ADVERTISEMENT

വിവിധ നാടുകൾ ചുറ്റിയടിച്ചു യാത്ര ചെയ്യുക. പുതിയ സംസ്കാരങ്ങൾ പരിചയപ്പെടുക. സംഗതി കൊള്ളാം. പക്ഷേ, ഇതിനൊക്കെ പണം വേണ്ടേ?. ലോകം ചുറ്റാൻ ആരെങ്കിലും കാശു തരുമോ?. തരുമെന്നാണ് ഉത്തരം. യാത്രയ്ക്കൊപ്പം കുറച്ചു ജോലിയെടുക്കണമെന്നു മാത്രം. അത്തരം ജോലികളായ ട്രാവൽ ബ്ലോഗിങ്ങും വ്ലോഗിങ്ങുമൊക്കെ പുതിയ കാലത്തെ ഗ്ലാമർ പ്രഫഷനുകളാണ്. 

ഇന്റർനെറ്റിൽ എഴുതുന്നവരെ (ബ്ലോഗ് എഴുതുന്നവരെ) ബ്ലോഗർ എന്നു വിളിക്കുന്നു. കാര്യങ്ങൾ വിഡിയോ രൂപത്തിൽ പങ്കുവയ്ക്കുന്നയാളാണു വ്ലോഗർ (വിഡിയോ ബ്ലോഗ്). യാത്രയാണു വിഡിയോയുടെ വിഷയമെങ്കിൽ ട്രാവൽ വ്ലോഗറെന്നു പറയാം. 

ട്രാവൽ വ്ലോഗിങ് നമ്മുടെ നാട്ടിലും പ്രചാരത്തിലാകാൻ തുടങ്ങിയിട്ടുണ്ട്. നന്നായി സംസാരിക്കുക, വിഡിയോ എഡിറ്റ് ചെയ്യാനറിയുക എന്നതൊക്കെയാണു വ്ലോഗറാകാൻ വേണ്ട യോഗ്യതകൾ.  തുടർച്ചയായി യാത്ര ചെയ്യാനും അറിയപ്പെടാത്ത ദേശങ്ങളിലേക്കു സന്ദേഹമില്ലാതെ കടന്നുചെല്ലാനും ഇവർക്കു കഴിയേണ്ടതുണ്ട്. 

പണം വരുന്നതെങ്ങനെ? 
യുട്യൂബ് ചാനലുകൾ വഴിയാണു മിക്ക വ്ലോഗർമാരുടെയും തുടക്കം. സമൂഹമാധ്യമങ്ങൾ വഴി ഫോളൊവേഴ്സിനെ ലഭിക്കുമ്പോൾ പരസ്യങ്ങൾ വഴി വരുമാനവും ഉറപ്പാക്കാം. ട്രാവൽ കമ്പനികളും ബ്രാൻഡുകളും പ്രമോഷനു വേണ്ടി വ്ലോഗർമാരെ ഉപയോഗപ്പെടുത്താറുണ്ട്. നല്ല ശമ്പളവും നൽകും. ട്രാവൽ കമ്പനികളുടെ ബ്രാൻഡ് അംബാസഡർമാരാകാനും അവസരം. 

അടുത്തിടെ ടൂറിസം വകുപ്പിന്റെ ക്ഷണം സ്വീകരിച്ചു ലോകത്തിലെ മികച്ച ട്രാവൽ ബ്ലോഗർമാർ കേരളത്തിലെത്തിയിരുന്നു. വിദേശ മാധ്യമങ്ങൾ ഫീച്ചറുകളെഴുതാൻ വ്ലോഗർമാരോട് ആവശ്യപ്പെടാറുണ്ട്. 

വെറും യാത്ര പോരാ
ഈ പരിപാടി അത്ര എളുപ്പമാണെന്നു കരുതേണ്ട. വെറുതെ യാത്ര ചെയ്യുന്നതും വ്ലോഗ് തയാറാക്കുന്നതും തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. വിവിധ സ്ഥലങ്ങളിൽ മാസങ്ങൾ തങ്ങേണ്ടിവരും. കാണികളുടെ ഫീഡ്ബാക് വളരെ പ്രധാനമാണെന്നതിനാൽ വിഡിയോ അൽപം പോലും മോശമാകാനും പാടില്ല. ആത്മവിശ്വാസത്തോടെ ക്യാമറയ്ക്കു മുന്നിൽ നിന്ന് ആളുകൾ ഇഷ്ടപ്പെടുന്ന രീതിയിൽ കാര്യങ്ങൾ പറയാനും സാധിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com