ADVERTISEMENT

ഇന്ന് ലോകത്താകമാനം ഏറെ ഉപരിപഠന തൊഴിൽ സാധ്യതകളുള്ള മേഖലയാണ് ആക്ച്വറിയൽ സയൻസ്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തിക വിശകലനം ആക്ച്വറിയൽ സയൻസിൽ ഉൾപ്പെടുന്നു. മാത്തമാറ്റിക്സ്, അനലിറ്റിക്സ്, ഡേറ്റാ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ താൽപര്യമുള്ളവർക്ക് മികച്ച കോഴ്സാണിത്. ബാങ്കുകൾ, ഇൻഷുറൻസ്, ഫിനാൻഷ്യൽ മേഖലകളിൽ മികച്ച തൊഴിലിന് ആക്ച്വറിയൽ സയൻസ് ഉപകരിക്കും. സേവനത്തിനും ഉൽപന്നത്തിനും എത്ര വില നിശ്ചയിക്കണം. എന്നതിൽ ആക്ച്വറികൾ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അതതു കാലയളവിൽ വേണ്ട സാമ്പത്തിക വിശകലനങ്ങളും ആക്ച്വറികൾ നടത്തി വരുന്നു. 

പുതിയ സാങ്കേതിക വിദ്യ, തൊഴിൽ പ്രവണത എന്നിവയ്ക്കിണങ്ങിയ സാമ്പത്തിക ഉപദേശക സംവിധാനം ആക്ച്വറിക്കുണ്ട്. ആഗോള സമ്പദ് വ്യവസ്ഥകളിൽ കോർപറേറ്റുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഒഴിവാക്കാനാവാത്ത തസ്തികയാണിത്. എന്നാൽ ഇന്ത്യയിൽ ആക്ച്വറിയൽ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണം കുറവാണ്. ഡേറ്റാ സ്കിൽ ഉപയോഗിച്ചുള്ള റിസ്ക് വിശകലനം, ബിസിനസ് പ്രോത്സാഹിപ്പിക്കാനുള്ള നിർദേശങ്ങൾ എന്നിവ ആക്ച്വറി വിദഗ്ധർക്കും നൽകാൻ സാധിക്കും. 

രണ്ട് രീതിയിൽ ആക്ച്വറിയൽ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുണ്ട്. ആക്ച്വറിയിൽ ടെക്നീഷ്യൻ അപ്രന്റിസ് പ്രോഗ്രാമും അപ്രന്റിസ്ഷിപ്പും. അപ്രന്റിസ്ഷിപ്പ് Customised programme ആണ്. ഇൻഡസ്ട്രിക്കനുസരിച്ച പ്രോഗ്രാമാണിത്. രണ്ടു മുതൽ മൂന്നു വർഷം വരെയാണു പഠനകാലാവധി. തുടർന്നു സർട്ടിഫൈഡ് ആക്ച്വറിയൽ അനലിസ്റ്റാകാം. IFoA യും അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് ആക്ച്വറീസും ചേർന്നുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമാണിത്. ഇതിനായി CAA ഗ്ലോബൽ പ്രോഗ്രാമുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് ആഗോള തലത്തിൽ ഏതു രാജ്യത്തും പ്രവർത്തിക്കാന്‍ സാധിക്കും. IFoA യും അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് ആക്ച്വറീസും ചേർന്നുള്ള സർട്ടിഫി ക്കേഷൻ പ്രോഗ്രാമാണിത്. ഇതിനായി CAA ഗ്ലോബൽ പ്രാഗ്രാമുമുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് ആഗോളതലത്തിൽ ഏതു രാജ്യത്തും പ്രവർത്തിക്കാൻ സാധിക്കും. IFoA യിൽ പഠിക്കുന്ന വിദ്യാർഥികൾ 21–43 വയസ്സിനിടയിൽ പ്രായമുള്ളവരാണ് 61 ശതമാനവും അവർ യുകെയ്ക്കു പുറത്താണ് തൊഴിൽ ചെയ്യുന്നത്. 

IFoA യ്ക്കു ബെയ്ജിങ്, എഡിൻബെറോ, ഹോങ്കോങ്, ലണ്ടൻ, ഓക്സ്ഫെഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ശാഖകളുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് കോഴ്സിന് ചേരാൻ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ BEC, TOEFL, IELTS എന്നിവയിലേതെങ്കിലുമൊന്ന് ആവശ്യമാണ്. കോഴ്സ് പൂർ‌ത്തിയാക്കിയവർക്ക് തൊഴിലിന് അപേക്ഷിക്കാവുന്ന നിരവധി ഓൺലൈൻ പോർട്ടലുകളുണ്ട്. പ്ലസ്ടു പൂർത്തിയാ ക്കിയവർക്കും സർട്ടിഫൈഡ് പ്രോഗ്രാമിന് അപേക്ഷിക്കാം. 

കണക്കിനോടും സ്റ്റാറ്റിസ്റ്റിക്സിനോടും താൽപര്യമുള്ള വർക്ക് വിശകലന നൈപുണ്യമുണ്ടെങ്കിൽ ആക്ച്വറിയൽ കോഴ്സിന് അപേക്ഷിക്കാം. ആക്ച്വറിയൽ സയൻസിന് മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ്, എൻജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയവർക്കും പ്ലസ്ടു മികച്ച മാർക്കോടെ പൂർത്തി യാക്കിയവർക്കുമുള്ള കസ്റ്റമൈസ്ഡ് പ്രോഗ്രാമുകൾക്കും അവസരമുണ്ട്. Financial Mathematics, Finance and Financial Reporting, Probability & Mathematical Statistics, Business awareness, Model documentation, Analysis & Reporting തുടങ്ങി യവ ആക്ച്വറിയൽ സയൻസിലെ പ്രധാനപ്പെട്ട പഠനവിഷയ ങ്ങളാണ്.

ആക്ച്വറിക്കു പ്രതിമാസം മൂന്നു ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കും. ഇന്ത്യയ്ക്കകത്തും വിദേശത്തും നിരവധി സർവകലാ ശാലകൾ ആക്ച്വറിയൽ സയൻസ് മേഖലയിൽ ബിരുദ കോഴ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക് www.actuaries.org.uk , www.aonearlycareers.co.uk , www.aprlip.com , www.xafinity.com , www.actuariesindia.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. 

ആക്ച്വറിയൽ പഠനം ഇന്ത്യയിൽ

1. Aligarh Muslim University, Aligarh

2. University of Mumbai, Mumbai

3. AMITY School of Insurance and Actuarial Science, Noida (ASIAS)

4. University of Madras, Chennai

5. Annamalai University, Tamilnadu

6. University of Kalyani, West Bengal

7. Andhra University, Visakhapatnam

8. University of Delhi, Delhi

9. Berhampur University, Odisha

10. RNIS College of Insurance, New Delhi

11. Birla Institute of Management Technology, New Delhi

12. Narsee Monjee Institute of Management Studies, Mumbai

13. Bishop Herber College, Thiruchirappalli

14. Manipur  University, Canchipur, Imphal

15. CMD School of Insurance and Actuarial Sciences, Uttarpradesh

16. Kurukshetra University, Kurukshetra

17. DS Actuarial Education Services (DS ActEd), Mumbai

18. Jaipuria Institute of Management, Lucknow

19. Dr. Ram Manohar Lohia Avadh University, Faizabad, U.P.

20. Institute for Integrated Learning in Management (IILM), Noida

21. Gurunanak Dev University, Amritsar

22. Goa University, Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com