ADVERTISEMENT

വിരല്‍ ഞൊടിക്കുമ്പോള്‍ ലൈറ്റണയുന്നതു മായാജാലം കൊണ്ടാണോ? ഡ്രൈവറില്ലാതെ കാര്‍ താനേ ഓടുന്നത് അതില്‍ പ്രേതബാധ ഉള്ളതു കൊണ്ടാണോ? അല്ല എന്നു നിസ്സംശയം നമുക്ക് ഇന്നു പറയാന്‍ സാധിക്കുന്നതു ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും അതെല്ലാം സാധ്യമാണ് എന്ന തിരിച്ചറിവു കൊണ്ടാണ്. ആവശ്യത്തിനു പുരോഗമിച്ച സാങ്കേതിക വിദ്യയും മായാജാലവും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണു സത്യം. 

കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാ പീഠത്തിലെ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളോടു സാങ്കേതിക വിദ്യ എന്തെന്നു ചോദിച്ചാലും ഒരു പക്ഷേ ഈ ഉത്തരമാകും ലഭിക്കുക- അതൊരു മാജിക്കാണ്. കാരണം ശാസ്ത്ര സാങ്കേതിക വിദ്യ കൊണ്ടു മായാജാലം കാട്ടി ലോകമെമ്പാടും നടക്കുന്ന ഹാക്കത്തോണുകളിലെ താരങ്ങളാവുകയാണ് ഇവിടുത്തെ വിദ്യാർഥികള്‍. 

അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ടീം വിഷന്‍ എന്ന പേരിലുള്ള നാല്‍വര്‍ സംഘമാണു ഹാക്കത്തോണുകളിലെ സൂപ്പര്‍ സ്റ്റാറുകളാകുന്നത്. അവര്‍ നിര്‍മ്മിച്ച പ്രോട്ടോ ടൈപ്പുകള്‍ക്കും ആപ്പുകള്‍ക്കും വമ്പന്‍ സ്വീകരണമാണു രാജ്യാന്തര മത്സരങ്ങളിലടക്കം ലഭിക്കുന്നത്. 

കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാ പീഠം അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സിഎസ്ഇ) 2016 - 2020 ബാച്ച് വിദ്യാർഥികളായ ശക്തിശ്രീ വെങ്കടേശന്‍, വിജയ് ശ്രീവത്സന്‍, അനുപം രജനീഷ്, യശ്വന്ത് ശ്രീപതി എന്നിവരാണ് ടീം വിഷൻ അംഗങ്ങൾ. സിഎസ്ഇ വൈസ് ചെയർമാൻ പ്രഫ. പ്രശാന്ത് ആർ. നായരാണ് ടീമിനു നേതൃത്വം നൽകുന്നത്.

മനുഷ്യ നന്മയ്ക്കു സാങ്കേതിക വിദ്യ ഒരുക്കുന്ന അനന്ത സാധ്യതകള്‍ ആരായാനും അവ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമാണു നാല്‍വര്‍ സംഘം ടീം വിഷനു രൂപം നല്‍കിയത്. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ, രാജസ്ഥാൻ ഹാക്കത്തോൺ, ടിസിഎസ് ഡിജിറ്റൽ ട്വിൻ ചാലഞ്ച്, സിംഗപ്പൂർ– ഇന്ത്യ ഹാക്കത്തോൺ തുടങ്ങി വിവിധ മത്സരങ്ങളില്‍ ടീം വിഷന്‍ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

ഹാക്കത്തോണുകളില്‍ നിന്നു വിലപ്പെട്ട പാഠങ്ങളാണു വിദ്യാർഥികള്‍ക്കു ലഭിക്കുന്നത്. അക്കാദമിക ലോകത്തിന്റെയും വ്യവസായ ലോകത്തിന്റെയും പ്രതീക്ഷകള്‍ തമ്മിലുള്ള അന്തരം മനസ്സിലാക്കി വിപണിക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഹാക്കത്തോണുകള്‍ ഇവരെ പഠിപ്പിക്കുന്നു. 

