ADVERTISEMENT

ജോലിയിൽനിന്നു ബ്രേക്കെടുത്തു പഠിപ്പിക്കാൻ പോയാലോ ? വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താൽപര്യള്ളവർക്ക് അസിം പ്രേംജി ഫൗണ്ടേഷന്റെ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച ഫെലോഷിപ്പുകളിലൊന്ന്; 35,000 രൂപ പ്രതിമാസ സ്റ്റൈപൻഡ്. ഒരു വർഷം കാലാവധി. അധ്യാപനം, അധ്യാപകർക്കു പാഠ്യ–പാഠ്യേതര വിഷയങ്ങളിൽ പരിശീലനം എന്നിവയാണു ചെയ്യേണ്ടത്.

യോഗ്യത: ഏതെങ്കിലും മേഖലയിൽ 4–10 വർഷത്തെ പ്രവർത്തന പരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ഇംഗ്ലിഷിനു പുറമെ ഹിന്ദി/തമിഴ്/കന്നഡ/തെലുങ്ക്  ഭാഷകളിലൊന്ന് അറിഞ്ഞിരിക്കണം.

പ്രായപരിധി: 35

അവസാന തീയതി: ജൂലൈ 31

വെബ്സൈറ്റ്: www.azimpremjifoundation.org

തിരഞ്ഞെടുപ്പ്: റെസ്യുമെ വിലയിരുത്തി തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 മണിക്കൂർ പ്രവേശനപരീക്ഷ. പൊതുവിജ്ഞാനം, വിശകലനശേഷി, ലോജിക്കൽ റീസണിങ്, ഇംഗ്ലിഷ് എന്നിവയിൽ നിന്നാകും ചോദ്യങ്ങൾ. ഒബ്ജക്ടീവ് ചോദ്യങ്ങളും വിശദീകരിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങളുമുണ്ട്. 

ജോലി വിട്ടു എന്തുകൊണ്ട് ഇതുപോലൊരു പ്രോഗ്രാമിനു ചേരുന്നുവെന്നു വിശദീകരിക്കുന്ന സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (എസ്ഒപി) കൂടി യോഗ്യത നേടുന്നവർ സമർപ്പിക്കണം. തുടർന്ന് ഇന്റർവ്യൂ. ഉദ്യോഗാർഥിക്കു താൽപര്യമുള്ള സാമൂഹിക വിഷയങ്ങൾ, സാമൂഹിക സന്നദ്ധ പ്രവർത്തനത്തിനുള്ള താൽപര്യം തുടങ്ങിയവ വിശദമാക്കണം.

നിയമനം: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, പുതുച്ചേരി, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അൻപതോളം പിന്നാക്ക ജില്ലകളിലാകും ജോലി. പ്രാദേശിക ഭാഷയിലെ മികവും പരിഗണിക്കും.

ഫെലോഷിപ് കിട്ടിയാൽ
ഏതെങ്കിലുമൊരു സ്കൂളിൽ അധ്യാപന പരിശീലനം. കുട്ടികളുടെ പഠന, ജീവിത നിലവാരമുയർത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ പരിചയം സഹായിക്കും. മാർഗനിർദേശങ്ങളുമായി ജില്ലാ കേന്ദ്രത്തിലും സ്കൂളിലും ഓരോ മെന്റർമാരുണ്ടാകും. അധ്യാപകർക്കായി നടത്തുന്ന ഹ്രസ്വ കോഴ്സുകൾ, പരിശീലന ശിൽപശാലകൾ, പഠനയാത്രകൾ തുടങ്ങിയവയിലും പങ്കാളിത്തമുണ്ടാകും.

സുമിത്ര വാസുദേവൻ ഉണ്ണി

റിസോഴ്സ് പഴ്സൻ,

ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട്,

അസിം പ്രേംജി ഫൗണ്ടേഷൻ, 

പുതുച്ചേരി

അറിഞ്ഞു പഠിപ്പിക്കാം
അധ്യാപകർക്കു കൈത്താങ്ങു നൽകി പിന്നാക്ക ജില്ലകളിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയാണു ലക്ഷ്യം. മികവു തെളിയിക്കുന്നവർക്കു താത്പര്യമുണ്ടെങ്കിൽ ഫൗണ്ടേഷനിൽ തൊഴിൽ സാധ്യതയുമുണ്ട്. വിദ്യാഭ്യാസ സന്നദ്ധ പ്രവർത്തനങ്ങളിൽ സ്വന്തമായി വഴി തെളിയിക്കാനും ഫെലോഷിപ് സഹായിക്കും.

അനീഷ് മാധവൻ

ഹെഡ്, ഫീൽ‍ഡ് ഇൻസ്റ്റിറ്റ്യൂട്ട്സ്,

അസിം പ്രേംജി ഫൗണ്ടേഷൻ, ബെംഗളൂരു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com