ADVERTISEMENT

ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ സർക്കാർ/പൊതുമേഖലാ സ്‌ഥാപനങ്ങളിലെ എൻജിനീയറിങ് സർവീസ്/തസ്‌തികകളിലെ 495  ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 

എൻജിനീയറിങ് സർവീസസ് പരീക്ഷ – 2020 മുഖേനയാണ് തിരഞ്ഞെടുപ്പ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

എൻജിനീയറിങ് സർവീസസ് പ്രിലിമിനറി പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി 2020 ജനുവരി 5നു നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.  മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. രണ്ടാംഘട്ടമായി പഴ്സനാലിറ്റി ടെസ്റ്റും നടത്തും.

താഴെ പറയുന്ന എൻജിനീയറിങ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. 

കാറ്റഗറി I – സിവിൽ എൻജിനീയറിങ്

കാറ്റഗറി II – മെക്കാനിക്കൽ എൻജിനീയറിങ്

കാറ്റഗറി III – ഇലക്‌ട്രിക്കൽ എൻജിനീയറിങ്

കാറ്റഗറി IV – ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്.

യോഗ്യത : 

അംഗീകൃത എൻജിനീയറിങ് ബിരുദം

അല്ലെങ്കിൽ  

ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)യുടെ ഇൻസ്‌റ്റിറ്റ്യൂഷൻ പരീക്ഷകളുടെ സെക്‌ഷൻ എയിലും ബിയിലും ജയം

അല്ലെങ്കിൽ 

വിദേശ യൂണിവേഴ്‌സിറ്റിയിൽ നിന്നു നേടിയ, സർക്കാർ അംഗീകരിച്ച തത്തുല്യ ബിരുദം/ ഡിപ്ലോമ

അല്ലെങ്കിൽ

ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്‌സ് (ഇന്ത്യ)യുടെ ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം 

അല്ലെങ്കിൽ

എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷ പാർട്ട് രണ്ടും മൂന്നും / സെക്‌ഷൻ എയും ബിയും  ജയിച്ചിരിക്കണം. 

അല്ലെങ്കിൽ

ലണ്ടനിലെ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് റേഡിയോ എൻജിനീയേഴ്‌സിൽ നിന്ന് ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം. 

മുകളിൽ പറഞ്ഞ യോഗ്യതയില്ലാത്ത, എംഎസ്‌സി ബിരുദമുള്ളവർക്ക് ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ്(ഇലക്ട്രോണിക്സ് എൻജിനീയറിങ്), ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ് ഗ്രൂപ്പ് എ തസ്തികകളിലേക്ക് അപേക്ഷിക്കാം.  

നേവൽ ആർമമെന്റ് സർവീസ്(ഇലക്ട്രോണിക്സ് എൻജിനീയറിങ്):  വയർലെസ് കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്/ റേഡിയോ എൻജിനീയറിങ്ങ്  പ്രത്യേക വിഷയമായി പഠിച്ച് എംഎസ്‌സി/ തത്തുല്യം. 

ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്: വയർലെസ് കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്/ റേഡിയോ എൻജിനീയറിങ്  പ്രത്യേക വിഷയമായി പഠിച്ച് എംഎസ്‌സി/ തത്തുല്യം. അല്ലെങ്കിൽ 

ഫിസിക്സ്/ റേഡിയോ കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ പ്രത്യേക വിഷയമായി പഠിച്ച് സയൻസ് വിഷയത്തിൽ ബിരുദാനന്തരബിരുദം. 

യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാം.

മികച്ച ശാരീരിക ക്ഷമതയുള്ളവരാകണം അപേക്ഷകർ.

പ്രായം : 21–30 വയസ്. 2020 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. 1990  ജനുവരി രണ്ടിനും 1999 ജനുവരി  ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.   അർഹരായവർക്കു നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്: 200 രൂപ. സ്‌ത്രീകൾക്കും എസ്‌സി/എസ്ടി  വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസ് വേണ്ട. 

ഏതെങ്കിലും എസ്‌ബിഐ ശാഖയിലൂടെ നേരിട്ടോ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ വീസാ/മാസ്‌റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയോ ഫീസടയ്‌ക്കുക.  ഫീസടയ്‌ക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:  www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം. ഒക്ടോബർ 22 മുതൽ  28 വരെ ഓൺലൈൻ അപേക്ഷ പിൻവലിക്കാൻ അവസരമുണ്ട്. എന്നാൽ അപേക്ഷാ ഫീസ് തിരിച്ചു ലഭിക്കുന്നതല്ല. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

വെബ്സൈറ്റ്: www.upsc.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com