sections
MORE

കോർപറേറ്റ് കമ്പനികൾക്കെന്താ ക്യാംപസിൽ കാര്യം ?

corporate_campus_t
മോഡൽ: അലോഷ്യസ് പി. ജോസ്, ചിത്രം: ഗിബി സാം
SHARE

ക്രോസോഫ്റ്റ്, ആമസോൺ, ഇന്റൽ, ലിങ്ക്ഡ്ഇൻ – കരിയറിൽ ഇത്തരം വമ്പൻ കമ്പനികളുടെ മേൽവിലാസം ആഗ്രഹിക്കാത്ത വിദ്യാർഥികളുണ്ടോ ? 

പക്ഷേ, അത്ര പോലും കാത്തിരിക്കേണ്ടെങ്കിലോ ? പഠിക്കുന്ന കാലത്തേ ഇവരിലേക്കെത്താനുള്ള പാലമാണു സ്റ്റുഡന്റ് അംബാസഡർ/പാർട്ണർ പ്രോഗ്രാമുകൾ. കമ്പനികളുടെ പുതിയ ഉൽപന്നങ്ങൾ മറ്റാരെക്കാളും മുൻപേ ഉപയോഗിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമൊരുങ്ങും. 

തിരഞ്ഞെടുക്കപ്പെടുന്നവർ വിദ്യാർഥികൾക്കിടയിൽ കമ്പനിയുടെ അംബാസഡർമാരാണ്; നേടുന്ന അറിവുകൾ സഹപാഠികളുമായി പങ്കുവയ്ക്കണം. കമ്പനികൾ പ്രതീക്ഷിക്കുന്നതും അതുതന്നെ. ഇത്തരം പ്രോഗ്രാമുകളിൽ പങ്കാളിയാണെങ്കിൽ പ്ലേസ്മെന്റിലും മുൻഗണന ലഭിക്കും.

മൈക്രോസോഫ്റ്റ് സ്റ്റുഡന്റ് പാർട്ണേഴ്സ്

സഹപാഠികളുമായും ടെക് സാവിയായ ചെറുപ്പക്കാരുമായും നിങ്ങളുടെ അറിവ് പ്രസന്റേഷനുകൾ, കോഴ്സുകൾ, ഹാക്കത്തണുകൾ എന്നിവയിലൂടെ പങ്കുവയ്ക്കാൻ താൽപര്യമുണ്ടെങ്കിൽ സ്വാഗതം. 

വെബ്സൈറ്റ്:  bit.ly/microsoftsp

എങ്ങനെ ?

 • ഫുൾടൈം കോഴ്സ് ചെയ്യുന്നവരാകണം.
 •  16 വയസ്സ് പൂർത്തിയായിരിക്കണം.

അടിസ്ഥാന കോഡിങ് പാഠങ്ങൾ എങ്ങനെ പഠിപ്പിക്കുമെന്ന കുറിപ്പ്, പുതിയ സാങ്കേതികവിദ്യകൾ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു തുടങ്ങിയ വിവരങ്ങൾ പങ്കുവയ്ക്കുന്ന 2 മിനിറ്റ് വിഡിയോ തുടങ്ങിയവയും അപ്‍ലോഡ് ചെയ്യണം.

 വ്യക്തിഗത വെബ്സൈറ്റ്, മുൻപ് ചെയ്ത ടെക് വിഡിയോകൾ, മികച്ച ലിങ്ക്ഡ്ഇൻ പ്രൊഫൈൽ എന്നിവ നൽകിയാൽ സിലക്‌ഷനു സാധ്യതയേറും. 

 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൈക്രോസോഫ്റ്റിന്റെ പഠനസാമഗ്രികളും ടൂളുകളും ലഭിക്കും. ഫലപ്രഖ്യാപനം ഓഗസ്റ്റിൽ. 

ആമസോൺ അലക്സ സ്റ്റുഡന്റ് ഇൻഫ്ലുവെൻസേഴ്സ്

ആമസോണിന്റെ ഇന്റലിജന്റ് പേഴ്സനൽ അസിസ്റ്റന്റായ അലക്സയുമായി ബന്ധപ്പെട്ട പ്രോഗ്രാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വോയ്സ് അസിസ്റ്റൻസ് തുടങ്ങിയവയിൽ താൽപര്യമുള്ളവർക്ക് അനുയോജ്യം.

