sections
MORE

ആരോഗ്യകരമായ ചിപ്സ് ഉൽപാദനം സംരംഭമാക്കാം; മാസം 1.5 ലക്ഷം രൂപ ലാഭവും നേടാം!

Chips
SHARE

സാധാരണ എണ്ണകളിൽ വറുത്തെടുക്കുന്ന ചിപ്സുകൾ അനാരോഗ്യകരമാണെന്നു പറയാറുണ്ട് . അതിൽ വലിയ തോതിൽ എന്ന അടങ്ങിയിരിക്കുന്നു എന്നതാണ് ആരോഗ്യമേഖലയിൽ നിന്ന് എതിർപ്പ് ഉയരാനുള്ള പ്രധാന കാരണം. ചിപ്സിൽ 60 % വരെ എണ്ണയുടെ അംശം കുറയ്ക്കാൻ വാക്വം ഫ്രെയിങിലൂടെ സാധിക്കും. മാത്രമല്ല, ഉല്പന്നത്തിന്റെ തനതായ നിറവും രുചിയും നിലനിർത്താനും സാധിക്കും. 

ബിസിനസ് ഐഡിയ
എണ്ണയുടെ അംശം കുറഞ്ഞ വാക്വം ഫ്രൈഡ് ചിപ്സ് ഉണ്ടാക്കി വിൽക്കുകയാണ് ബിസിനസ്. വെണ്ടയ്ക്ക, ക്യാരറ്റ്, ബീറ്റ്റൂട്ട്, പാവയ്ക്കാ, ചിക്കു (സപ്പോട്ട), നേന്ത്രപ്പഴം, ചക്ക, ചക്കപ്പഴം, കാബൂളി ചെന (വെള്ളക്കടല) തുടങ്ങിയവ ഇതേ രീതിയിൽ വറുത്തെടുത്തു വിൽക്കാം, കിടമത്സരം വളരെ കുറഞ്ഞ വിപണിയാണ് ഇതിനുള്ളത് എന്നതാണ് ആകർഷകമായ കാര്യം.

സൗകര്യങ്ങൾ വേണം
വാക്വം ഫ്രെയിമിങ് മെഷീൻ, വെജിറ്റബിൾ കട്ടർ, സെൻട്രൽ ഫ്യൂഗൽ ഡ്രയർ, നൈട്രജൻ പാക്കിങ് മെഷീൻ, ഫ്രീസറുകൾ തുടങ്ങിയവയാണ് പ്രധാന മെഷിനറി ഇനങ്ങൾ. 25 ലക്ഷം രൂപയോളം ഇതിനു ചിലവു വരും. 600 ചതുരശ്ര അടിയുള്ള കെട്ടിടവും ആവശ്യമുണ്ട്. ഒരു സൂപ്പർവൈസർ ഉൾപ്പെടെ 4 പേർക്കു തുടക്കത്തിൽ ജോലി കിട്ടും. 10 എച്ച് പി പവറും ആവശ്യവുണ്ട് . ഇതിന്റെ മെഷീനറികൾ പ്രാദേശികമായിത്തന്നെ ലഭ്യമാണ്. 

നിർമാണ രീതി
പൊതുവിപണിയിൽ നിന്നു പഴങ്ങളും പച്ചക്കറികളും ശേഖരിക്കുന്നു. ജൈവ രീതിയിൽ കൃഷി ചെയ്തവർക്ക് മുൻഗണന. വാങ്ങിയവ നന്നായി വൃത്തിയാക്കിയ ശേഷം 12 മണിക്കൂർ ഫ്രീസിങ് ചെയ്യുന്നു. പിന്നീട് സെൻട്രൽ ഫ്യൂഗൽ ഡ്രയർ മെഷീൻ ഉപയോഗിച്ച് എണ്ണയുടെ ഭൂരിഭാഗവും നീക്കം ചെയ്യുന്നു. നന്നായി ഉണക്കുന്നു. നൈട്രജൻ ഫ്ലെഷിങ് പായ്ക്കിങ് സംവിധാനത്തിൽ പാക്ക് ചെയ്യുന്നു. 6 മാസം വരെ ഇത് കേടുകൂടാതെ ഉപയോഗിക്കാം. 

വിപണി
ഈ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വളരെ കുറവാണ്. പ്രീമിയം പ്രോഡക്റ്റ് കാറ്റഗറിയിലാണ് ഇത്തരം ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ബേക്കറികൾ സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നല്ല രീതിയിൽ വിറ്റഴിക്കാൻ കഴിയും. വിതരണക്കാരെയും ലഭിക്കുവാൻ സാഹചര്യം ഉണ്ട്. ഓൺലൈൻ വിപണിയിൽ നിന്നായി ശോഭിക്കുവാൻ നന്നായി ശോഭിക്കാവുന്ന ഉല്പന്നമാണിത് . പ്രാദേശിക വിപണിയിലും നന്നായി ശോഭിക്കാം. 

നേട്ടങ്ങൾ 

∙ആരോഗ്യകരമായ ഉല്പന്നമായതിനാൽ മികച്ച ഭാവി ഉറപ്പാക്കുന്നു. 

∙കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ, കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നു സാങ്കേതിക വിദ്യ ലഭിക്കുന്നു.

∙അസംസ്‌കൃത വസ്തുക്കൾ സുലഭമായി ലഭിക്കും. ചക്ക മാങ്ങാ എന്നിവയ്ക്കു മികച്ച അവസരം.

∙സംരംഭകൻ ഉൾപ്പെടെ 4 പേർക്കു തൊഴിൽ ലഭിക്കുന്നു 

∙തുടക്കത്തിൽ പ്രതിമാസം 5 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടാക്കിയാൽ പോലും 1. 5 ലക്ഷം(30 % വരെ) രൂപ അറ്റാദായമായി ഉണ്ടാക്കാം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA