ADVERTISEMENT

സേവനത്തിന്റെ ഗുണമേന്മ കൊണ്ടു പ്രശസ്തമായ അമൃത വിശ്വവിദ്യാപീഠം സർവകലാശാലയുടെ മുഖ്യ ആകർഷണം അതാതു മേഖലയിലെ വിദഗ്ധരുടെ പിന്തുണയാണ്. വിദ്യാർഥികളുടെ സമഗ്ര വികസനത്തിനായി അമൃതയിൽ അധ്യാപകർ വഹിക്കുന്ന പങ്കു ചെറുതല്ല. ഐ.ടി, ബിസിനസ്, കൊമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ് സാഹിത്യം, ഫിനാൻസ്, മാത്തമാറ്റിക്സ്, ബ്രോഡ്കാസ്റ്റ്, വിഷ്വൽ, പ്രിന്റ് മീഡിയ എന്നീ മേഖലകളില്‍ വൈദഗ്ധ്യം നേടിയവരാണ് ഇവിടത്തെ അധ്യാപകർ. അക്കാദമിക്ക് രംഗത്തെ മികവ് തെളിയിക്കുന്നതിനൊപ്പെ, ഒരു വിദ്യാർത്ഥിയുടെ മാനസികവും ഭൗതികവുമായ സമഗ്ര വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിനും അമൃത ഊന്നൽ നൽകുന്നു. 

ASAS-Kochi-3

കൊച്ചി ക്യാംപസിലെ ആർട്സ് ആൻഡ് സയൻസസ് കോളജിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനവും അച്ചടക്കത്തോടു കൂടിയ പ്രവർത്തനങ്ങളും പഠനസൗകര്യങ്ങളും അതുല്യമാണ്. അക്കാദമിക് രംഗത്തെ നൂതന മാർഗങ്ങൾക്കൊപ്പം പാഠ്യേതരരംഗത്തും വിദ്യാർഥികളെ പരിപോഷിപ്പിക്കുന്നു. 

ഹരിത ക്യാംപസ് എന്ന പേരിനുതകുന്ന തരത്തിൽ, പ്രശാന്ത സുന്ദരമായ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്താണ് കോളജ് സ്ഥിതി ചെയ്യുന്നത്. നിപുണരായ അധ്യാപകരും കാര്യക്ഷമമായ ഭരണസംവിധാനവും കോളജിന്റെ സവിശേഷതയാണ്. 

NAAC ന്റെ എ ഗ്രേഡ് കരസ്ഥമാക്കിയ അമൃത വിശ്വവിദ്യാപീഠം, മികച്ച വിദ്യഭ്യാസ സ്ഥാപനങ്ങൾക്കായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഡെവലപ്മെന്റിന്റെ  National Institution Ranking Framework (NIRF) റാങ്കിങ്ങിൽ രാജ്യത്തെ മികച്ച എട്ടാമത്തെ സർവകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടു.

ASAS-Kochi-1

മാനേജ്മെന്റ് പ്രാക്ടീഷണർമാർ, ചാർട്ടേഡ് അക്കൗണ്ടന്റ്സ്, സൈക്കോളജിസ്റ്റുകൾ, ഐടി പ്രൊഫഷണലുകൾ, ഭാഷാ വിദഗ്ധർ, മീഡിയ, ഫിലിം പ്രൊഫഷണൽസ്, ആർട്ടിസ്റ്റുകൾ, കൺസൾട്ടന്റ്സ്, എന്റർപ്രണേഴ്സ് തുടങ്ങി നിരവധി പേർ ഇവിടത്തെ വിസിറ്റിങ് ഫാക്കൽറ്റിയാണ്. ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പു നൽകുന്ന കൊച്ചി അമൃത കോളജിൽ, അതിന് തയ്യാറെടുക്കുന്നതിനും സോഫ്റ്റ് സ്കിൽ പരിപോഷിപ്പിക്കുന്നതിനും ആയി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രിയിൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് കോളജിന്റെ സവിശേഷതയാണ്. അധ്യാപന രംഗത്തും ഇൻഡസ്ട്രിയിലും നിരവധി വർഷത്തെ പ്രവർത്തി പരിചയമുള്ള ഫാക്കൽറ്റി ആണ് ഡിപ്പാർട്മെന്റിന്റെ പ്രത്യേകത. എല്ലാ വർഷവും എഴുപത്തിയഞ്ചോളം കമ്പനികൾ ഇവിടുത്തെ വിദ്യാർഥികൾക്കു പ്ലേസ്മെന്റ് നൽകി വരുന്നു. 

