sections
MORE

ഡവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷണം നടത്താം

637756212
SHARE

ഹൈദരാബാദിലെ സെന്റർ ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ സ്റ്റഡീസിൽ ഡവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷണം നടത്താൻ അവസരം. തെലങ്കാന സർവകലാശാലയുടെ സഹകരണത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിൽ ഡവലപ്മെന്റ് സ്റ്റഡീസ് വിഷയവുമായി വ്യത്യസ്ത മേഖലകളിൽ മുഴുവൻ സമയ ഗവേഷണത്തിനുള്ള അവസരമാണു ലഭ്യമാക്കിയിട്ടുള്ളത്. ഇക്കണോമിക്സ്,സോഷ്യോളജി/ആന്ത്രോപ്പോളജി/സോഷ്യല് വർക്ക്, ജോഗ്രഫി/ജിയോ ഇൻഫർമാറ്റിക്സ്, ഡവലപ്മെന്റ് സ്റ്റാറ്റിസ്റ്റിക്സ് (എക്കണോമട്രിക്സ് സ്പെഷ്യലൈസേഷനോടെ), കൊമേഴ്സ് ആൻഡ് ബിസിനസ് മാനേജ്മെന്റ് (സ്ഥാപനത്തിന്റെ ഗവേഷണ മേഖലകളുമായി ബന്ധപ്പെട്ടുള്ളവ) എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്താം.

പ്രോഗ്രാമിന്റെ ഘടനയിൽ ഒരു വർഷം ദൈർഘ്യമുള്ള കോഴ്സ് വർക്കും, പിഎച്ച്ഡി തീസിസും ഉൾപ്പെടുന്നു. പിഎച്ച്ഡി പ്രോഗ്രാം പ്രവേശനം നേടുന്നവരെല്ലാം ഒരു വർഷം ദൈർഘ്യമുള്ള, ഫുൾടൈം കോഴ്സ് വർക്ക് ചെയ്യേണ്ടതുണ്ട്. തുടർന്ന് ഒരു കോഴ്സ് വർക്ക് പരീക്ഷ/പ്രീ പിഎച്ച്ഡി ടെസ്റ്റ് അഭിമുഖീകരിക്കണം. രണ്ടു സെമസ്റ്ററിലായുള്ള കോഴ്സ് വർക്കിന്റെ ഭാഗമായി റിസർച് മെത്തഡോളജി, ഡവലപ്മെന്റ് തിയറി, ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, ബന്ധപ്പെട്ട വിഷയങ്ങളിലെ കണ്ടംപററി ഡിബേറ്റുകൾ, സ്പെഷലൈസേഷൻ കോഴ്സ് എന്നിവയും പഠിക്കണം.

കോഴ്സിനെത്തുടർന്ന് 6 പേപ്പർ ഉള്ള പ്രീ പിഎച്ച്ഡി പരീക്ഷ ഉണ്ടാകും. ഓരോ പേപ്പറും 3 മണിക്കൂർ ദൈർഘ്യമുള്ളതും പരമാവധി 100 മാർക്കിനുള്ളതുമായിരിക്കും.

വിശദാംശങ്ങൾ www.cess.ac.in എന്ന വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനത്തിൽ ലഭിക്കും. തുടർ മൂല്യനിർണയത്തിന് 40 മാർക്കും പരീക്ഷയ്ക്ക് 60 മാർക്കും പരിഗണിച്ചാണ് ഓരോ പേപ്പറിന്റെയും അന്തിമ ഫല നിർണയം. പേപ്പർ യോഗ്യത നേടണമെങ്കിൽ 50 % മാർക്ക് നേടണം. തീസിസ് വർക്ക് ചെയ്യാൻ അർഹത നേടണമെങ്കിൽ 6 പേപ്പറും നിശ്ചിത മാർക്ക് വാങ്ങി ജയിച്ചിരിക്കണം. ഗവേഷണം പൂർത്തിയാക്കാൻ കോഴ്സ് വർക്കിനു ശേഷം 4 വർഷം ലഭിക്കും.

പ്രവേശന യോഗ്യത:
അപേക്ഷകനു ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നു 55 % മാർക്ക്/തത്തുല്യ ഗ്രേഡ് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 % മാർക്ക്) നേടിയുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം ഉണ്ടായിരിക്കണം. അതല്ലെങ്കിൽ, അംഗീകൃത സർവകലാശാലയിൽ നിന്നു ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ഓഫ് ഫിലോസഫി (എംഫിൽ) ബിരുദം ഉണ്ടായിരിക്കണം. 35 വയസ്സിൽ താഴെ പ്രായം ഉള്ളയാളായിരിക്കണം.

