ADVERTISEMENT

ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) വർക്കിങ് പ്രഫഷനലുകൾക്കായി നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസി, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓപ്പറേഷൻസ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, ഓർഗനൈസേഷനൽ ബിഹേവിയർ–ഹ്യൂമൺ റിസോഴ്സസ് ആൻഡ് കമ്യൂണിക്കേഷൻ, സ്ട്രാറ്റജിക് മാനേജ്മെന്റ്, സസ്റ്റെയിനബിലിറ്റി–കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി ആൻഡ് എത്തിക്സ് എന്നീ മേഖലകളിലെ ഗവേഷണത്തിനു സൗകര്യമുണ്ട്.

അപേക്ഷാർഥിക്കു മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം. അതോടൊപ്പം 5 വർഷത്തെ പ്രഫഷനൽ പരിചയവും ഉണ്ടായിരിക്കണം. പ്രഫഷനൽ പരിചയം തെളിയിക്കുന്നതിനു പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്/പേ സ്ലിപ് ഹാജരാക്കേണ്ടിവരും. ഇപ്പോൾ ജോലി ചെയ്യുന്ന ഓർഗനൈസേഷൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്. അപേക്ഷകനു സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷയിൽ ജനറൽ വിഭാഗമെങ്കിൽ 60 ശതമാനവും പട്ടിക വിഭാഗമെങ്കിൽ 50 ശതമാനവും മാർക്ക് വേണം. മാസ്റ്റേഴ്സ് തലത്തിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദം മതി. ജനറൽ വിഭാഗക്കാർക്ക് 60 % മാർക്ക് വേണം. പട്ടിക വിഭാഗക്കാരെങ്കിൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് 55ശതമാനവും നോൺ എൻജിനീയറിങ് വിഭാഗക്കാർക്ക് 50 ശതമാനവും മാർക്കുണ്ടായിരിക്കണം.

കുറഞ്ഞത് 50 % മാർക്കോടെയുള്ള സിഎ, ഐസിഡബ്ല്യുഎ, സിഎസ് തുടങ്ങിയ പ്രഫഷനൽ ബിരുദം കൂടിയുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷകർക്കു കഴിഞ്ഞ രണ്ടു വർഷത്തിനകം (2017 ജൂലൈ ഒന്നിനോ അതിനു ശേഷമോ നേടിയത്) നേടിയ ക്യാറ്റ്/ഗേറ്റ്/ജെആർഎഫ് (നെറ്റ്) ഉണ്ടായിരിക്കണം. അല്ലെങ്കിൽ ജിമാറ്റ്, ജിആർഇ (കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നേടിയത്– 2014 ജൂലൈ ഒന്നിനോ അതിനു ശേഷമോ) ഉണ്ടായിരിക്കണം. ചില വിഭാഗക്കാർക്ക് ഈ അധിക യോഗ്യതയിൽ ഇളവു നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ www.iimshillong.ac.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തടുക്കാം. അപേക്ഷാ ഫീസ് 2000 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം.

ഫീസടച്ചതിന്റെ രസീത് പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം നൽകണം. രണ്ട് വ്യത്യസ്ത മേഖലകളിലേക്ക് അപേക്ഷിക്കുന്നവർ അപേക്ഷാ ഫോമിന്റെ രണ്ട് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ചു നൽകണം.

കൂടുതൽ വിവരങ്ങൾക്ക്:www.iimshillong.ac.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com