ADVERTISEMENT

ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് ബിടെക്കിൽ മുന്നു സെമസ്റ്റർ കഴിഞ്ഞു. ഈ വിഷയത്തിൽ‌ തീരെ താൽപര്യമില്ല. കണക്കുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. കൂടുതൽ തിയറിയില്ലാത്തതും വേഗം ജോലി കിട്ടുന്നതുമായ ബിരുദ കോഴ്സ് വല്ലതുമുണ്ടോ? 

നന്ദു ശേഖർ, 

ആലപ്പുഴ 

ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്ക്കാണെന്നു കരുതി വിഷമിക്കണ്ട. പല കുട്ടികളും അഭിരുചിക്കിണങ്ങാത്ത കോഴ്സുകൾ പാതിവഴിക്കു വിട്ടുപോകേണ്ടി വരാറുണ്ട്. എന്താണു പഠിക്കേണ്ടിവരികയെന്നു കൃത്യമായി മനസ്സിലാക്കി, അതു തനിക്കിണങ്ങുമോയെന്നു പരിശോധിച്ചിട്ടാവണം അഡ്മിഷനു ശ്രമിക്കുന്നത്. 

പ്ലസ് ടു കഴിഞ്ഞ നിങ്ങൾക്കു വലിയ തിയറി പഠനമൊന്നും കൂടാതെ മൂന്നു വർഷം പഠിച്ച്, ജോലി സമ്പാദിക്കാൻ സഹായിക്കുന്ന വഴിയാണു ഹോട്ടൽ മാനേജ്മെന്റ് അഥവാ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്. ഉത്സാഹത്തോടെ ജോലി ചെയ്യുക, നല്ലവണ്ണം പെരുമാറുക എന്നിവ ഈ സേവനമേഖലയിലും വേണ്ടിവരുമെന്ന് ഓർത്തിരിക്കണം.

സമർപ്പണബുദ്ധിയും അധ്വാനശീലവും ഉള്ളവർക്ക് ഇന്ത്യയിലും വിദേശത്തും ധാരാളം പ്രഫഷനൽ സാധ്യതകളുണ്ട്. ആശുപത്രികൾ, കപ്പലുകൾ, എയർലൈനുകൾ, വൻകിട വ്യവസായ സ്‌ഥാപനങ്ങൾ, റസ്‌റ്ററന്റുകൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ അവസരങ്ങൾ ലഭിക്കും സ്വകാര്യ മേഖലയിലേതടക്കം ദേശീയതലത്തിൽ അറുപതിലേറെ ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന ത്രിവത്സര ‘ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ ബിഎസ്‌സി’ പ്രോഗ്രാമിലേക്കു പ്രവേശനത്തിന് ‘നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് ടെക്‌നോളജി’ക്കു വേണ്ടി ‘നാഷനൽ ടെസ്റ്റിങ് ഏജൻസി. പൊതുപരീക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വെബ്: www.nta.ac.in / www.ntanchm.nic.in.

ഇതിനു പുറമെയുമുണ്ട്, ഈ വിഷയത്തിൽ ബിരുദ ഡിപ്ലോമ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com