ADVERTISEMENT

കാപ്പിവ്യവസായരംഗത്തു പ്രഫഷനലുകളെ വാർത്തെടുക്കാൻ കോഫി ബോർഡ് ഓഫ് ഇന്ത്യ 12 മാസത്തെ ‘പിജി ഡിപ്ലോമ ഇൻ ക്വാളിറ്റി മാനേജ്മെന്റ്’ (PGDCQM) കോഴ്സ് നടത്തുന്നു. പഠനശേഷം കോഫി ടേസ്റ്ററായും പ്രവർത്തിക്കാം. 

കൃഷിരീതികൾ, വിളവെടുപ്പിനു ശേഷമുള്ള നടപടിക്രമം, ഗുണനിർണയം, വറുക്കാനും പൊടിക്കാനുമുള്ള രീതികൾ, വിപണനം, ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയവ പാഠ്യക്രമത്തിലുണ്ട്. പ്രാക്ടിക്കൽ ക്ലാസുകളുമുണ്ട്‍.

യോഗ്യത: ബോട്ടണി, സുവോളജി, കെമിസ്‌ട്രി, ബയോടെക്‌നോളജി, ബയോസയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് ഇവയിലൊന്നെങ്കിലും അടങ്ങിയ ബിരുദം അഥവാ ഏതെങ്കിലും അഗ്രികൾചറൽ സയൻസ് ബിരുദം.

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക്, സെപ്റ്റംബർ 13നുള്ള ഇന്റർവ്യൂ, ‌നാവിന്റെ സംവേദനശേഷി പരിശോധന (sensory evaluation test) എന്നിവ ആസ്പദമാക്കിയാണു സിലക്‌ഷൻ. കാപ്പിവ്യവസായ രംഗത്തെ സ്‌ഥാപനങ്ങൾ സ്പോൺസർ ചെയ്തെത്തുന്നവർക്കു മുൻഗണന.

അപേക്ഷാഫോം മാതൃക: www.indiacoffee.org  (ലിങ്ക്: News)

അപേക്ഷ അയയ്ക്കേണ്ട വിലാസം:

Divisional Head (Coffee Quality), 

Coffee Board, 

No.1, Dr B.R.Ambedkar Veedhi,

Bangalore-560 001

അപേക്ഷയ്ക്കൊപ്പം Coffee Board Account No. 64015049024, State Bank of India, IFSC - SBIN0040022, Dr. B.R. Ambedkar Veedhi, 

Bengaluru എന്ന പേരിൽ 1500 രൂപ NEFT ട്രാൻസ്ഫർ ചെയ്ത വിവരവും, സ്വന്തം വിലാസമെഴുതിയ 9’’ x 6’’ കവറും വേണം. 

അവസാന തീയതി:  സെപ്റ്റംബർ 3

ഫോൺ:  080 22262868

കോഴ്‌സ് ഫീ:  രണ്ടര ലക്ഷം രൂപ. ആദ്യ ട്രൈമെസ്‌റ്ററിൽ സൗജന്യ താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com