ടീം വര്‍ക്ക്, നേതൃഗുണം, ശരിയായ മനോഭാവം, സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനുള്ള കഴിവ് തുടങ്ങി വിവിധ ശേഷികള്‍ ഹാക്കത്തോണുകളില്‍ പങ്കെടുക്കുന്നതിലൂടെ ഇവര്‍ക്കു ലഭിക്കുന്നു. യാഥാർഥ്യവുമായി കൂടുതല്‍ ബന്ധമുള്ള സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജോലിക്കായി വിദ്യാർഥികളെ റിക്രൂട്ടു ചെയ്യുന്നതിനുള്ള മികച്ചയിടങ്ങളാണു ഹാക്കത്തോണുകളെന്നു ടീം വിഷന്‍ അഭിപ്രായപ്പെടുന്നു.

ടീം വിഷന്‍ രൂപം നല്‍കിയ രണ്ടു പ്രോജക്ടുകള്‍

ലോജിX പ്രോട്ടോടൈപ്പ്
ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് നടത്തിയ EngiNX Digital Twin Challenge2018 ലാണ് ലോജിX പ്രോട്ടോടൈപ്പ് അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള 1600ല്‍ അധികം സ്ഥാപനങ്ങളില്‍ നിന്നായി 75000ല്‍ അധികം ടീമുകളാണ് ഇതില്‍ പങ്കെടുത്തത്. ലോജിസ്റ്റിക്‌സ്, ഗതാഗത ശൃംഖലയ്ക്കു വേണ്ടിയുള്ള ഒരു സ്മാര്‍ട്ട് മാനുഫാക്ച്ചറിങ് സംവിധാനമാണ് ലോജിX.  അപകടങ്ങളിലൂടെയും ഗതാഗത സമയത്തു ചരക്കിനുണ്ടാകുന്ന കേടുപാടുകളിലൂടെയും സംഭവിക്കുന്ന സപ്ലേ ചെയിന്‍ നഷ്ടങ്ങള്‍ക്കു ലോജിX പരിഹാരം കാണുന്നു. 

യൂണിഗോ ആപ്പ്
സിംഗപ്പൂരിലെ നാന്‍യാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാല നടത്തിയ സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തണ്‍ 2018ലാണു യൂണിഗോ ആപ്പ് അവതരിപ്പിച്ചത്. ഇവന്റ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടതാണ് യൂണിഗോ ആപ്പ്. പലപ്പോഴും ഒരേ ഇവന്റിനായി വിദ്യാർഥികള്‍ പല ഇമെയില്‍ വിലാസങ്ങള്‍ നല്‍കി എന്റോള്‍മെന്റും രജിസ്‌ട്രേഷനും നടത്താറുണ്ട്. ഇത് ആവശ്യത്തിലധികമായ ഡേറ്റ സൃഷ്ടിക്കുകയും ആസൂത്രണപ്പിഴവിലേക്കും വിഭവനഷ്ടത്തിലേക്കും നയിക്കുകയും ചെയ്യും. ഇതിനു പരിഹാരമാണ് ഓരോ വിദ്യാർഥിക്കും ഒരു തനത് ഐഡി സൃഷ്ടിക്കുന്ന യൂണിഗോ ആപ്പ്. 

വിദ്യാർഥികള്‍ക്കു നിറഞ്ഞ പിന്തുണയുമായി അമൃത വിശ്വവിദ്യാപീഠത്തിലെ ഫാക്കല്‍റ്റി ഓഫ് എന്‍ജിനീയറിങ് ഡീന്‍ ഡോ. ശശാങ്കന്‍ രാമനാഥനും കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രി റിലേഷന്‍സ് ഡയറക്ടര്‍ പ്രഫ. സി. പരമേശ്വരനുമുണ്ട്. വിദ്യാർഥികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഇവര്‍ ടീം വിഷന്‍ വിജയത്തിന്റെ ചാലകശക്തികളാകുന്നു. 

For More Details Visit: http://www.amrita.edu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com