ADVERTISEMENT

വിവരസാങ്കേതിക രംഗത്ത് ഇന്റർനെറ്റിന്റെ ഉപയോഗവും ഡേറ്റ സയൻസും വിപുലപ്പെടുന്നതിനൊപ്പം സുരക്ഷാ ഭീഷണിയും വർധിച്ചു വരുകയാണ്. പ്രോഗ്രാമിനെക്കാൾ കരുത്താർജിച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇവ നേരിടാൻ ആവശ്യമായി വരുന്നത്. സൈബർ സെക്യൂരിറ്റി കോഴ്സുകളുടെ സാധ്യത ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം. ബിഎസ്‍സി, ബിടെക്, ബിസിഎ തലങ്ങളിൽ സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക് കോഴ്സുകളുണ്ട്. 

ഐടി വികസനത്തിന് ആനുപാതികമെന്നോണം സൈബർ സെക്യൂരിറ്റിയും മികച്ച സാധ്യതകൾ തുറക്കുന്നു. ഇതൊടൊപ്പം ക്ലൗഡ് സേവനങ്ങൾ ക്കും പ്രസക്തിയേറുകയാണ്. ബിരുദതലത്തിലും ബിരുദാന ന്തര തലത്തിലും ക്ലൗഡ് സർവീസ് കോഴ്സുകൾക്ക് അവസര മുണ്ട്. H1B വിസയോടെ അമേരിക്കയിലും 45 വിസയിൽ ഓസ്ട്രേലിയയിലും തൊഴിൽ സാധ്യതകളേറെ. പ്രതിമാസം 3 ലക്ഷം രൂപയിലധികം ശമ്പളം വാഗ്ദാനം ചെയ്യുന്ന നിരവധി സൈബർ സെക്യൂരിറ്റി കമ്പനികൾ വിദേശത്തും ഇന്ത്യയിലുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com