ADVERTISEMENT

വിവരണാത്മക രീതിയിൽ നടത്തുന്ന പരീക്ഷകൾ പിഎസ്‌സി  പരിഷ്ക്കരിക്കുന്നു. ചോദ്യപേപ്പറും ഉത്തരക്കടലാസും പ്രത്യേകം നൽകിയിരുന്ന രീതി മാറ്റി ഇനി ചോദ്യത്തോടൊപ്പംതന്നെ  ഉത്തരവും എഴുതുന്ന തരത്തിൽ ചോദ്യോത്തര പുസ്തകത്തിൽ (Question cum Answer Booklet) വേണം വിവരണാത്മക പരീക്ഷ എഴുതാൻ. ഒാഗസ്റ്റ് 3നു നടത്തുന്ന പിഎസ്‌സിയിൽ അസിസ്റ്റന്റ് (കന്നട അറിയാവുന്നവർ) തസ്തികയുടെ പരീക്ഷ മുതൽ പരിഷ്കാരം നടപ്പിൽ വരും. ‍‌വിവരണാത്മക പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് ഒാൺസ്ക്രീൻ മാ‌ർക്കിങ് സംവിധാനം പിഎസ്‌സി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചോദ്യങ്ങൾക്ക് ഉത്തരമെഴുതുവാൻ അനുവദിച്ചിരിക്കുന്ന നിശ്ചിത സ്ഥലത്തുമാത്രം ഉത്തരമെഴുതണം. ബോർഡർ ലൈനുള്ള പേപ്പറാണ് ഉത്തരമെഴുതാൻ നൽകുക. ബോർഡർ ലൈനുകൾക്കുള്ളിൽ നിശ്ചിത അകലത്തിൽ നൽകിയിട്ടുള്ള വരകളിൽ ഉത്തരമെഴുതണം. നിശ്ചിത സ്ഥലത്തിനു പുറത്ത് രേഖപ്പെടുത്തലുകൾ പാടില്ല. കണക്കുകൂട്ടലുകൾക്കും  ക്രിയ ചെയ്യുന്നതിനും മറ്റുമായി പ്രത്യേക പേജ് നൽകിയിട്ടുണ്ട്. ചോദ്യോത്തര പുസ്തകത്തിന്റെ മറ്റൊരു ഭാഗവും ഇതിനായി ഉപയോഗിക്കരുത്.  

ചോദ്യോത്തര പുസ്തകത്തിന്റെ ഒന്നാം പേജ് ഒഎംആർ ഷീറ്റ് ആയിരിക്കും. ഇതിന് 2 പാർട്ടുകളുണ്ട്. പാർട്ട് ഒന്നിൽ ഉദ്യോഗാർഥികൾ ഒന്നും രേഖപ്പെടുത്തരുത്. പാർട്ട് രണ്ടിൽ റോൾ നമ്പർ, പരീക്ഷയുടെ പേര് തുടങ്ങിയവ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തുക. നീലയോ കറുപ്പോ മഷിയുള്ള ബോൾ പോയിന്റ് പേന മാത്രമേ  ഉപയോഗിക്കാൻ പാടുള്ളൂ.  റോൾ നമ്പർ േരഖപ്പെടുത്തുന്നതിനുള്ള ബബിൾ പൂർണമായി കറുപ്പിക്കണം. ഇതിൽ തിരുത്തലുകൾ അനുവദിക്കില്ല. ചോദ്യോത്തര പുസ്തകത്തിൽ അനുവദിച്ചിരിക്കുന്ന ഭാഗത്തല്ലാതെ മറ്റൊരിടത്തും റോൾ നമ്പർ എഴുതുകയോ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുന്ന എന്തെങ്കിലും രേഖപ്പെടുത്തലോ പാടില്ല.  

ചോദ്യോത്തര പുസ്തകത്തിലെ ഒഎംആർ ഷീറ്റ് ഉൾപ്പെടെയുള്ളിടത്ത്  പ്രിന്റ് ചെയ്തിരിക്കുന്ന ബാർകോഡിൽ രേഖപ്പെടുത്തലുകൾ വരുത്തുകയോ കീറുകയോ ചെയ്യരുത്. ഒഎംആർ ഷീറ്റിന്റെ പാർട്ട് ഒന്ന്, പാർട്ട് രണ്ട് ഭാഗങ്ങൾ വേർപെടുത്താനും പാടില്ല.  പരീക്ഷയ്ക്ക് ശേഷം ഒഎംആർ ഷീറ്റ് ഉൾപ്പെടെയുള്ള ചോദ്യോത്തര പുസ്തകം ഇൻവിജിലേറ്റർക്ക് കൈമാറിയിട്ടേ ഹാൾ വിട്ടു പോകാവൂ. ഇതിനു വിരുദ്ധമായി പരീക്ഷ എഴുതുന്നവരുടെ ഉത്തരക്കടലാസുകൾ അസാധുവാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com