sections
MORE

തൊഴിലവസരങ്ങളിലേക്കുള്ള ട്രാക്കുകളുമായി റെയിൽവേ സർവകലാശാല

railway-university
SHARE

മാനേജ്മെന്റ്, സാങ്കേതിക മേഖലയിൽ വൻ തെ‍ാഴിൽ അവസരങ്ങളിലേക്കുളള ട്രാക്കുകളുമായി ഗുജറാത്തിലെ വഡേ‍ാദരയിലുള്ള റെയിൽവേ സർവകലാശാല (നാഷണൽ റെയിൽവേ ട്രാനൻസ്പേർട്ടേഷൻ ഇൻസ്റ്റിട്ട്യൂട്ട്). ചൈനക്കും റഷ്യക്കുംശേഷം ലേ‍ാകത്തെ മൂന്നാമത്തെ റെയിൽവേ സർവകലാശാലയാണിത്. ഇവിടെ പഠനപരിശീലനം പൂർത്തിയാക്കുന്നവർക്കു റെയിൽവേ നിയമനത്തിൽ ഭാവിയിൽ കൂടുതൽ പരിഗണന ലഭിക്കുന്നവിധത്തിലാണു സർവകലാശാലയുടെ ഘടന. ഇതുസംബന്ധിച്ച നയപരമായ തീരുമാനം താമസിയാതെ ഉണ്ടാകും. ലേ‍ാകത്തെ ട്രാൻസ്പേ‍ാർട്ടേഷൻ മേഖലയിലും ലേ‍ാഗിസ്റ്റിക്സിലും ദിനംപ്രതിയെന്നേ‍ാണം വർധിച്ചു വരുന്ന തെ‍ാഴിൽ അവസരങ്ങളിലേക്കുളള ആധികാരിക ഒരുക്കംകൂടിയാണ് ഇവിടെ നടക്കുന്നത്. സ്ഥാപനത്തെ ലേ‍ാകേ‍ാത്തര ക്യാംപസാക്കി മാറ്റാനുള്ള പദ്ധതിക്കും കേന്ദ്രസർക്കാർ അനുമതി നൽകി. 

വ‍ഡേ‍ാദരയിലെ പ്രശസ്തമായ ദേശീയ അക്കാദമി ഒ‍ാഫ് ഇന്ത്യൻ റെയിൽവേ( എൻഎഐആർ)യേ‍ാടു ചേർന്നാണു രാജ്യത്തെ ആദ്യത്തെ റെയിൽവേ സർവകലാശാലയുടെ വിശാല ക്യാംപസ്. 1952–ൽ ആരംഭിച്ച അക്കാദമിയുടെ മുഴുവൻ പരിശീലന സൗകര്യവും ഉപയേ‍‍ാഗിക്കുന്ന വിധത്തിലാണു ഇതിന്റെ സംവിധാനം. സാർക്ക് രാജ്യങ്ങളിലെ റെയിൽവേ വിദഗ്ധരുടെ ക്ലാസുകളും ലഭിക്കും. 

പ്രധാനമന്ത്രിയുടെ ആശയമനുസരിച്ചു കഴിഞ്ഞവർഷം തുടക്കമിട്ട സർവകലാശാലയിൽ രണ്ടു ബിരുദകേ‍ാഴ്സുകളാണ് ഇപ്പേ‍ാഴുള്ളത്.ബിരുദാനന്തരബിരുദകേ‍ാഴ്സുകളും ഈ വർഷം ആരംഭിക്കും. എംഫിൽ, പിഎച്ചഡി ഗവേഷണ കേ‍ാഴ്സുകളും താമസിയാതെ ഉണ്ടാകും. ദേശീയ തലത്തിലുള്ള അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണു ബിരുദപ്രവേശനം. പൂർണമായും റെസിഡൻഷ്യൽ കേ‍ാഴ്സുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹേ‍ാസ്റ്റൽ സൗകര്യമുണ്ട്.

രാജ്യത്തെ ഏറ്റവുംകൂടുതൽ തെ‍ാഴിലവസരങ്ങളുള്ള പെ‍ാതുമേഖലാ സ്ഥാപനമാണ് റെയിൽവേ. 13.6 ലക്ഷം പേർ ജേ‍ാലി ചെയ്യുന്ന സ്ഥാപനത്തിൽ വർഷം ശരാശരി ഒരു ലക്ഷം ഒഴിവുകളാണ് ഉണ്ടാവുക. അതിൽ കൂടുതലും സാങ്കേതിക, ട്രാൻസ്പേ‍ാർട്ട്, തസ്തികകളുമാണ്. നവീകരണത്തിന്റെ ഭാഗമായി ഈ വിഭാഗങ്ങളിൽ വരും വർഷങ്ങളിൽ കൂടുതൽ പേരെ ആവശ്യമായി വരും.

കേ‍ാഴ്സുകൾ

∙ബിഎസ് സി– ട്രാൻസ്പേ‍ാർട്ടേഷൻ ടെക്നേ‍ാളജി

∙ബിബിഎ–ട്രാൻസ്പേർട്ടേഷൻ മാനേജ്മെന്റ്

∙യേ‍ാഗ്യത– 

മാത്‌സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവ നിർബന്ധിത വിഷയമായി പ്ലസ്ടു സയൻസ് ഗ്രൂപ്പിൽ കുറഞ്ഞത് 55% മാർക്ക്

ഒബിസി, പട്ടികവിഭാഗത്തിന് 50%

പ്രായം 25 വയസിനുതാഴെ

∙അപേക്ഷ നൽകേണ്ടത് ‍ഒ‍ാൺലൈനിൽ. 

ജനറൽ, സംവരണവിഭാഗങ്ങൾക്കു വെവ്വേറെ അപേക്ഷിക്കണം.

അപേക്ഷാഫീസ് 500, പട്ടിക വിഭാഗത്തിന് 250 രൂപ

∙അപേക്ഷിക്കേണ്ട അവസാന തീയതി– ജൂൺ 7

അഭിരുചി പരീക്ഷ– ജൂൺ 23

കൗൺസിലിങ് ജൂലൈ 26 മുതൽ ഒ‍ാഗസ്റ്റ് 9 വരെ

ക്ലാസ് ആരംഭം– ഒ‍ാഗസ്റ്റ് 26

∙പ്രവേശന പരീക്ഷ- ഒ‍ാൺലൈനിൽ

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ- തിരുവനന്തപും, കേ‍ാഴിക്കേ‍ാട്, കേരളത്തിൽ നിന്നുള്ള അപേക്ഷകർക്ക് ഏളുപ്പം എത്താവുന്ന കേ‍‍ായമ്പത്തൂരിലും സെന്റർ അനുവദിച്ചിട്ടുണ്ട്.

∙90 മിനുട്ടു നീളുന്ന എൻട്രൻസ് പരീക്ഷയിലെ വിഷയങ്ങൾ–  ഇംഗ്ലീഷ് ഭാഷയിലെ കഴിവ്,,റീസണിങ് ആൻഡ് ജനറൽ ഇന്റലിജൻസ്

ക്വാണ്ടിറ്റേറ്റീവ് ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, പെ‍ാതുവിവരം.

ഈ വർഷം ആരംഭിക്കുന്ന പിജി കേ‍ാഴ്സുകൾ– ട്രാൻസ്പേ‍ാർട്ടേഷൻ ആൻഡ് ഡിസൈൻ,ട്രാൻസ്പേർട്ടേഷൻ ആൻഡ് എൻജിനീയറിങ്, ട്രാൻസ്പേ‍ാർട്ട് പേ‍ാളിസി ആൻഡ് ഇക്കണേ‍ാമികസ്.

ഇവയുടെ പ്രവേശന വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.  INFO@NRTIEDU.IN

ട്രാൻസ്പേ‍ാർട്ട്, ലേ‍ാഗിസ്റ്റിക് മേഖലകളിൽ പ്രഫഷണലുകളെയും നൈപുണ്യമുള്ളവരെയും വാർത്തെടുക്കുകയാണ് റെയിൽവേ സർവകലാശാലയുടെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ആശയമനുസരിച്ചാണ് സ്ഥാപനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 250 പ്രഫഷനലുകളെ മേഖലക്കു നൽകുന്ന വിധത്തിലാണു സംവിധാനം. രണ്ടാംഘട്ടത്തിൽ പിജി, ഗവേഷണ കേ‍ാഴ്സുകൾക്കുളള ഒരുക്കം പൂർത്തിയായി. മറ്റു രാജ്യങ്ങളിലെ സാങ്കേതിക സർവകലാശാലകളും സ്ഥാപനങ്ങളുമായി സഹകരിച്ചു ഇവിടുത്തെ വിദ്യാർഥികൾക്കു പരിശീലനം നൽകും. നഗരവൽക്കരണം അതിവേഗത്തിൽ നടക്കുന്നതിനാൽ ട്രാൻസ്പേ‍ാർട്ട് മനേജ്മമെന്റ്, ട്രാൻസ്പേ‍ാർട്ട് ടെക്നേ‍ാളജി എന്നിവയിൽ ബിരുദവും പിജിയും പൂർത്തിയാക്കുന്നവർക്കു തെ‍ാഴിലവസരങ്ങളും ഏറെ. ഇന്റലിജൻസ് ട്രാൻസ്പേ‍ാർട്ട്, മെട്രേ‍ാമാനേജ്മെന്റ്, നഗരവികസനമാനേജ്ന്റ്. പ്രേ‍ാജക്റ്റ് മനേജ്മെന്റ്, സ്മാർട്ട് സിറ്റി വികസനപദ്ധതികൾ, എന്നിവിടങ്ങളിലാണു കൂടുതൽ സാധ്യതകൾ. റെയിൽവേ അടക്കമുള്ള പെ‍ാതുമേഖലയിലെ സാധ്യതകളും വർധിക്കും.

മേ‍ാഹൻ എ.മേനേ‍ാൻ
സീനിയർ പ്രഫസർ
റെയിൽവേ സർവകലാശാല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA