sections
MORE

മികച്ച സ്പെഷലൈസേഷനുകളുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

Biotechnology;
SHARE

കോഴ്സ് പാസായാലുടൻ കൊത്തിക്കൊണ്ടു പോകാൻ സ്ഥാപനങ്ങളുണ്ടാവും. വിദേശത്തു പോകാനും വൻ ചാൻസ്. അതാണ് തലസ്ഥാനത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റർ (ആർജിസിബി)  ആരംഭിക്കുന്ന എംഎസ്‌സി ബയോടെക്നോളജി കോഴ്സ്. 

ബയോടെക് ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ യഥാർഥ ബയോടെക് ശാസ്ത്രജ്ഞരുടെ കൂടെ പരിശീലനം നേടാം. ലാബിലെ കരിയർമാത്രമല്ല ബയോടെക്നോളജി കമ്പനികളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജൈവ സാങ്കേതികവിദ്യയിൽ കരിയർ രൂപപ്പെടുത്താൻ കഴിയുന്ന കോഴ്സാണിത്.

പഠനത്തിനിടെ തിരഞ്ഞെടുക്കാവുന്ന സ്പെഷ്യലൈസേഷനുകൾ നോക്കുക–ഡിസീസ് ബയോളജി, മോളിക്യുലർ ഡയഗ്നോസിസ് ആൻഡ് ഡിഎൻഎ പ്രൊഫൈലിങ്, മോളിക്യുലർ പ്ളാന്റ് സയൻസസ്. ഓരോന്നും ജോലി സാധ്യതകളേറെയുള്ളതാണ്. ഇവയിൽ ലാബ് പരിശീലനം മാത്രമല്ല വ്യവസായ രംഗത്തിനും ഗവേഷണത്തിനും വേണ്ട തരം പരിശീലനവുമുണ്ടാകും. വ്യവസായ സംരംഭകത്വവും പാഠ്യപദ്ധതിയുടെ ഭാഗമാണെന്നതിനാൽ കമ്പനികളിൽ ചേരുന്നതിനും സ്വന്തമായി വ്യവസായം ആരംഭിക്കുന്നതിനും പ്രയോജനപ്പെടും. ബയോടെക് സ്റ്റാർട്ടപ്പ് തുടങ്ങാം.

ആദ്യ രണ്ടു സെമസ്റ്ററുകളിൽ ജനറ്റിക് എൻജിനീയറിങ്, സെൽ മോളിക്യുലർ ബയോളജി, ബയോകെമിസ്ട്രി, മൈക്രോ ബജോളജി, ഇമ്യുണോളജി, ബയോ ഇൻഫർമാറ്റിക്സ്, ജീനോമിക്സ്, പ്രോട്ടീയോമിക്സ് എന്നിവയിൽ ക്ലാസുകളുണ്ട്. മൂന്നും നാലും സെമസ്റ്ററുകളിൽ ലാബ് പരിശീലനവും നിരന്തര സെമിനാറുകളും ക്വിസ് പരിപാടികളും ശാസ്ത്രജ്ഞരുമായി ചേർന്നുള്ള പഠന പരിപാടികളും. ഡിസീസ് ബയോളജി പഠിക്കുന്നവർക്ക് പിഎച്ച്ഡി ഗവേഷണ സാധ്യതകളും ഫാർമ കമ്പനികളിലും ബയോടെക് കമ്പനികളിലും ജോലി സാധ്യതയുമേറെ. എംഎസ്‌സി പ്ളാന്റ് സയൻസസ് ബിരുദധാരികൾക്ക് ഹോർട്ടി കൾച്ചർ, പ്ളാന്റ് ബ്രീഡിങ്, ഫൈറ്റോ മെഡിസിൻസ് ന്യൂറോ സ്യൂട്ടിക്കൽസ് തുടങ്ങിയ കരിയറുകളിൽ ചേരാം.

മോളിക്യുലർ ഡയഗ്നോസ്റ്റിക്സ് ആൻഡ് ഡിഎൻഎ പ്രൊഫൈലിങ് എംഎസ്‌സി ബിരുദധാരികൾക്ക് മോളിക്യുലർ ഡയഗ്നോസ്റ്റിക് സർവീസസ്, ഡയഗ്നോസ്റ്റിക് കിറ്റ് നിർമ്മാണം, മോളിക്യുലർ ഫോറൻസിക് ലാബുകൾ തുടങ്ങി അനേകം രംഗങ്ങളി‍ൽ ആവശ്യക്കാരുണ്ട്. പിഎച്ച്ഡി അവസരങ്ങൾ ജോലി സാധ്യകൾക്കു പുറമേയാണ്.

എംഎസ്‌സി വിദ്യാർഥികൾക്ക് ആദ്യ വർഷം 6000 രൂപയും രണ്ടാം വർഷം 8000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും. ട്യൂഷൻ ഫീസ് ഓരോ സെമസ്റ്ററിനും 40000 രൂപ മാത്രം. പട്ടികവിഭാഗക്കാർക്ക് ട്യൂഷൻ ഫീസ് സൗജന്യം. കോഴ്സിന് അഫിലിയേഷൻ ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ളതും യുനെസ്കോ അംഗീകാരമുള്ളതുമായ റീജനൽ സെന്റർ ഫോർ ബയോടെക്നോളജിയുമായിട്ടാണ്. വെബ്സൈറ്റ് കാണുക–വെബ്സൈറ്റ്: www.rgcb.res.in

അപേക്ഷ മേയിൽ. പ്രവേശന പരീക്ഷ ജൂൺ 7ന് ഇന്ത്യയിലാകെ 24 കേന്ദ്രങ്ങളിലായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA