ADVERTISEMENT

കംപ്യൂട്ടർ പരിചയത്തോടൊപ്പം നല്ല ഇംഗ്ലിഷും അറിയാവുന്നവർക്ക് ഐടി രംഗത്തു ശോഭിക്കാവുന്ന മേഖലകളാണു കണ്ടന്റ് റൈറ്റിങ്ങും ടെക്നിക്കൽ റൈറ്റിങ്ങും. ഇംഗ്ലിഷ് പ്രാവീണ്യമെന്നാൽ, ഭാഷയും സാഹിത്യവും പരമ്പരാഗതരീതിയിൽ പഠിച്ചു നേടുന്ന മികവല്ല ഉദ്ദേശിക്കുന്നത്. ഫലപ്രദമായ ആശയവിനിമയം നിർവഹിക്കാൻ കഴിയണം. സമർഥർക്കു കമ്പനി ജോലിക്കു പുറമേ സ്വയംജോലിക്കും സാധ്യതയേറെ. 

കണ്ടന്റ് റൈറ്റിങ്
‘വിജ്ഞാനം വിരൽത്തുമ്പിൽ’ എന്നു ഭംഗിവാക്ക് പറയുമ്പോൾ, അതെങ്ങനെ സാധ്യമാകുന്നുവെന്നും ചിന്തിക്കണം. കോടിക്കണക്കിനു സ്ഥാപനങ്ങൾ അവരെ സംബന്ധിക്കുന്ന വിവരങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നു. അവയുടെ സംഖ്യ നിത്യവും വർധിക്കുന്നുമുണ്ട്. ഓരോ വെബ്സൈറ്റും ഉപയോക്താക്കളുടെ താൽപര്യത്തിനനുസരിച്ചാണു രൂപകൽപന ചെയ്യേണ്ടത്. ഉപന്യാസം പോലെ എഴുതിവച്ചാൽ പോരാ. ചിത്രം, വിഡിയോ, ഓഡിയോ, ലിങ്കുകൾ, എളുപ്പം സൈറ്റിലെത്താൻ സഹായകമായ കീവേഡുകൾ തുടങ്ങിയവ തയാറാക്കണം. വാണിജ്യാടിസ്ഥാനത്തിലുള്ള സൈറ്റുകളിൽ പ്രധാന വസ്തുതകൾ വേഗം കണ്ണിൽപ്പെടണം. വെബ്സൈറ്റ് ആകർഷകമായിരിക്കുന്നതും പ്രധാനം. സമൂഹമാധ്യമങ്ങളിലേക്ക് അക്ഷരങ്ങളുടെ നിർദിഷ്ട എണ്ണത്തിലൊതുക്കിയെഴുതാൻ  മികച്ച ഭാഷാപ്രാവീണ്യം വേണം.

ചില പരിശീലനസ്ഥാപനങ്ങൾ

 British Council; www.britishcouncil.in

 LEADS, Bengaluru; www.contentwritingtraining.com

 Henry Harvin Content Academy; www.henryharvin.com

 Simplilearn; www.simplilearn.com

ടെക്നിക്കൽ റൈറ്റിങ്
ടിവിയോ വാഷിങ് മെഷീനോ വാങ്ങിയെന്നു ക‌ര‌ുതുക. അതിനെ സംബന്ധിച്ച മുഖ്യവിവരങ്ങളും ഉപയോഗിക്കാനുള്ള നിർദേശങ്ങളും എഴുതിയ ‘യൂസർ മാനുവൽ’ കൂടെക്കാണും. ആർക്കും വേഗം മനസ്സിലാകുന്ന ലളിതഭാഷയോടൊപ്പം സാങ്കേതികകൃത്യതയും വേണം. ഉയർന്ന തലത്തിൽ വിദഗ്ധർക്കു വേണ്ടിയും എഴുതേണ്ടി വരും. സർക്കുലറുകളും അറിയിപ്പുകളും തെറ്റില്ലാതെ എഴുതാൻ ഭാഷാപ്രാവീണ്യം മാത്രം പോരാ,ഈ വിഷയത്തിലെ വിശേഷപരിശീലനവും വേണം.

ചില പരിശീലനസ്ഥാപനങ്ങൾ

 The Writers Block, Bengaluru  

 Symbiosis Centre for Distance Learning, Pune  

 Triumph India Software Services Pvt. Ltd, Bengaluru 

 Technowrites Pvt. Ltd, Pune

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com