ജൂനിയർ റിസർച് ഫെലോഷിപ്പിന് (ജെആർഎഫ്) വേണ്ടിയുള്ള യുജിസി–നെറ്റ് യോഗ്യത നേടിയവരും സ്റ്റേറ്റ് ലവൽ എലിജിബിലിറ്റി ടെസ്റ്റ് (എസ്എൽഇടി) യോഗ്യത നേടിയവരും രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പ് ഉള്ളവരും യുജിസിയുടെ ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം (എഫ്ഡിപി) പദ്ധതി വഴി ഗവേഷണം നടത്താനുദ്ദേശിക്കുന്നവരും ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ അർഹരാണ്.

തിരഞ്ഞെടുപ്പ്:
പ്രവേശന പരീക്ഷയും തുടർന്നു നടത്തുന്ന ഇന്റർവ്യൂവും അടിസ്ഥാനമാക്കിയായിരിക്കും പ്രോഗ്രാമിലേക്കുള്ള തിരഞ്ഞെടുപ്പ്. 2019 ഓഗസ്റ്റ് 30നു ഹൈദരാബാദിൽ പ്രവേശന പരീക്ഷ നടത്തും. ഇന്റർവ്യൂ ഓഗസ്റ്റ് 31, സെപ്റ്റംബർ 1 എന്നീ ദിവസങ്ങളിൽ നടത്തും. എൻട്രൻസ് ടെസ്റ്റിലെ ചോദ്യമാധ്യമം ഇംഗ്ലിഷായിരിക്കും. ടെസ്റ്റിലെ മാർക്കിന് 70 % വെയ്റ്റേജും ഇന്റർവ്യൂവിന് 30 % വെയ്റ്റേജും നൽകിയായിരിക്കും അന്തിമ റാങ്ക് പട്ടിക തയാറാക്കുക. പുറത്തുനിന്നും വരുന്നവർക്ക് എഴുത്തുപരീക്ഷയ്ക്കു ഹാജരാകുന്നതിനായി വ്യവസ്ഥകൾക്കു വിധേയമായി യാത്രാബത്ത നൽകും. വിശദ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷിക്കാൻ:
അപേക്ഷാ മാതൃക www.cess.ac.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തെടുക്കാം. research@cess.ac.in എന്ന വിലാസത്തിലേക്ക് ഇ– മെയിൽ അയച്ചും ഫോം വാങ്ങാം. പൂരിപ്പിച്ച അപേക്ഷയോക്കൊപ്പം മാർക്ക് ഷീറ്റുകളുടെ പകർപ്പ്, ബാച്ചിലർ, മാസ്റ്റർ, എംഫിൽ ബിരുദ സർട്ടിഫിക്കറ്റ് പകർപ്പുകൾ, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എസ്എസ്എൽസി/മറ്റേതെങ്കിലും രേഖ) സംവരണ വിഭാഗക്കാർ, ബാധകമായ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ നൽകണം. പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയിൽ ജോലി നോക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള ‘നോ ഒബ്ജക്ഷൻ’ സർട്ടിഫിക്കറ്റ് സഹിതം ചട്ടപ്രകാരം അപേക്ഷ സെസിലേക്ക് അയയ്ക്കണം. 

അപേക്ഷയോടൊപ്പം എല്ലാ അപേക്ഷകരും 1500 വാക്കുകളിൽ കവിയാത്ത ഒരു റിസർച്ച് പ്രപ്പോസൽ തയാറാക്കി അയയ്ക്കണം. റിസർച്ച് പ്രോബ്ലം, ഒബ്ജക്ടീവുകൾ, താൽകാലികമായ വിവര ശ്രോതസുകൾ, റിസർച് മെത്തഡോളജി എന്നിവയൊക്കെ പ്രൊപ്പോസലിൽ ഉണ്ടായിരിക്കണം. അപേക്ഷാ ഫീസ് 1000 രൂപ. ഇത് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നുമുള്ള ‘ഡയറക്ടർ, സിഇഎസ്എസ്’ എന്ന പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കാം. അപേക്ഷ നേരിട്ടു സ്ഥാപനത്തിൽ നൽകുന്നപക്ഷം പണമായി സ്ഥാപനത്തിൽ ഒടുക്കുവാനും സൗകര്യമുണ്ടാകും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് 15നകം ‘The Dean, Division of Graduate Studies, Centre for Economic and Social Studies, Nizamiah Observatory Campus, Begumpet, Hyderabad, Telengana-500016’ എന്ന വിലാസത്തിൽ കിട്ടിയിരിക്കണം.

ഇന്റർവ്യൂ, എഴുത്തുപരീക്ഷ എന്നിവ അടിസ്ഥാനമാക്കി തയാറാക്കുന്ന സിലക്ഷൻ പട്ടിക സെപ്റ്റംബർ 5നു പ്രസിദ്ധപ്പെടുത്തും. ഫീസടയ്ക്കാൻ സെപ്റ്റംബർ 12 വരെ സൗകര്യമുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടവർ സെപ്റ്റംബർ 16നു പ്രവേശനം നേടിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.cess.ac.in.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA