ADVERTISEMENT

ബിടെക് പഠനകാലത്തുതന്നെ ഏതെങ്കിലും വിഷയത്തിൽ സ്പെഷലൈസ് ചെയ്യാനുള്ള അവസരമാണ് ഓണേഴ്സ് ഡിഗ്രി നൽകുന്നത്. ഉദാഹരണത്തിന് മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുന്ന വിദ്യാർഥിക്ക് ആ മേഖലയുമായി ബന്ധപ്പെട്ട റോബട്ടിക്സിൽ താൽപര്യമുണ്ടെങ്കിൽ അതോടനുബന്ധിച്ച വിഷയങ്ങൾ കൂടി പഠിക്കാം. 

മെഷിൻ ലേണിങ്ങിൽ താൽപര്യമുള്ള കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്ക് ആ മേഖലയിലെ വിഷയങ്ങൾ പഠിക്കാം. സാധാരണ ബിടെക് കരിക്കുലത്തിലുള്ള വിഷയങ്ങൾക്കു പുറമേയാണ് അധികമായി തിരഞ്ഞെടുക്കുന്നവയും പഠിക്കേണ്ടത്. 

ഒരു പ്രത്യേക കരിയർ ലക്ഷ്യം വയ്ക്കുന്നവർക്ക് ഓണേഴ്സ് ഡിഗ്രി ഏറെ ഗുണം ചെയ്യും. ഓണേഴ്സ് ഡിഗ്രി റെസ്യൂമെ സമ്പുഷ്ടമാക്കുമെന്നു മാത്രമല്ല, ആ വിഷയത്തിൽ മേൽക്കൈ നേടിത്തരുകയും ചെയ്യും. 

മുൻപ് എൻബിഎ അക്രഡിറ്റഡ് കോഴ്സുകളുള്ള കോളജുകൾക്കു മാത്രമാണ് ഓണേഴ്സ് ഡിഗ്രി നൽകാൻ അവകാശമുണ്ടായിരുന്നത്. എന്നാൽ, പുതിയ റെഗുലേഷൻ അനുസരിച്ച് സാങ്കേതിക സർവകലാശാലയുടെ കീഴിൽ പഠിക്കുന്ന ഏതു വിദ്യാർഥിക്കും നാലാം സെമസ്റ്ററിൽ ഓണേഴ്സിന് അപേക്ഷിക്കാം. 20 ക്രെഡിറ്റുകൾ കൂടുതൽ നേടണം. ഇതിനായി മൂന്നു വിഷയങ്ങളെങ്കിലും അധികമായി പഠിക്കണം. അതുവഴി 12 ക്രെഡിറ്റ് നേടണം. ബാക്കിയുള്ള ക്രെഡിറ്റ് ഓൺലൈൻ കോഴ്സുകൾ വഴി നേടാനും അവസരമുണ്ട്. ഓണേഴ്സ് ഡിഗ്രി ലഭിക്കുന്നതിന് എട്ടാം സെമസ്റ്റർ കഴിയുമ്പോൾ സിജിപിഎ കുറഞ്ഞത് 8.5 എങ്കിലും വേണം.  

പഠിക്കുന്ന ബ്രാഞ്ചിനു പുറമേ വ്യത്യസ്തമായ മറ്റൊരു വിഷയത്തിലും അറിവു നേടാനുള്ള അവസരമാണ് മൈനർ ഡിഗ്രി നൽകുന്നത്. ഉദാഹരണത്തിന് സിവിൽ എൻജിനീയറിങ് പഠിക്കുന്ന വിദ്യാർഥിക്കു കംപ്യൂട്ടർ സയൻസിലെ വിഷയങ്ങളും പഠിക്കാം. ഇത്തരത്തിലുള്ള പഠനം കൂടുതൽ ജോലിസാധ്യകളിലേക്കു വഴിതുറക്കും.

20 ക്രെഡിറ്റുകളാണ് അധികമായി നേടേണ്ടത്. മറ്റൊരു പഠനശാഖയിലെ 3 വിഷയങ്ങളെങ്കിലും പഠിക്കേണ്ടതുണ്ട്. ഓൺലൈൻ കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. മൂന്നാം സെമസ്റ്ററിലാണ് മൈനർ ഡിഗ്രിക്കു ചേരാനവസരം. അധികമായി പഠിക്കുന്ന എല്ലാ വിഷയങ്ങളും ആദ്യ അവസരത്തിൽത്തന്നെ ജയിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com