ADVERTISEMENT

ജൂൺ 15നു നടത്തിയ സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിലെ 5 ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്നൊഴിവാക്കി. ചോദ്യബുക്ക്‌ലെറ്റ് ആൽഫാ കോഡ് എ പ്രകാരം 43, 44, 55, 72, 84 എന്നീ ചോദ്യങ്ങളാണ് അന്തിമ ഉത്തരസൂചികയിൽ ഒഴിവാക്കിയത്. പൊതുവിജ്ഞാന വിഭാഗത്തിലെ 3 ചോദ്യങ്ങളും ജനറൽ ഇംഗ്ലിഷ്, മലയാള വ്യാ‌കരണം എന്നിവയിൽ നിന്നുള്ള ഒരോ ചോദ്യവുമാണ് ഒഴിവാക്കിയിരിക്കുന്നത്.  ഇതോടെ ആകെ മാർക്ക് 100ൽ നിന്ന് 95 ആയി കുറഞ്ഞു. ഈ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പിഎസ്‌സി ആരംഭിച്ചിട്ടുണ്ട്. മൂല്യനിർണയത്തിൽ നിന്നൊഴിവാക്കിയ ചോദ്യങ്ങൾ ചുവടെ. 

43. Oudh Kisan Sabha in 1920  organised by

A. Jawaharlal Nehru  B. Baba Ramachandra  C. Mahatma Gandhi  D. Alluri Sitaram Raja

44. Swaraj flag designed at the time of Swadeshi Movement:

A. Motilal Nehru B. Bal Gangadhara Tilak  C. Devendranath Tagore  D. Gandhiji

55. Programme introduced to alleviate poverty in urban areas

A.NRY  B.SGRY  C.SJSY  D.SJSRY   

72. Choose the meaning of the underlined word: A disinterested referee controlled the title clash.

A. impartial  B. inexperienced  C.experienced  D. corrupt

84. കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ എന്നതിന്റെ ഒറ്റപ്പദമാണ്

എ. അതിബാഹുകത്വം  ബി. ബാഹുലേയൻ  സി. കരതലാമലകം  ഡി. ആജാനബാഹു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com