ADVERTISEMENT

മിറാൻഡ ഹൗസ്, ഹിന്ദു കോളജ്, സെന്റ് സ്റ്റീഫൻസ്, ലേഡി ശ്രീറാം – കേന്ദ്ര സർക്കാരിന്റെ ദേശീയ റാങ്കിങ്ങിൽ (എൻഐആർഎഫ്) ആദ്യ അഞ്ചിനുള്ളിൽ ഡൽഹിയിലെ ഈ 4 കോളജുകളുമുണ്ട്. ഇത്തരം മികവിന്റെ മേൽവിലാസങ്ങളേറെയുള്ള ‍ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡിഗ്രി കോഴ്സുകളിലേക്കു 14 വരെ അപേക്ഷിക്കാം. 

വെബ്സൈറ്റ്: www.du.ac.in

മൊത്തം 77 കോളജുകൾ. സെന്റ് സ്റ്റീഫൻസിലേക്കും ജീസസ് ആൻഡ് മേരിയിലേക്കും പൊതു അപേക്ഷയ്ക്കു പുറമെ കോളജ് വെബ്സൈറ്റിൽ പ്രത്യേക അപേക്ഷയും നൽകണം. 

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സോഷ്യോളജി, കൊമേഴ്സ് വിഭാഗങ്ങൾ, ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ്, ഫാക്കൽറ്റി ഓഫ് ലോ തുടങ്ങിയവ അതതു മേഖലകളിൽ രാജ്യത്തെ ഏറ്റവും നിലവാരമുള്ള സ്ഥാപനങ്ങളാണ്.

ആഴത്തിലുള്ള പഠനത്തിനു സഹായകരമായ ഓണേഴ്സ് കോഴ്സുകളാണു ഡിയുവിന്റെ പ്രത്യേകത. മിക്ക ബിരുദ കോഴ്സുകൾക്കും ഹയർ സെക്കൻഡറി മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ് പ്രവേശനമാണ്. ബിടെക്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബിഎ (ഓണേഴ്സ്) മൾട്ടി മീഡിയ & മാസ് കമ്യൂണിക്കേഷൻ, ബിഎ (ഓണേഴ്സ്) ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് തുടങ്ങിയ കോഴ്സുകളിലേക്കു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ബികോം (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇക്കണോമിക്സ് കോഴ്സുകൾക്കുള്ള അപേക്ഷകർ ഹയർ സെക്കൻഡറിക്കു കണക്ക് പഠിച്ചിരിക്കണം. പിജി, എംഎഫിൽ, എൽഎൽബി കോഴ്സുകൾക്കുള്ള റജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു. 

സഹായത്തിന് മൈത്രി
അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്കു മലയാളി വിദ്യാർഥി കൂട്ടായ്മയായ ‘മൈത്രി’യുടെ സഹായം തേടാം.

വെബ്സൈറ്റ്: www.maithrydu.com 

ഫോൺ: +91 95624 47474 (ആഖിൽ സനീൻ), +91 62355 67804 (ഷജീറലി), +91 79023 17107 (സഫ മറിയം), +91 70349 82907 (അഭിരാം), +91 96055 67623 (കൃഷ്ണേന്ദു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com