ADVERTISEMENT

ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജിയിൽ (ഐബിഎബി) പിജി ഡിപ്ലോമ ഇൻ ബിഗ് ഡേറ്റ ബയോളജി കോഴ്സിലേക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. www.ibab.ac.in

ദേശീയ എൻട്രൻസ്: നവംബർ 3; തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവ്യൂവും ഉണ്ട്. ഒക്ടോബർ 22 മുതൽ നവംബർ 1 വരെ മോക് ടെസ്റ്റ്. പ്രതിമാസം 10,000 രൂപ സ്റ്റൈപൻ‍ഡോടെയുള്ള 12 മാസത്തെ ‘പിജി ഡിപ്ലോമ ഇൻ ബയോളജി’ പ്രോഗ്രാമിലെ മൊത്തം ഫീസ് പരമാവധി 30,000 രൂപ. ഹോസ്റ്റൽ സൗകര്യമുണ്ട്.

ബാംഗ്ലൂർ ഐഐഐടിയുമായി കൈകോർത്ത് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ നടത്തുന്ന പ്രോഗ്രാമിനു മികച്ച പ്ലേസ്മെന്റ് സാധ്യത‌യുണ്ട്. 

ജൈവശാസ്ത്രങ്ങളിലെയും മെഡിക്കൽ സയൻസിലെയും വൻതോതിലുള്ള ഡേറ്റ വിശകലനം ചെയ്യുന്നതിനാവശ്യമായ കംപ്യൂട്ടേഷനൽ / സ്റ്റാറ്റിസ്റ്റിക്കൽ / എൻജിനീയറിങ് ശേഷികൾ ശക്തമാക്കുന്ന ബഹുവിഷയ പാഠങ്ങൾ. ഡേറ്റാ സയൻസും മെഷീൻ ലേണിങ്ങും ജനോമിക്സും സിലബസിലുൾപ്പെടും. വ്യവസായരംഗത്തെ പ്രായോഗികപ്രശ്നങ്ങൾ നിർധാരണം ചെയ്യേണ്ട ഗവേഷണാത്മക പ്രോജക്ടുകൾ.

ബയോടെക് / ബയോമെഡിക്കൽ ടെക് / ബയോഇൻഫർമാറ്റിക്സ് / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഐടി എന്നീ ശാഖകളിലെ ബിടെക്, അഥവാ ബയോടെക് / ബയോഇൻഫർമാറ്റിക്സ് / ബയോകെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ഐടി എംഎസ്‌സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 60% മാർക്കുള്ള സ്റ്റാറ്റിസ്റ്റിക്സുകാരെയും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com