ADVERTISEMENT

ഇന്ത്യന്‍ സിവിൽ സർവീസ്, രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആർ.എസ് തുടങ്ങി വ്യത്യസ്ത മേഖലകളിലേക്കാണ് അവസരത്തിന്റെ വാതിൽ തുറക്കുന്നത്. കൃത്യമായ സമയത്തു കഴിവു തിരിച്ചറിയാത്തതിനാൽ ഈ അവസരങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ പോകുന്നവർ വളരെയധികമാണ്.

സിവിൽ സർവീസ് മേഖലയിലുള്ള അഭിരുചി തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ,  മലയാള മനോരമയുടെ എജ്യക്കേഷണൽ പോർട്ടലായ മനോരമ ഹൊറൈസണും സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടായ ഫോർച്ച്യൂൺ ഐ.എ.എസ് അക്കാദമിയും ചേര്‍ന്ന് സൗജന്യ ഓൺലൈൻ സിവിൽ സർവീസ് പരീക്ഷ സംഘടിപ്പിക്കുന്നു.  ഈ പരീക്ഷയിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസുകൾ ലഭിക്കുന്നതാണ്.  അതോടൊപ്പം തന്നെ ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്നവർക്ക് സിവിൽ സർവീസ് പരിശീലനത്തിനുള്ള സ്കോളർഷിപ്പും ലഭിക്കുന്നു.  

2018 വർഷത്തെ യുപിഎസ്‌സി സിവിൽ സർവ്വീസ് റാങ്ക് ജേതാവായ ശ്രീധന്യ സൂരേഷ് ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയുടെ സ്കോളർഷിപ്പ് നേടി സിവിൽ സർവ്വീസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥിനിയാണ്.തീർത്തും സൗജന്യമായ ഈ അഭിരുചി പരീക്ഷ മെയ് 25–ാം തീയതി രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഓൺലൈനായി നടത്തുന്നതാണ്. മനോരമ ഹൊറൈസൺ ഒരുക്കുന്ന ഈ അഭിരുചി പരീക്ഷ, ചോദ്യങ്ങളെ സമയബന്ധിതമായി നേരിടാനും വരാനിരിക്കുന്ന സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനും നിങ്ങളെ സഹായിക്കും.  ഈ സുവർണ്ണാവസരത്തിനായി ഇന്നുതന്നെ റജിസ്റ്റർ ചെയ്യൂ.  സൗജന്യ റജിസ്ട്രേഷനും  മറ്റുവിവരങ്ങൾക്കും +91 7012663595 എന്ന നമ്പറിൽ വിളിക്കുക. അല്ലെങ്കിൽ www.manoramahorizon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com