ADVERTISEMENT

‘‍ഡിഗ്രി മാത്രം പോരാ, എംപ്ലോയബിൾ ആകണം; എങ്കിലേ ജോലി കിട്ടൂ’ – ഇതു കേൾക്കാത്ത വിദ്യാർഥികളുണ്ടാകില്ല. പക്ഷേ, എങ്ങനെ എംപ്ലോയബിൾ ആകും ? പഠനശേഷം ഒട്ടേറെപ്പേർ വിവിധ തൊഴിലധിഷ്ഠിത ഷോർട് ടേം കോഴ്സുകൾ തേടിപ്പോകുന്നു; പലപ്പോഴും ഭീമമായ ഫീസും നൽകുന്നു. എന്നാൽ, സർക്കാർ മേഖലയിൽ കുറഞ്ഞ ചെലവിൽ തൊഴിൽ നൈപുണ്യ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുണ്ട്. ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, എറണാകുളം മോഡൽ ഫിനിഷിങ് സ്കൂളുകൾ അത്തരത്തിലുള്ളവയാണ്. 

തേച്ചുമിനുക്കും കഴിവുകൾ
പേര് സൂചിപ്പിക്കുംപോലെ തന്നെ ഉദ്യോഗാർഥികളുടെ കഴിവിനെ തേച്ചുമിനുക്കുകയാണു ഫിനിഷിങ് സ്കൂളുകളുടെ ജോലി. സ്കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള തലങ്ങളിലെ വിദ്യാർഥികൾക്കായി തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളുണ്ട്. വിദ്യാർഥികളല്ലാത്തവർക്കു ലൈഫ് സ്കിൽസ് കോച്ചിങ്ങും ഫോറിൻ ലാംഗ്വിജ് പരിശീലനവും ലഭിക്കും. 

സർക്കാർ പദ്ധതികളുടെ ഭാഗമായുള്ള സൗജന്യ കോഴ്സുകളേറെയാണ്. തിരുവനന്തപുരത്ത് എസ്‌സി/ എസ്ടി വിഭാഗത്തിലെ ബിടെക് വിദ്യാർഥികൾക്കുള്ള സൗജന്യ ട്യൂഷൻ സൗകര്യം അത്തരത്തിലൊന്നാണ്. കേന്ദ്ര സർക്കാരിന്റെ നാഷനൽ അർബൻ ലൈവ്‌ലിഹുഡ് മിഷന്റെ കീഴിലുള്ള സൗജന്യ കോഴ്സുകൾ മോഡൽ ഫിനിഷിങ് സ്കൂളുകളിലാണു നടത്തുന്നത്. 

റൊബോട്ടിക്സ് വരെ
ഡിടിഎച്ച് സർവീസിങ് മുതൽ റൊബോട്ടിക്സ് വരെ ഫിനിഷിങ് സ്കൂളുകളിൽ പഠിക്കാം. എറണാകുളം ഫിനിഷിങ് സ്കൂളിൽ ബിടെക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് വിദ്യാർഥികൾക്കായി പൈതൺ, ജാവ ഉൾപ്പെടെയുള്ള പ്രോഗ്രാമിങ് ലാംഗ്വിജുകളും റൊബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളും പഠിപ്പിക്കുന്ന കോഴ്സുകളുണ്ട്. 

തിരുവനന്തപുരത്തെ ഫിനിഷിങ് സ്കൂളിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ശാഖകളിലെ ബിടെക് വിദ്യാർഥികൾക്കായി വിവിധ കോഴ്സുകളുണ്ട്.

ടാസ്ക് ഓറിയന്റഡ് കോച്ചിങ്
പ്ലേസ്മെന്റിനെത്തുന്ന കമ്പനികൾ പലപ്പോഴും വിദ്യാർഥികൾക്കു വിവിധ ടാസ്കുകൾ നൽകും. തൃപ്തികരമായി പൂർത്തിയാക്കുന്നവർക്കാണു ജോലി. ഇതു മുന്നിൽ കണ്ടുള്ള ടാസ്ക് ഓറിയന്റഡ് കോച്ചിങ്ങിനു ഫിനിഷിങ് സ്കൂളുകൾ ഊന്നൽ നൽകുന്നു. ജോലി ലഭിക്കാൻ സാധ്യതയുള്ള കമ്പനികളിൽ ചെയ്യേണ്ട കാര്യങ്ങൾ പഠിപ്പിക്കുന്നതിനാണു പ്രാധാന്യം. ബിടെക് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരവുമുണ്ട്.

പ്രവേശനം ഇങ്ങനെ
തിരുവനന്തപുരം പിഎംജി ജംക്‌ഷനിലെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാംപസിലും എറണാകുളം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലുമാണു മോഡൽ ഫിനിഷിങ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. 30 പേരടങ്ങുന്ന ബാച്ചുകളായാണു ഓരോ കോഴ്സിനും പ്രവേശനം. 3 മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളുണ്ട്. 

