sections
MORE

'യാത്ര'യ്ക്ക് കാശിറക്കി സൽമാൻ, 'ആരോഗ്യ'ത്തിൽ ഹൃത്വിക്ക്! ഇവ സെലിബ്രിറ്റി ബിസിനസുകൾ

01Akshay-Hrithik-Salman-aamir
SHARE

മോഹിപ്പിക്കുന്നതെന്തും വാങ്ങിക്കൂട്ടുകയോ ലോകമഹാനഗരങ്ങളിൽ ആസ്തികൾ സ്വന്തമാക്കുകയോ ചെയ്യുന്നതിനപ്പുറം, സെലിബ്രിറ്റികൾക്ക് ഇപ്പോൾ മറ്റൊരു നിക്ഷേപ മാർഗമുണ്ട്. ഹോളിവുഡിലും ബോളിവുഡിലും സ്പോർട്സിലും ബിസിനസിലുമൊക്കെയുള്ള അതിസമ്പന്നർ പലരും സ്റ്റാർട്ടപ് കമ്പനികളിൽ പണമിറക്കുന്നു. അതിവേഗം ലാഭമുണ്ടാക്കാമെന്ന അതിമോഹമല്ല, നൂതനാശയങ്ങളോടുള്ള ആഭിമുഖ്യമാണു പലരെയും സ്റ്റാർട്ടപ്പുകൾക്കു മൂലധനം നൽകാൻ പ്രേരിപ്പിക്കുന്നത്. 

Aishwarya-Deepika-priyanka

അടുത്തകാലത്തു വലിയ സ്റ്റാർട്ടപ് നിക്ഷേപങ്ങൾ നടത്തിയ പ്രമുഖ ബോളിവുഡ് താരങ്ങളും അവരുടെ പണം കിട്ടിയ സ്ഥാപനങ്ങളും: (സ്റ്റാർട്ടപ്പിലെ നിക്ഷേപത്തുക കൃത്യമായി വെളിപ്പെടുത്താതിരിക്കുന്നതാണ് ഇവരുടെയും സ്റ്റൈൽ)

ദീപിക പദുക്കോൺ

സ്റ്റാർട്ടപ്: സ്മാർട് ബ്ലൂ (ഇലക്ട്രിക് വാഹന– റൈഡ് ഷെയറിങ് കമ്പനി), ബെലട്രിക്സ് എയ്റോസ്പെയ്സ് (സ്പെയ്സ്ടെക്), എപ്പിഗാമിയ (യോഗർട്ട് നിർമാതാക്കൾ)

ആമിർ ഖാൻ

സ്റ്റാർട്ടപ്: ഫർലെൻകോ (ഫർണിച്ചർ വാടകയ്ക്കു നൽകുന്ന കമ്പനി) 

ആലിയ ഭട്ട്

സ്റ്റാർട്ടപ്: സ്റ്റൈൽക്രാക്കർ (ഫാഷൻ സ്റ്റെലിങ്)

പ്രിയങ്ക ചോപ്ര

സ്റ്റാർട്ടപ്: ബംബ്ൾ (ഡേറ്റിങ്, ബിസ് നെറ്റ്‌വർക്)

സൽമാൻ ഖാൻ

സ്റ്റാർട്ടപ്: യാത്ര ഓൺലൈൻ (ട്രാവൽ പോർട്ടൽ)

arjun-kapoor-malaika

അക്ഷയ് കുമാർ

സ്റ്റാർട്ടപ്: ഗോക്വി (വെയറബിൾ ഫിറ്റ്നെസ് ഡിവൈസ് കമ്പനി)

ഐശ്വര്യ റായ് ബച്ചൻ 

സ്റ്റാർട്ടപ്: ആംബി (പരിസ്ഥിതി)

ഹൃതിക് റോഷൻ

സ്റ്റാർട്ടപ്: ക്യുർ.ഫിറ്റ് (ഹെൽത്, ഫിറ്റ്നെസ്)

അർജുൻ കപൂർ

സ്റ്റാർട്ടപ്: ഫുഡ്ക്ലൗഡ്.ഇൻ(ഫുഡ് ഡെലിവറി കമ്പനി)

മലൈക അറോറ ഖാൻ

സ്റ്റാർട്ടപ്: സർവ (ഫിറ്റ്നെസ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA