ADVERTISEMENT

കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ എസ്എസ്എൽസി, പ്ലസ്‌ടു, ഡിഗ്രി യോഗ്യതകളുള്ള വിദ്യാർഥികൾക്ക് അവർ താമസിക്കുന്ന ജില്ലയിൽത്തന്നെ ഏറ്റവും അടുത്ത ഗവ:പോളിടെക്‌നിക്‌ കോളജുകളിലോ ആർട്സ് ആൻഡ് സയൻസ് കോളജുകളിലോ ഉള്ള തുടർ വിദ്യാഭ്യാസ സെല്ലിലൂടെ സർക്കാർ അംഗീകൃത ടെക്നിക്കൽ കോഴ്‌സുകൾ പഠിക്കുവാൻ അവസരം ഒരുക്കുന്നു.

logistics

ലോകത്താകമാനം ഏറ്റവും അധികം തൊഴിലവസരങ്ങളുള്ള മേഖലകളിൽ ഒന്നാണ് ലോജിസ്റ്റിക്‌സ്‌. ഈ മേഖലയിൽ വിദ്യാർഥികൾക്ക് സ്‌കിൽ ഡവലപ്മെൻറ്‌ നൽകി പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടി വിദ്യാർഥികളെ തൊഴിൽ ചെയ്യാൻ യോഗ്യരാക്കുകയാണ് ഈ കോഴ്സ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ തൊഴിൽ മേഖലകൾക്കനുസൃതമായ നൈപുണ്യ വികസന പരിശീലന പദ്ധതികളുടെ അനിവാര്യത കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കു തൊഴിൽ നേടാൻ സഹായകമാകുന്ന രീതിയിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ കേരളയുടെ ജോബ് പോർട്ടലിൽ വിദ്യാർഥികൾക്കു സൗജന്യമായി റജിസ്റ്റർ ചെയ്യാം.

logistics3

കേരള സർക്കാരിന്റെ കീഴിലുള്ള സംസ്ഥാന തുടർ വിദ്യാഭ്യാസ ഡയറക്ടറേറ്റും നാഷനൽ സ്കിൽ ഡവലപ്മെൻറ് കോർപറേഷൻ ടി.പി യും സംയുക്തമായി നാഷനൽ സ്കിൽ ഡവലപ്മെൻറ് മിഷന്റെ  ഭാഗമായി നടത്തുന്ന വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് NSDC യുടെ ജോബ് റോളുകൾക്കും അസസ്സ്മെന്റ് ഫീസടക്കമുള്ള വിവിധ നിബന്ധനകൾക്കും അനുസൃതമായി നിർദിഷ്ട അസസ്സ്മെന്റുകൾ  വിജയകരമായി പൂർത്തിയാക്കി NSDC യുടെ സർട്ടിഫിക്കറ്റ് നേടാം. NSDC സർട്ടിഫിക്കറ്റിനോടൊപ്പം തന്നെ കേരള സർക്കാർ മുദ്രയോടു കൂടിയ തുടർ വിദ്യാഭ്യാസ പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കേഷനും നേടാം എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഒരു വർഷം ദൈർഘ്യമുള്ള തുടർ വിദ്യാഭ്യാസ ഡിപ്ലോമ കോഴ്സുകൾ റഗുലറായും ശനി, ഞായർ, മോർണിങ്, ഈവനിങ് തുടങ്ങിയ പാർട്ട് ടൈം ബാച്ചുകളായും പഠിക്കുവാൻ സാധിക്കുന്നതിനാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും മറ്റു ജോലികളിൽ വ്യാപൃതരായ ആളുകൾക്കും കേരള സർക്കാറിന്റെ ഈ തുടർ വിദ്യാഭ്യാസ പദ്ധതി മുഖേന ടെക്നിക്കൽ കോഴ്സുകൾ പഠിച്ച് ഉയർന്ന ശമ്പളത്തിൽ ഇൻഡസ്ട്രികളിൽ ഉള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

ഓൺലൈൻ ആയി അപേക്ഷാ ഫോം ലഭിക്കേണ്ടവർ www.ccekcampus.org എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യുക. കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയിട്ടുള്ള, സംസ്ഥാനത്തെ 14 ജില്ലകളിലും ഉള്ള കോളജുകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറിൽ  ബന്ധപ്പെടുക. 

എറണാകുളം: 7560901010

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കാസർകോട്, വയനാട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കോഴിക്കോട്: 9048999908,9048999952 

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം: 8943377771, 9072485999

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com