ADVERTISEMENT

സർവകലാശാല അസിസ്റ്റന്റ് തസ്തികയുടെ ആദ്യ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്നത് 15,138 പേർ.  10–08–2016നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് ഒാഗസ്റ്റ് 9നു മൂന്നു വർഷ കാലാവധി പൂർത്തിയാക്കി റദ്ദാകുമ്പോൾ നടന്നത് 12 ശതമാനം നിയമനം മാത്രം. 17,267 പേരാണ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 2129 പേർക്കു മാത്രമേ ഇതുവരെ നിയമനശുപാർശ നൽകിയിട്ടുള്ളൂ. ഈ തസ്തികയുടെ പുതിയ വിജ്ഞാപനപ്രകാരമുള്ള പരീക്ഷ ജൂൺ 15നാണ് പിഎസ്‌സി നടത്തിയത്. ഉത്തരക്കടലാസ് മൂല്യനിർണയവും ആരംഭിച്ചു. 

നിയമനശുപാർശ 2129 മാത്രം
സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 17,267 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത്. മെയിൻ ലിസ്റ്റിൽ 5151 പേരുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 11,685 പേരെയും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 431 പേരെയുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 2129 പേർക്കു മാത്രമാണ് ഇതുവരെ നിയമനശുപാർശ നൽകിയിട്ടുള്ളത്. ലിസ്റ്റിലെ വിശദമായ നിയമന വിവരങ്ങൾ ഇനി പറയുന്നു. ഒാപ്പൺ മെറിറ്റ്– 1766 വരെ, ഈഴവ– 1773 വരെ, എസ്‌സി– സപ്ലിമെന്ററി 57 വരെ, എസ്‌ടി– സപ്ലിമെന്ററി 44 വരെ, മുസ്ലിം– 2209 വരെ, ലത്തീൻ കത്തോലിക്കർ– 3912 വരെ, ഒബിസി– 1771 വരെ, വിശ്വകർമ– 1920 വരെ, എസ്‌ഐയുസി നാടാർ– 1800 വരെ, ഹിന്ദു നാടാർ– 1866 വരെ, എസ്‌സിസിസി– സപ്ലിമെന്ററി  10 വരെ, ധീവര– 2384 വരെ. 

സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് 111 നിയമനം 
സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ 11,685 പേരെ ഉൾപ്പെടുത്തിയിരുന്നെങ്കിലും നിയമനശുപാർശ ലഭിച്ചത് 111 പേർക്കു മാത്രം. എസ്‌സി, എസ്ടി, എസ്‌സിസിസി എന്നീ മൂന്നു സംവരണ സമുദായങ്ങളുടെ സപ്ലിമെന്ററി ലിസ്റ്റുകളിൽ നിന്നു മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. ബാക്കി 8 സംവരണ സമുദായങ്ങളിൽ നിന്ന് 11,574 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരാൾക്കുപോലും നിയമനം നൽകിയിട്ടില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com