറ്റിന്റെ പ്രത്യേകത
സയൻസ് മുതൽ ഹ്യുമാനിറ്റീസ് വരെ പഠിച്ചെത്തുന്ന ഉദ്യോഗാർഥികളെ സിവിൽ സർവീസ് പരീക്ഷയ്ക്കു പ്രാപ്തരാക്കാൻ കഴിവുള്ള അധ്യാപകരുടെ നിരയാണ് എൻലൈറ്റിന്റെ പ്രത്യേകത. ഫിലോസഫി ഓപ്ഷന് പരിശീലനം നല്‍കുന്ന അപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്നാണിത്. ഫിലോസഫി താരതമ്യേന ചെറിയ വിഷയമായതിനാല്‍ വിദ്യാര്‍ഥികള്‍ക്കു പഠനഭാരം കുറയുന്നുണ്ട്. ഇത്തവണ അഖിലേന്ത്യാ തലത്തിൽ ഏറ്റവും മികച്ച മാർക്കുകളാണ് എൻലൈറ്റിലെ വിദ്യാർഥികൾ ഫിലോസഫിയിൽ നേടിയത്.

കൂടുതൽ വിവരങ്ങൾക്ക്:
എൻലൈറ്റ് ഐഎഎസ്. ഫസ്റ്റ് ഫ്ലോർ, ട്വിങ്കിൾ പ്ലാസ,
പനവിള ജംക്ഷൻ, തിരുവനന്തപുരം.
ഫോൺ: 7994058393

2nd ഫ്ലോർ, ദ്വാരകാ ബിൽഡിങ്
ആഴീക്കോട് ക്ഷേത്രത്തിന് സമീപം, തിരുത്തിയാട്.
കോഴിക്കോട്/ Ph: 7994433130
enliteias@gmail.com / www.enliteias.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com