വെബ്സൈറ്റ്: amzn.to/2K0t0q6

നേട്ടങ്ങള്‍

 • ആമസോണിലെ വിദഗ്ധരുടെ പ്രത്യേക പരിശീലന സെഷനുകൾ.
 • അലക്സ ഡിവൈസുകൾ, ടി–ഷർട്ടുകൾ, ആമസോൺ വെബ് സർവീസസ് ക്രെ‍ഡിറ്റ് എന്നിവ ലഭിക്കും.
 • പുതിയ ഉൽപന്നങ്ങളുടെ ബീറ്റാ വേർ‌ഷൻ.
 • ആമസോണിൽ ഇന്റേൺഷിപ്.
 • ആമസോണിനെ പ്രതിനിധീകരിച്ച് വിവിധ വേദികളിൽ സംസാരിക്കാൻ അവസരം.
 • കോളജുകളിൽ ആമസോൺ സ്റ്റുഡന്റ് മീറ്റപ്പുകകളും ശിൽപശാലകളും നടത്താൻ അവസരം.

ഇന്റൽ സ്റ്റുഡന്റ് അംബാസഡർ

ബിരുദ, പിഎച്ച്ഡി വിദ്യാർഥികൾക്ക് ഇന്റലിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡവലപ്പർ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള പദ്ധതി. ഇന്റൽ എഐ ഡവലപ്പർ ക്ലൗഡിലേക്ക് നേരിട്ടുള്ള പ്രവേശനം; ഇന്റൽ സോഫ്റ്റ്‍വെയറുകൾ സൗജന്യമായി ലഭിക്കുകയും ചെയ്യും.

അംബാസഡർമാരാകുന്നവർ ഇന്റൽ ഡവലപ്പർ വെബ്സൈറ്റിൽ സാങ്കേതിക ലേഖനങ്ങൾ പ്രസിദ്ധീകരിക്കണം. ഇതിനു പുറമേ ഒരു പ്രോജക്ടും ഏറ്റെടുക്കണം.

വെബ്സൈറ്റ്: bit.ly/studentsdev

നേട്ടങ്ങള്‍

 •  സ്വന്തം പ്രോജക്ടുകൾക്ക് ഇന്റൽ എൻജിനീയർമാരുടെ സഹായം.
 •  ഇന്റലിന്റെ ധനസഹായത്തോടെ ക്യാംപസുകളിൽ സെഷനുകൾ നടത്താം.
 •  പരിശീലനം, സെഷനുകൾ എന്നിവയ്ക്കു യാത്രച്ചെലവ് ഇന്റൽ വക.

ലിങ്ക്ഡ്ഇൻ ക്യാംപസ് എഡിറ്റർ

കരിയർ സംബന്ധമായ സമൂഹമാധ്യമമായ ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിലെ എഡിറ്റർമാർക്കൊപ്പം പ്രവർത്തിക്കാം. ലിങ്ക്ഡ്ഇന്നിൽ വിഡിയോ, ലേഖനങ്ങൾ തുടങ്ങിയവ ക്യാംപസുകളുമായി ഏകോപിപ്പിച്ച് പ്രസിദ്ധീകരിക്കാം. ലിങ്ക്ഡ്ഇനിൽ സാന്നിധ്യമുള്ള തൊഴിൽദാതാക്കള്‍ നമ്മെ തേടിയെത്താനുള്ള സാധ്യതയും വർധിപ്പിക്കും. സ്റ്റാൻഫഡ്, ബെർക്‌ലി തുടങ്ങിയ സർവകലാശാലകളിൽ നിന്നുവരെ ക്യാംപസ് എഡിറ്റർമാരുണ്ട്.

എങ്ങനെ ?

2019–2020ലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടില്ല. പക്ഷേ studentpublishing@linkedin.com എന്ന വിലാസത്തിൽ മെയിൽ അയച്ചാൽ അപേക്ഷ സ്വീകരിച്ചുതുടങ്ങുമ്പോൾ നമ്മെ അറിയിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA