ADVERTISEMENT

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ തുറന്ന് ഗ്ലോബൽ ടാലന്റ് സ്ട്രീം (ജിടിഎസ്) പദ്ധതി കാനഡ സ്ഥിരപ്പെടുത്തി. ‘സ്റ്റെം’ (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ്) മേഖലകളിൽനിന്നുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മികച്ച വൈദഗ്ധ്യമുള്ളവരെ കാനഡയിലേക്ക് ആകർഷിക്കുകയാണു ലക്ഷ്യം. യുഎസിൽ ഇപ്പോൾ ജോലിചെയ്യുന്ന എച്ച്–1ബി വീസയുള്ള ഇന്ത്യക്കാർക്കും സൗകര്യം പ്രയോജനപ്പെടുത്താം.

ജോലി അപേക്ഷകളിലെ കാലതാമസം ഒഴിവാക്കി നടപടികൾ വേഗത്തിലാക്കുന്നു എന്നതാണു ജിടിഎസിന്റെ പ്രത്യേകത. പദ്ധതി പ്രകാരം പരമാവധി 2 വർഷം കാനഡയിൽ ജോലി ചെയ്യാം .പിന്നീട് എക്സ്പ്രസ് എൻട്രി പ്രോഗ്രാം പ്രകാരം സ്ഥിരതാമസത്തിന് അപേക്ഷ നൽകാനുമാകും. 

ജിടിഎസ്: സാധ്യതകളിങ്ങനെ
രണ്ടുവിഭാഗങ്ങളിലാണു ജിടിഎസ്‌ വഴി തൊഴിൽ സാധ്യത. ഒന്ന്, നവസാങ്കേതിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റാ‍ർട്ടപ് ഉൾപ്പെടെയുള്ള കമ്പനികളിലെ സാധ്യതകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള പുതുസാങ്കേതികവിദ്യകളിൽ വൈദഗ്ധ്യമുള്ളവർക്കു വൻ അവസരമാണിത്. കാനഡയിലെ ഗ്ലോബൽ ടാലന്റ് ഒക്യുപേഷൻ പട്ടിക അടിസ്ഥാനമാക്കിയുള്ളതാണു രണ്ടാമത്തെ വിഭാഗം. തൊഴിൽ മേഖലയിലെ ആവശ്യം അനുസരിച്ചുള്ള പട്ടിക പ്രകാരം കാനഡയിലെ കമ്പനികൾക്ക് അവർക്ക് ആവശ്യമുള്ള വിദഗ്ധ ജീവനക്കാരെ തേടാം. ഈ വിഭാഗത്തിൽ ഐടി രംഗത്ത് ഏറെ അവസരങ്ങളുണ്ട്. ഇരു വിഭാഗങ്ങളിലും കാനഡ തൊഴിൽ നിയമപ്രകാരമുള്ള വേതനം നൽകണമെന്നും വ്യവസ്ഥയുണ്ട്.

വെബ്സൈറ്റ്: www.canada.ca     

(Program requirements for the Global Talent Stream എന്ന വിൻഡോ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com