ADVERTISEMENT

ഡിസൈൻ രംഗത്ത് ഏറെ സാധ്യതയുള്ള കോഴ്സാണ് ഓട്ടമൊബീൽ ഡിസൈൻ. പെട്രോൾ, ഡീസൽ കാറുകൾക്കു പകരം ഇലക്ട്രിക്, സോളർ, ഹൈബ്രിഡ് കാറുകളാണ് ഇനിയുള്ള നാളുകളിൽ വ്യാപകമാകുന്നത്. ഇത് ഓട്ടമൊബീൽ ഡിസൈൻ, എൻജിനീയറിങ് എന്നിവയുടെ സാധ്യത വർധിപ്പിക്കും. 2030 ഓടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്നും പുത്തൻ െടക്നോളജിയിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ്. ഓട്ടമൊബീൽ ഡിസൈനിൽ 4 വർഷ ബി ഡെസ് പ്രോഗ്രാമുണ്ട്. ബിടെക് ഓട്ടമൊബീൽ എൻജിനീയറിങ്ങിനും സാധ്യതയേറെ. ഓട്ടമൊബീൽ ഡിസൈൻ കോഴ്സ് പൂർത്തിയാക്കിയവർക്ക് ഇന്ത്യയ്ക്കകത്തും ജർമനി, ഫ്രാൻസ്, കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്. പ്രതിമാസം 4 ലക്ഷം രൂപയിലധികം ശമ്പളം പ്രതീക്ഷിക്കാം. 

ഓട്ടമൊബീൽ ഡിസൈൻ പ്രോഗ്രാമുകൾ നടത്തുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. ബിഇ/ബിടെക്/എംഇ/എംടെക്/ എംഎസ്/CAD/CAM പ്രോഗ്രാമുകളുണ്ട്. എൻജിനീയറിങ് ബിരുദം നേടിയവരെക്കാത്തു വ്യത്യസ്തങ്ങളായ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ഡിസൈനിന്റെ കീഴിൽ ചെന്നൈ, ബെംഗളൂരു, പുണെ, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓട്ടമൊബീൽ ഡിസൈൻ കോഴ്സുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.iidsign.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അഹമ്മദാബാദിലെയും ബെംഗളൂരുവിലെയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നാലുവർഷ ബിഡെസ്, ബിരുദാനന്തര എംഡെസ് പ്രോഗ്രാമുകളുണ്ട്. പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ. രാജ്യത്തെ തിരഞ്ഞെടുത്ത ഐഐടികളിൽ ബിഡെസ്, എംഡെസ് പ്രോഗ്രാമുകളുണ്ട്. UCEED പരീക്ഷ വഴിയാണു പ്രവേശനം. 

ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്കു വിദേശ രാജ്യങ്ങളിൽ ഡിസൈൻ കോഴ്സുകളുണ്ട്. ഡ്രാഫ്റ്റിങ് ആൻഡ് ഡിസൈൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് ഇലക്ട്രോണിക്സ്, എൻവയൺമെന്റൽ എൻജിനീയറിങ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, മാനുഫാക്ചറിങ്, മെക്കാനിക്കൽ, എയ്റനോട്ടിക്കൽ, എയ്റോസ്പേസ്, മെക്കാനിക്സ് എന്നിവയോടൊപ്പം ട്രാൻസ്പോർട്ട് ഡിസൈൻ സ്പെഷലൈ സേഷനുകളിലും ഉപരിപഠനത്തിന് അവസരം ലഭിക്കും. 

എയർക്രാഫ്റ്റ് ഡിസൈൻ, ഷിപ്പ് ബിൽഡിങ് ആൻഡ് നേവൽ ആര്‍ക്കിടെക്ചർ, ബിടെക് പ്രോഗ്രാമുകൾ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ട് (www.cusat.ac.in). ഐഐടി മുംബൈ, ഗുവാഹത്തി, ഡൽഹി, കാൺപൂർ എന്നിവിടങ്ങളിൽ ഡിസൈനിങ് പ്രോഗ്രാമുകളുണ്ട്. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഓട്ടമൊബീൽ, ട്രാൻസ്പോർട്ട് ഡിസൈൻ കോഴ്സുകളുണ്ട്. പൂണെയിലെ സ്കൂൾ ഓഫ് ഡിസൈൻ DSK, സ്കൂള്‍ ഓഫ് ഡിസൈൻ MIT എന്നിവിടങ്ങളിലും ഡിസൈനിങ് കോഴ്സുകളുണ്ട്. വെബ്‍സൈറ്റ് www.idc.iitb.ac.in, www.nid.edu, www.dsksic.com, www.mitpune.com 

പുണെയിലെ DYP-DC സെന്റർ ഫോർ ഓട്ടമോട്ടീവ് റിസർച് & സ്റ്റഡീസിൽ ഓട്ടമൊബീൽ സ്റ്റൈലിങ്ങിൽ 3 വർഷത്തെ ഡിപ്ലോമയും 2 വർഷത്തെ ബിരുദാനന്തര ഡിപ്ലോമയുമുണ്ട്, വെബ്സൈറ്റ്:  www.dypdc.com കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രൊഡക്ട് ഡവലപ്മെന്റ്, മാനുഫാക്ചറിങ് എൻജിനീയറിങ് തസ്തികകളിൽ പ്രവർത്തിക്കാം. 

വിദേശ ഡിസൈൻ കോഴ്സുകൾ
ചൈനയിലെ ബെയ്ജിങ് സർവകലാശാല, നെതര്‍ലന്‍ഡ്സിലെ ഹാൻ യൂണിവേഴ്സിറ്റി, ലിത്വാനയിൽ കൗനാസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ജർമ്മനിയിലെ ഇബിഎസ് ബിസിനസ് സ്കൂൾ, ഫിൻലൻഡ് ആൾട്ടോ യൂണിവേഴ്സിറ്റി, ഹംഗറിയിലെ SI യൂണിവേഴ്സിറ്റി, ഇംഗ്ലണ്ടിലെ ബ്രൂ‍െണ ഇന്റർനാഷനൽ യൂണിവേഴ്സിറ്റി, മിഡിൽ സെക്സ്, സെൻട്രൽ ലങ്കാഷെർ, കാനഡയിെല യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ ഓട്ടമൊബീൽ ഡിസൈനിങ്ങിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. 

വിവരങ്ങൾക്ക് :

∙ Academy of Art University

∙ Art Center College of Design.

∙ Carleton University – School of Industrial Design

∙ Carnegie Mellon University – College of Fine Arts.

∙ CCA – California College of the Arts

∙ CCS – College for Creative Studies

∙ Cleveland Institute of Art (CIA)

‌∙‌‌ Cranbrook Academy of Art 

∙ www.uwtsd.ac.uk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com