നൂതന പ്രവണതകളെ നിരീക്ഷിച്ച്, അതിനനുസരിച്ചുള്ള മാറ്റങ്ങൾ സിലബസ്സിൽ കൊണ്ടുവരുന്നതിലൂടെ എല്ലാ കോഴ്സുകളുടെയും പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരം പുലർത്തുന്നു. 

‍‍ഡിപ്പാർട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐടിയിൽ നിന്നുമുള്ള നിരവധി പൂർവ വിദ്യാർഥികളാണ് വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും ആയി ജോലി ചെയ്യുന്നത്.

‘‘മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന, മത്സരം നിറഞ്ഞ ലോകത്ത് ഏറ്റവും പുതിയ സാങ്കേതികജ്ഞാനം നേടാൻ എംസിഎ പഠനകാലത്ത് സാധിച്ചത് കമ്പനിയിൽ ഉന്നത നിലയിലെത്തുവാൻ സഹായകമായി.’’  CERNER–ല്‍ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ നിഖിൽ കെ. എസ് അഭിപ്രായപ്പെടുന്നു. 

പ്രഫഷണൽ രംഗത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകളുടെ രൂപകൽപനയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റിന്റെ പ്രത്യേകത. മികച്ച അക്കാദമിക് റെക്കോർഡുകളുള്ളവരാണ് ഇവിടുത്തെ അധ്യാപകർ. B.Com, BBA, M.Com കോഴ്സുകൾക്ക് പുറമെ  Chartered Accountancy, NCFM, NISM എന്നീ പരീക്ഷകൾക്കായി സിപിടി, ഐപിസിസി എന്നിവ  കൂടാതെ ടാലി എന്റർപ്രൈസിങ് സോഫ്ട്‌വെയറിലും വിദഗ്ധ പരിശീലനം ഇവിടെ നൽകുന്നു.

അമൃതയിൽ തന്നെ ബികോം പഠിച്ച അപർണ അനീബിനു എംകോമിന് എവിടെ ചേരണമെന്ന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ‘‘ഇവിടെ ഉന്നതനിലവാരം പുലർത്തുന്നുവെന്ന് അനുഭവവേദ്യമായി. പ്ലേസ്മെന്റ് ഉറപ്പു നൽകുന്നുവെന്നതും ആകർഷണമായി. കോളജിലെ അന്തരീക്ഷം എന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. ആത്മവിശ്വാസം കൂടി. ഇത് തന്നെയാണ് പ്ലേസ്മെന്റ് കിട്ടുന്നതിനും സഹായകമായത്.’’

ദൃശ്യ–ശ്രാവ്യ– ഓൺലൈൻ മാധ്യമങ്ങൾക്ക് ഉതകുന്നതരത്തിലുള്ള പഠനമാണ് ഡിപ്പാർട്മെന്റ് ഓഫ് വിഷ്വൽ മീഡിയ ആൻഡ് കമ്യൂണിക്കേഷനിലേത്. തിയറിക്കൊപ്പം പ്രായോഗിക പരിശീലനത്തിലൂടെയും ഇവിടെ വിദ്യാർഥികളെ രൂപപ്പെടുത്തിയെടുക്കുന്നു. ജേണലിസം, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, വെബ് ഡിസൈനിങ്, മാസ് കമ്യൂണിക്കേഷൻ, അഡ്വൈർടൈസിങ്, വിഷ്വൽ ആർട്സ്, പബ്ലിക് റിലേഷൻസ് എന്നീ മേഖലകളിൽ വിദ്യാർഥികൾ മികവ് തെളിയിക്കുന്നു. 

