ADVERTISEMENT

ലോകകപ്പ് ക്രിക്കറ്റിന് ആരവങ്ങളുയരുന്നതിനിടെ, കായികവിദ്യാഭ്യാസത്തെക്കുറിച്ചു പറയാതെങ്ങനെ? ഈ രംഗത്തെ പ്രശസ്ത സ്‌ഥാപനമാണ് ഗ്വാളിയറിലെ ലക്ഷ്‌മീബായി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ.  

കേന്ദ്ര യുവജനകാര്യ–സ്പോട്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലാ പദവിയോടെ പ്രവർത്തിക്കുന്ന ഇവിടെ ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കോഴ്സുകൾ ഇവ: ബിപിഎഡ്, എംപിഎഡ്, എംഎ യോഗ, പിജി ഡിപ്ലോമ (യോഗ എജ്യുക്കേഷൻ / ഫിറ്റ്നെസ് മാനേജ്മെന്റ് / യോഗ മാനേജ്മെന്റ് / സ്പോട്സ് മാനേജ്മെന്റ് / സ്പോട്സ് ജേണലിസം / സ്പോട്സ് കോച്ചിങ് – അത്‌ലറ്റിക്സും വിവിധ ഗെയിമുകളും). 

ബിപിഎഡ് അപേക്ഷ ജൂൺ 4 വരെ. മറ്റു പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ അതിനു ശേഷം. ഇവയ്ക്കുള്ള തീയതികൾക്കും ഫീസടക്കമുള്ള വിവരങ്ങൾക്കും സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. 

വെബ്സൈറ്റ്: www.lnipe.edu.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com