ADVERTISEMENT

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്‌ഷൻ മാനേജ്മെന്റ് ആൻഡ് റിസർച്ചിന്റെ (നിക്മാർ) ഗോവ, ഡൽഹി കേന്ദ്രങ്ങളിലെ ‘അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ്’ എന്ന രണ്ടു വർഷ പിജി പ്രോഗ്രാമിലേക്കു 12 വരെ അപേക്ഷിക്കാം.

വെബ്സൈറ്റ്: www.nicmar.ac.in50% മാർക്കോടെ ആർക്കിടെക്ചർ / പ്ലാനിങ് / എൻജിനീയറിങ് ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും.

ജൂൺ 14, 15 തീയതികളിൽ പൂണെയിൽ നടത്തുന്ന നിക്മാർ അഡ്മിഷൻ‌ ടെസ്റ്റിൽ മികവു തെളിയിക്കണം. ഇതിൽ ക്വാണ്ടിറ്റേറ്റീവ് & അനലിറ്റിക്കൽ എബിലിറ്റി, ഡേറ്റ ഇന്റർപ്രെട്ടേഷൻ, വെർബൽ & ജനറൽ എബിലിറ്റി എന്നീ വിഷയങ്ങളിൽനിന്നു ചോദ്യങ്ങളുണ്ട്. 2017നു ശേഷമുള്ള CAT/GATE/GMAT/CMAT സ്കോർ ഹാജരാക്കുകയുമാകാം.

 ഇന്റർവ്യൂ, ആപ്ലിക്കേഷൻ റേറ്റിങ് എന്നിവയും പരിഗണിച്ച് റാങ്ക് ചെയ്താണ് സിലക്‌ഷൻ. അപേക്ഷാരീതിയടക്കം വിശദവിവരങ്ങൾക്കു വെബ് സൈറ്റ‌് നോക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com