ADVERTISEMENT

അമേരിക്കയിലെയും ഇന്ത്യയിലെയും ഭരണഘടനാ നിയമങ്ങളെക്കുറിച്ച് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ഡിബേറ്റ് മത്സരം നടത്തുന്നു. കൊച്ചി, ബംഗലൂരു, തിരുച്ചിറപ്പള്ളി, ചെന്നൈ എന്നീ നഗരങ്ങളിലെ യൂണിവേഴ്സിറ്റി ക്യാംപസുകളിൽ 2019 ജൂലൈ 26 നും സെപ്റ്റംബർ 14 നും ഇടയിൽ നടക്കുന്ന മത്സരങ്ങളിൽ 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇരു ജനാധിപത്യ രാജ്യങ്ങളിലെയും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ധാരണയുണ്ടാക്കുകയാണ് ഡിബേറ്റ് മത്സരത്തിന്റെ ലക്ഷ്യം. ചെന്നൈ ലയോള കോളജുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

മത്സരത്തെ കുറിച്ചുള്ള പൂർണ്ണ വിവരണം ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ഫേസ്ബുക്ക് പേജിൽ ലഭിക്കുന്നതാണ്: https://www.facebook.com/chennai.usconsulate. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: കേശവ്, കോ ഓർഡിനേറ്റർ 9448976833.

മാക്ബുക്ക് പ്രോയാണ് വിജയികളെ കാത്തിരിക്കുന്ന സമ്മാനം. ലീഗൽ ഡേറ്റാബേസുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും ട്രോഫികളും അടക്കം വേറെയും സമ്മാനങ്ങളുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഇംഗ്ലീഷിലായിരിക്കും ഡിബേറ്റ് നടക്കുക. പ്രവേശനം സൗജന്യം.

ഇവന്റ്, രജിസ്ട്രേഷൻ വിവരങ്ങൾ:

നഗരം, ഇവന്റ് തീയതി, സ്ഥലം, രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ടയാൾ

കൊച്ചി, ജൂലൈ 26, ദ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, ഡോ. മിനി എസ്., mini.s@nuals.ac.in

ബംഗലൂരു, ഓഗസ്റ്റ് 02, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, പദ്മാവതി, padma@nls.ac.in

തിരുച്ചിറപ്പള്ളി, ഓഗസ്റ്റ് 09, തമിഴ്നാട് ലോ യൂണിവേഴ്സിറ്റി, അമൃഷ ത്രിപാഠി, amrishat@tnnlu.ac.in

ചെന്നൈ, ഓഗസ്റ്റ് 19, തമിഴ്നാട് ഡോ. അംബേദ്കർ ലോ യൂണിവേഴ്സിറ്റി, പ്രഫ. രൺജിത്, ranjit_law_2003@yahoo.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com