മോഡൽ ഫിനിഷിങ് സ്കൂൾ 

തിരുവനന്തപുരം: 

വെബ്സൈറ്റ്: 

www.modelfinishingschool.org

ഫോൺ: 0471 2307733

മോഡൽ ഫിനിഷിങ് സ്കൂൾ 

എറണാകുളം:

വെബ്സൈറ്റ്: mfsekm.ihrd.ac.in

ഫോൺ: 0484 2985252
 

പ്രധാന കോഴ്സുകൾ

 മോഡൽ ഫിനിഷിങ് സ്കൂൾ എറണാകുളം

∙ റൊബോട്ടിക്സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ സിലബസിലുൾപ്പെടുത്തിയ കോഴ്സ്; 3 മാസം.

∙ പിഎച്ച്പി, ജാവ, പൈതൺ തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വിജുകളുടെ പരിശീലനം; 3 മാസം. 

∙ ഫിനാൻഷ്യൽ അക്കൗണ്ടിങ്; 6 മാസം

∙ ലോജിസ്റ്റിക്സ്; 6 മാസം

∙ സോഫ്റ്റ്‌വെയർ ഡവലപ്പർ; 2 മാസം

∙ ഹാർഡ്‌വെയർ എൻജിനീയർ; 2 മാസം

∙ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്; 3- 4 മാസം

∙ സോളർ പാനൽ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ; 3 മാസം

 മോഡൽ ഫിനിഷിങ് സ്കൂൾ തിരുവനന്തപുരം

∙ ടെക്നിക്കൽ, സോഫ്റ്റ് സ്കില്ലുകൾ ഉൾപ്പെടുത്തി ബിടെക്, എംഎസ്‌സി, ബിഎസ്‌സി ബിരുദധാരികൾക്കുള്ള 40 ദിവസ കോഴ്സ്.

∙ ഹാർഡ്‌വെയർ എൻജിനീയർ; 2 മാസം

∙ സോഫ്റ്റ്‌വെയർ എൻജിനീയർ; 2 മാസം

∙ ഡിടിഎച്ച് ടെക്നീഷ്യൻ; 2 മാസം.

∙ പ്രോഗ്രാമിങ് ലാംഗ്വിജ് കോഴ്സ്

∙ ഐഒടി, റൊബോട്ടിക്സ് കോഴ്സ്

∙ ജർമൻ ലാംഗ്വിജ് കോഴ്സ്

∙ സോഫ്റ്റ് സ്കിൽസ് ആൻഡ് കരിയർ ഗൈഡൻസ്

(ഇവയിൽ ചിലതു സൗജന്യ കോഴ്സുകളാണ്. യോഗ്യതയും നിബന്ധനകളും വെബ്സൈറ്റിൽ നിന്നോ നേരിട്ടോ അറിയാം.)

Jaimon
ജയ്മോൻ ജേക്കബ്

ഇൻഡസ്ട്രിക്കു വേണ്ട വിധത്തിൽ കുട്ടികളെ പാകപ്പെടുത്തിയെടുക്കുകയാണു ഫിനിഷിങ് സ്കൂളുകൾ ചെയ്യുന്നത്. തൊഴിൽ നൈപുണ്യമുള്ള കുട്ടികൾക്കു മാത്രമേ ജോബ് മാർക്കറ്റിൽ ഡിമാൻഡുള്ളൂ എന്ന വസ്തുത തിരിച്ചറിഞ്ഞാണു പരിശീലന പരിപാടികൾ.

Maneksh
പി.എസ്. മനേക്ഷ്

ജയ്മോൻ ജേക്കബ്
ഓഫിസർ ഇൻ ചാർജ്
മോഡൽ ഫിനിഷിങ് സ്കൂൾ, എറണാകുളം

സാങ്കേതികവിദ്യകയിലെ അറിവിനൊപ്പം ഭാഷാ പ്രാവീണ്യമടക്കമുള്ള സോഫ്റ്റ് സ്കില്ലുകളും ആവശ്യമാണ്. സർക്കാർ ഉദ്യോഗസ്ഥർക്കു വേണ്ടിയും സായാഹ്ന കോഴ്സുകളുണ്ട്. പഠനത്തിനിടെയുള്ള പ്രോജക്ട് ചെയ്യാൻ ബിടെക് വിദ്യാർഥികൾക്കും വരാം.

Jyothisha
ജ്യോതിഷ തോമസ്

പി.എസ്. മനേക്ഷ് 
ഓഫിസർ ഇൻ ചാർജ്
മോഡൽ ഫിനിഷിങ് സ്കൂൾ, തിരുവനന്തപുരം

ബിടെക് കംപ്യൂട്ടർ സയൻസിനു ശേഷം എറണാകുളം മോഡൽ ഫിനിഷിങ് സ്കൂളിൽ 3 മാസത്തെ വെബ് ഡവലപ്മെന്റ് കോഴ്സ് ചെയ്തിരുന്നു. അതിന്റെ പ്രാക്ടിക്കൽ ട്രെയിനിങ്ങിലാണ് കോഡിങ് മനസ്സിലായത്. ഒപ്പം സോഫ്റ്റ് സ്കിൽ പരിശീലനവും കിട്ടി. ജോലി കിട്ടാൻ ഇതെല്ലാം സഹായിച്ചു.

ജ്യോതിഷ തോമസ്
സിസ്റ്റം പ്രോഗ്രാമർ
ഐബിഎം, ബെംഗളൂരു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com