ADVERTISEMENT

ഡേറ്റ സയൻസ്, ഡേറ്റ മാനേജ്മെന്റ് എന്നിവ ഏറെ സാധ്യതയുള്ള കോഴ്സുകളാണ്. ഡേറ്റാ അനലിറ്റിക്സ് മേഖലയിൽ വൻ തൊഴിലവസരങ്ങളാണു വരാനിരിക്കുന്നത്. ഡേറ്റ സയൻസ് ബിരുദ പ്രോഗ്രാമുകളിൽ കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടുന്നു. കോഴ്സ് പൂർത്തിയാക്കിയവർക്കു ഡേറ്റ മാനേജ്മെന്റിൽ ബിരുദാനന്തര കോഴ്സിനു ശേഷം ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ സ്പെഷലിസ്റ്റ്, അനലിറ്റിക്സ് സ്പെഷലിസ്റ്റ് തുടങ്ങി വിവിധ േമഖലകളിൽ പ്രവർത്തിക്കാം. ഒരു ലക്ഷം രൂപയിലേറെ വരുന്ന ആകർഷക ശമ്പളം ലഭിക്കും. നേരിട്ട് ഡേറ്റ സയൻസിനു പ്രവേശനം ലഭിച്ചില്ലെങ്കിൽ കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് ഉൾപ്പെട്ട ബിരുദ കോഴ്സുകളെടുത്ത് ബിരുദാനന്തര തലത്തിൽ ഡേറ്റ മാനേജ്മെന്റ്, ഡേറ്റ സയൻസ് കോഴ്സുകളിൽ പ്രാവീണ്യം നേടാം.

മാസ്റ്റർ ഓഫ് കംപ്യൂട്ടർ സയൻസ് ഇൻ ഡേറ്റ സയൻസ് പ്രോഗ്രാം, അമേരിക്കയിലെ ഇല്ലിനോയിസ് സർവകലാശാലയിലുണ്ട്. ഡ്യൂക്ക്, ജോൺ ഹോപ്കിൻസ്, മിഷിഗൺ, കലിഫോർണിയ സർവകലാശാലകളിൽ മികച്ച ഡേറ്റ സയൻസ് പ്രോഗ്രാമുകളുണ്ട്. മെഷീൻ ലേണിങ്, ബിഗ് ഡേറ്റ, ഡീപ് ലേണിങ്, ആർ പ്രോഗ്രാമിങ് എന്നിവയിലും മികച്ച കോഴ്സുകൾ അമേരിക്കൻ, കനേഡിയൻ സർവകലാശാലകളിലുണ്ട്. Edx, Coursera പ്ലാറ്റ്ഫോമിലും നിരവധി കോഴ്സുകളുണ്ട് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലും മികച്ച പ്രോഗ്രാമുകളുണ്ട്. ബിരുദധാരികൾക്കും ജോലി ചെയ്യുന്നവർക്കും ചെയ്യാവുന്ന കോഴ്സുകളാണിവ. കൂടുതൽ വിവരങ്ങൾക്ക് www.coursera.org , www.edx.org , www.manipal.edu , www.datajobs.com , www.datascience.com സന്ദർശിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com