അമൃതയിൽ നിന്ന് ജേണലിസം പൂർത്തിയാക്കി പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ മീഡിയയിൽ കൺടെന്റ് റൈറ്റർ ആയി ജോലി നോക്കുന്ന മിഥില എം.എസ് പറയുന്നു. ‘‘ജേണ ലിസത്തിൽ ബിരുദാനന്തര ബിരുദം ചെയ്യാൻ കേരളത്തിലെ മികച്ച കോളജുകളിൽ തിരഞ്ഞപ്പോൾ അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസിനെ കുറിച്ചറിഞ്ഞു. അച്ചടി, പ്രക്ഷേപണം, ഓൺലൈൻ മാധ്യമങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്ന ഇവിടത്തെ സിലബസ് മികച്ച മാധ്യമപ്രവർത്തകരെ വാർത്തെടുക്കാൻ ഉതകുന്നതാണ്.’’ 

‘‘ഫൊട്ടോഗ്രാഫി, വിഡിയോഗ്രാഫി, എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ എന്നിവയെക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനം ഇവിടെ നിന്ന് ലഭിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളിലെ സന്ദർശനവും ഇന്റേൺഷിപ് പരിശീലനവും വഴി ഈ മേഖലകളെക്കുറിച്ചുള്ള അഗാധമായ അറിവു ലഭിച്ചു. മാധ്യമപ്രവര്‍ത്തകരാകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ കോഴ്സ് ആണ് ഇവിടുത്തെ എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ.

മെഡിക്കൽ എൻട്രൻസിന് മികച്ച റാങ്ക് കിട്ടിയിട്ടും. അതു വേണ്ടായെന്നുെവച്ച് അമൃതയിൽ ബിഎസ്‍സി വിഷ്വൽ മീഡിയയിലേക്ക് ചേർന്ന കഥയാണ് കണ്ണൂരുകാരി സ്നമ്യയ്ക്ക് പറയാനുള്ളത്. ‘‘കുഞ്ഞിലേ മുതൽ എനിക്ക് ചിത്രരചനയോട് വലിയ താൽപര്യം ആയിരുന്നു. പ്ലസ്ടുവിനു ശേഷം എന്റെ കഴിവുകളെ പരിപോഷിപ്പിക്കുന്ന സർഗാത്മകമായ എന്തെ ങ്കിലും പഠിക്കണമെന്ന എന്റെ ആഗ്രഹത്തിന് മാതാപിതാക്കളും കൂടെ നിന്നു. അങ്ങനെയുള്ള ഞങ്ങളുടെ തിരച്ചിൽ ആണ് അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസിലെ ബിഎസ്‍സി വിഷ്വൽ മീഡിയ കോഴ്സിൽ എത്തി ചേർന്നത്. കോളജിന്റെ വെബ്സൈറ്റിൽ നിന്ന് ആണ് കോഴ്സിനെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. എന്റെ ആഗ്രഹം പൂർത്തീകരിക്കാൻ പറ്റുന്നതാണ് ഇവിടത്തെ ഓരോ ദിവസവും. അമൃത വാല്യൂസ് പ്രോഗ്രാം വഴി പരമ്പരാഗത ചുമർചിത്രകല അഭ്യസിക്കുവാൻ കഴിഞ്ഞു. ഒപ്പം അഡ്വൈർടൈസിങ്, ജേണലിസം, ഗ്രാഫിക് ഡിസൈനിങ്, മാർക്കറ്റിങ്, ഫൊട്ടൊഗ്രഫി, വിഡിയോഗ്രാഫി, തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളും പഠിക്കുവാൻ ഇവിടെ നിന്ന് സാധിച്ചു.’’

ഇംഗ്ലീഷ് സാഹിത്യ രംഗത്തും ആശയവിനിമയ രംഗത്തും പുതിയ തലങ്ങൾ പരിചയപ്പെടുത്തുകയാണ് ഡിപ്പാർട്ട് മെന്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിന്റെ ലക്ഷ്യം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പിഎച്ച്ഡി, എംഫിൽ, എംഎ., അഞ്ച് വർഷം ഇന്റഗ്രേറ്റഡ് ബിഎ, എംഎ. പ്രോഗ്രാം എന്നിവ ഡിപ്പാർട്മെന്റ് നൽകുന്നു. 

