ADVERTISEMENT

സ്ഥാപനത്തിന്റെ സഹായത്തോടെ വികസിപ്പിച്ച ഉൽപന്നത്തിന്റെ പേറ്റന്റ് സ്ഥാപനത്തിന് അവകാശപ്പെട്ടതാണെന്ന് ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ കരടിൽ ശുപാർശ. എന്നാൽ ഉൽപന്നം വികസിപ്പിക്കാൻ വിദ്യാർഥിയോ ഗവേഷകനോ സ്ഥാപനത്തിന്റെ വിഭവങ്ങളോ ധനസഹായമോ തേടിയിട്ടില്ലെന്നു സ്ഥാപനം സാക്ഷ്യപ്പെടുത്തിയാൽ അതിന്റെ അവകാശം വ്യക്തിക്കു ലഭിക്കും.

ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളിലെ ഗവേഷണത്തിൽ സർഗാത്മകതയും പുതുമയും കൊണ്ടുവരാൻ അക്കാദമിക സ്ഥാപനങ്ങൾക്കായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ കരടിലാണ് ഈ നിർദേശങ്ങൾ. വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള സെൽ ഫോർ ഐപിആർ പ്രമോഷൻ ആൻഡ് മാനേജ്മെന്റ് (സിപാം) ആണ് 23 പേജുള്ള മാതൃകാ മാർഗനിർദേശങ്ങൾ തയാറാക്കിയത്.

സ്ഥാപനത്തിലെ പുസ്തകങ്ങൾ, പ്രഭാഷണക്കുറിപ്പുകൾ, തുടങ്ങിയവ ഉപയോഗിച്ചു സൃഷ്ടിച്ച പ്രബന്ധങ്ങളുടെ കാര്യത്തിൽ പകർപ്പവകാശം രചയിതാവിനു തന്നെയാകും. എന്നാൽ പ്രഭാഷണ വിഡിയോകൾ, ഓൺലൈൻ കോഴ്സുകൾ, ചലച്ചിത്രം, നാടകം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ടു രൂപം നൽകിയ പ്രവർത്തനത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപനത്തിനായിരിക്കും.

ഇന്റഗ്രേറ്റഡ് സർക്യൂട്ട്, സസ്യ ഇനങ്ങൾ, വ്യവസായ രൂപകൽപന തുടങ്ങിയവയുടെ കാര്യത്തിലും സ്ഥാപനത്തിന്റെ സഹായം തേടിയിട്ടുണ്ടെങ്കിൽ ഉടമസ്ഥാവകാശം സ്ഥാപനത്തിൽ നിക്ഷിപ്തമാകും. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള കണ്ടുപിടിത്തങ്ങൾക്കു ഗവേഷകനുമായി വരുമാനം പങ്കിടുന്ന കരാറിൽ ഏർപ്പെടാൻ സ്ഥാപനത്തിന് അവകാശമുണ്ടായിരിക്കുമെന്നും പുതിയ ചട്ടം ശുപാർശ ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com