ഭാഷയ്ക്കും സാഹിത്യത്തിനും തുല്യ പരിഗണന നൽകിയാണ് ഇവിടത്തെ പാഠ്യ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സമകാലിക വിഷയങ്ങളായ അപ്ലൈഡ് ലിംഗ്വിസ്റ്റിക്, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, ബ്ലാക്ക് ലിറ്ററേച്ചർ, ട്രാൻസാക്ഷൻ സ്റ്റഡീസ്, പോസ്റ്റ് കൊളോണിയൽ സാഹിത്യം എന്നിവയിൽ ഗവേഷണം ചെയ്യുന്ന നിരവധി വിദ്യാർഥികൾ ഡിപ്പാർട്മെന്റിൽ ഉണ്ട്. ഭാഷാ പരിജ്ഞാനത്തിനും ഗവേഷണത്തിനും ഊന്നൽ നൽകി കുട്ടികളെ തൊഴിലിനു പ്രാപ്്തമാക്കുകയാണ് ഇവിടത്തെ അധ്യാപകർ.

പ്ലസ് ടുവിന് ശേഷം ഇംഗ്ലീഷിൽ ഉപരിപഠനം നടത്തണം എന്നായിരുന്നു മീര കല്യാണിയുടെ ആഗ്രഹം. ‘‘മികച്ച കോളജുകൾ തേടിയപ്പോൾ ആണ് കൊച്ചി അമൃത സ്കൂള്‍ ഓഫ് ആർട്സ് ആൻഡ് സയൻസസിനെ കുറിച്ച് അറിയുന്നത്. നാലു വർഷത്തെ ഇവിടത്തെ ജീവിതം എന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്കായി ദിവസവുമുള്ള പ്രാർത്ഥന എന്റെ സ്വഭാവത്തെ പാകപ്പെടുത്തുവാൻ സഹായിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ അധ്യാപകർ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. കൂടാതെ യുജിസി നെറ്റിനും മറ്റും തയ്യാറെടുക്കുവാൻ ഇവിടെ നിന്ന് കോച്ചിങ് ലഭിക്കുന്നുണ്ട്. മാത്രമല്ല, ഞങ്ങളുടെ സീനിയർ ബാച്ചിലെ വിദ്യാർഥികൾക്കു മികച്ച പ്ലേസ്മെന്റും ലഭിച്ചുവെന്നത് വലിയ ആത്മവിശ്വാസം നൽകുന്നു. വിജ്ഞാനത്തിനൊപ്പം വിവേചനബുദ്ധികൂടി പ്രദാനം ചെയ്യുന്നു.’’  ആശ്രമാന്തരീക്ഷത്തിന് അനുസരിച്ചു ചിട്ടയും അച്ചടക്കവുമുള്ള ഹോസ്റ്റൽ സൗകര്യം പെൺകുട്ടികൾക്കായി കോളജ് നൽകുന്നു.

അന്തർദേശീയ ശ്രദ്ധ നേടിയിട്ടുള്ള ഗവേഷണങ്ങളാണ് മാത്തമാറ്റിക്സിൽ നടക്കുന്നത്. ഒപ്പം വിദ്യാർഥികൾക്കായി SPSS, Mathematics Tool R എന്നിവയിൽ പരിശീലനവും നൽകുന്നു. മറ്റു യൂണിവേഴ്സിറ്റികളിൽ വച്ചു നോക്കുമ്പോൾ ഇവിടത്തെ സിലബസ് നല്ല നിലവാരം പുലർത്തുന്നുവെന്നാണ് ഇന്റഗ്രേറ്റഡ് എംഎസ്‍സി മാത്തമാറ്റിക്സിന് പഠിക്കുന്ന അക്ഷരയുടെ അഭിപ്രായം. ഹോസ്റ്റലിലെ ജീവിതം ദൈനംദിന പ്രവർത്തനങ്ങൾക്ക് ചിട്ട കൊണ്ടുവരാൻ സഹായകമായി. കൂടാതെ, പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരുപാട് അവസരങ്ങൾ കോളജ് നൽകുന്നുവെന്ന് അക്ഷര പറയുന്നു.’’

ASAS-Kochi-4

ദുർഗ എസിനു അമൃതയിലെ പൂർവ വിദ്യാർഥിനി എന്നു പറയുന്നതിൽ തന്നെ അഭിമാനമാണ്. ‘‘ലോകത്തെ തന്നെ ഏറ്റവും മികച്ച കലാലയങ്ങളിൽ ഒന്നിൽ പഠിക്കാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഇവിടുത്തെ സോഫ്റ്റ് സ്കിൽ പരിശീലനത്തിലൂടെ ക്യാംപസ് പ്ലേസ്മെന്റിലാണ് എനിക്ക് ടാലി സൊല്യൂഷനിൽ ജോലി ലഭിച്ചത്. ഇവിടെ നിന്ന് ലഭിച്ച മൂല്യങ്ങളും സംസ്ക്കാരവും ഭാവിജീവിതത്തിനും മുതൽക്കൂട്ടാണ്.’’

‍ഡിജിറ്റൽ ലൈബ്രറിയും, 2000 ജിബിയിൽ അധികം വരുന്ന ഇ–ബുക്കുകളും ഇവിടെ ലഭ്യമാണ്.  IEEE ജേണലുകളുൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾ ഓൺലൈൻ വഴി ലഭിക്കും. 

അഞ്ചു വകുപ്പുകളിലും Ph.D, M.Phil പ്രോഗ്രാമുകൾ, അഞ്ചു ബിരുദാനന്തര കോഴ്സുകൾ, മൂന്ന് ഇന്റഗ്രേറ്റഡ് കോഴ്സുകൾ, അഞ്ചു ബിരുദ കോഴ്സുകൾ എന്നിവയാണ് കോളജിൽ ഉള്ളത്. 1400 പേര്‍ പഠിക്കുന്ന ഈ കോളജിൽ അക്കാദമിക രംഗത്തെ ഉന്നതനിലയിൽ എത്തിക്കുന്നതിനായി ഗവേഷണ പദ്ധതികൾ സഹായകമായിട്ടുണ്ട്. ദേശീയ അന്തർദേശീയ ജേണലുകളിൽ നിരവധി പ്രബന്ധങ്ങളാണ് ഇവിടത്തെ ഗവേഷണ വിദ്യാർഥികളും അധ്യാപകരും പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടാതെ കോൺഫെറൻസുകളിലും മറ്റും പങ്കെടുക്കുവാനും സാധിക്കുന്നു.

പിജി പ്രോഗ്രാമുകൾ
∙എംകോം.(ഫിനാൻസ് ആൻഡ് ഐടി), എംഎസ്‍‍സി. (മാത്തമാറ്റിക്സ്), എം.എ (ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ), എം.എ (ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍), എം.എഫ്.എ(അപ്ലൈഡ് ആർട്ട് ആൻഡ് അഡ്വൈർടൈസിങ്)

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ
ബി.എ.എം.എ. (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), ബി.സി.എ, എം.സി.എ, ബി.എസ്.സി, എം.എസ്.സി (മാത്തമാറ്റിക്സ്)

യു ജി പ്രോഗ്രാമുകൾ
ബി.എസ്.സി (വിഷ്വൽ മീഡിയ). ബി.എഫ്.എ (ഫോട്ടോഗ്രാഫി), ബി.ബി.എ (ലോജിസ്റ്റിക് മാനേജ്മെന്റ്), ബി.കോം (ടാക്സേഷൻ ആൻഡ് ഫിനാൻസ്), ബി.കോം

റിസർച്ച് പ്രോഗ്രാമുകൾ

പി.എച്ച്.ഡി
കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐടി, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഷ്വൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻ‍ഡ് ലിറ്ററേച്ചർ, മാത്തമാറ്റിക്സ്

എം.ഫിൽ (ഫുൾ ടൈം & പാർട്ട് ടൈം)
കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐടി, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഷ്വൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മാത്തമാറ്റിക്സ്

കൂടുതൽ വിവരങ്ങൾക്ക്
അമൃത സ്കൂൾ ഓഫ് ആർട്ട്സ് ആന്‍ഡ് സയൻസസ്

ബ്രഹ്മസ്ഥാനം, ഇടപ്പള്ളി നോർത്ത് പി. ‌ഒ. കൊച്ചി – 682 024

ഫോൺ – 0484 280 2899, 280 1965, 280 1489

ഇ–മെയിൽ – admissions.asaskochi@gmail.com അമൃത ആർട്ട്സ് ആൻഡ് സയൻസസ് കൊച്ചി ക്യാംപസിൽ വൈവിധ്യമാർന്ന കോഴ്സുകള്‍

url: www.amrita.edu/asas/kochi
facebook: asaskochi
instagram: asaskochi
youtube: asaskochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com